Go to full page →

27 - ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നു വീച 228

യേശു തന്‍റെ ശിഷ്യന്മാരുമായി തിരുവത്താഴം കഴിക്കുന്ന സമയത്തേക്കു ഞാൻ നയിക്കപ്പെട്ടു. സാത്താൻ യൂദയെ വഞ്ചിച്ച അവൻ ക്രിസ്തുവിന്‍റെ ഒരു യഥാർത്ഥ ശിഷ്യനാണെന്ന് ചിന്തിപ്പാൻ അവനെ നയിച്ചു എന്നാൽ അവന്‍റെ ഹൃദയം സദാജഡികമായിരുന്നു. യേശുവിന്‍റെ അത്ഭുതപ്രവൃത്തികളെ അവൻ കണ്ടു അവന്‍റെ ശുശ്രൂഷയിൽ അവനോടുകൂടെ യൂദായും ഉണ്ടായിരുന്നു; അവൻ മിശിഹായാണ് എന്നുള്ള തെളിവിനെ യൂദാ പരാജയപ്പെടുത്തി. യൂദാ അത്യാഗ്രഹിയും ആയിരുന്നു. അവൻ പണത്തെ സ്നേഹിച്ചു. യേശുവിന്‍മേല്‍ ഒഴിച്ച വിലയേറിയ പരിമളതെലത്തെക്കുറിച്ച് അവൻ കോപത്തോടെ പരാതി പറഞ്ഞു. വീച 228.1

മറിയ കർത്താവിനെ സ്നേഹിച്ചു. അവളുടെ അനേകമായ പാപങ്ങളെ ക്ഷമിച്ചുകൊടുക്കയും അവൾ വളരെ സ്നേഹിച്ച സഹോദരനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കയും ചെയ്ത യേശുവിന് നൽകുന്നതൊന്നും വിലകൂടിപ്പോകയില്ലെന്നും ഏറ്റവും വിലയുള്ള പരിമളതൈലം അവളുടെ രക്ഷകനോടുള്ള നന്ദി സൂചകമായി അർപ്പിക്കാമെന്നും അവൾ കരുതി. വീച 228.2

യൂദാ തന്‍റെ ദ്രവ്യാഗ്രഹം മറച്ചുകൊണ്ട് പരിമളതൈലം വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞു. ദരിദ്രരെക്കുറിച്ചുള്ള വിചാരം കൊണ്ടല്ലേ അവൻ അങ്ങനെ പറഞ്ഞത്, പിന്നെയോ ദരിദ്രർക്ക് കൊടുക്കുവാൻ അവനെ ഏല്പ്പിക്കുന്നതിൽനിന്നും സ്വന്തം ആവശ്യങ്ങൾക്കെടുക്കുന്ന സ്വാർത്ഥനായ ഒരുവൻ ആയിരുന്നതിനാൽ ആയിരുന്നു. യേശുവിന്‍റെ ആവശ്യങ്ങളിലും സുഖത്തിലും അവൻ ശ്രദ്ധാലു അല്ലായിരുന്നു; അതിന് ഒഴികഴിവായിട്ടാണ് പലപ്പോഴും അവൻ ദരിദ്രരെക്കുറിച്ച് പറഞ്ഞിരുന്നത്. മറിയയുടെ ഔദാര്യം അവന്‍റെ ദ്രവ്യാഗ്രഹ നിർവ്വഹണത്തിന് ഒരു താക്കീതായിരുന്നു. യൂദായുടെ ഹൃദയത്തിൽ സാത്താന്‍റെ പരീക്ഷയ്ക്ക് ഒരു വഴി ഒരുക്കി. വീച 228.3

യെഹൂദന്മാരുടെ പുരോഹിതന്മാരും ഭരണാധിപന്മാരും യേശുവിനെ വെറുത്തു എന്നാൽ ജനാവലി അവന്‍റെ അത്ഭുത പ്രവൃത്തികൾ കാണാനും അവന്‍റെ ജ്ഞാനോപദേശങ്ങൾ കേൾക്കാനും അവനെ പിന്തുടർന്നു. ഈ അത്ഭുത ഗുരുവിന്‍റെ നിർദ്ദേശങ്ങൾ ശ്രവിപ്പാൻ ജനം വളരെ ഉത്സകരായി അവനെ അനുഗമിച്ചു. അനേക ഭരണാധിപന്മാരും അവനിൽ വിശ്വസിച്ചു. എന്നാൽ അവരുടെ വിശ്വാസത്തിന് സാക്ഷ്യം പറവാൻ പള്ളിഭ്രഷ്ടരാകുമെന്നുള്ള ഭയത്താൽ മടിച്ചു. ജനത്തിന്‍റെ ശ്രദ്ധ യേശുവിൽനിന്ന് പിൻതിരിപ്പാൻ എന്തെങ്കിലും ചെയ്യണമെന്ന് പുരോഹിതന്മാരും മൂപ്പന്മാരും തീരുമാനിച്ചു. സകലരും അവനിൽ വിശ്വസിക്കുമെന്ന് അവർ ഭയപ്പെട്ടു. അവർക്ക് സുരക്ഷിതത്വമില്ലെന്നു അവർ കണ്ടു. അവരുടെ സ്ഥാനം നഷ്ടപ്പെടണം, അഥവാ യേശുവിനെ കൊല്ലണം. അവനെ കൊന്നുകഴിഞ്ഞാലും അവന്‍റെ ശക്തിയുടെ സ്മാരകമായി ജീവിക്കുന്നവർ ഉണ്ടായിരിക്കും. വീച 229.1

യേശു ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. യേശുവിനെ കൊന്നാൽ ലാസർ യേശുവിന്‍റെ അത്ഭുത ശക്തിക്ക് സാക്ഷ്യം പറയും. മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെ കാണ്മാന്‍ ജനം തടിച്ചുകൂടി ക്കൊണ്ടിരുന്നു. അത് തടയുവാൻ ലാസറിനെയും കൊല്ലണമെന്ന് ഭരണാധികാരികൾ തീരുമാനിച്ചു. അപ്പോൾ ജനത്തെ തങ്ങളുടെ പാരമ്പര്യ ത്തിലേക്കും മനുഷിക ഉപദേശങ്ങളിലേക്കും, തുളസി, ജീരകം, ചതക്കുപ്പ ഇവയിൽ ദശാംശം കൊടുക്കുന്നതിലേക്കും തിരിച്ചു വീണ്ടും തങ്ങളുടെ പ്രേരണയിൻകീഴിലാക്കുകയും ചെയ്യാം. യേശു തനിയെ ഉള്ളപ്പോൾ അവനെ പിടിക്കണമെന്ന് അവർ തീരുമാനിച്ചു. ജനക്കൂട്ടത്തിൽ അവനെ പിടിക്കാൻ ശ്രമിച്ചാൽ ജനത്തിന്‍റെ മനസ്സെല്ലാം അവനിൽ താല്പര്യമാകയാൽ അവർ തങ്ങളെ കല്ലെറിയും. വീച 229.2

പ്രധാന പുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ കിട്ടാൻ വളരെ ആകാംക്ഷ ഉള്ളവരായിരുന്നു എന്ന് യൂദയ്ക്ക് അറിയാമായിരുന്നു; ഏതാനും വെള്ളിനാണയത്തിനുവേണ്ടി അവനെ ഒറ്റിക്കൊടുക്കാമെന്ന് അവൻ വാക്ക് കൊടുത്തു. അവന്‍റെ പണത്തോടുള്ള സ്നേഹം മൂലം തന്‍റെ കർത്താവിനെ ക്രൂരശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാമെന്ന് അവൻ സമ്മതിച്ചു. സാത്താൻ യൂദയിൽക്കൂടെ നേരിട്ട് പ്രവർത്തിക്കുകയായിരുന്നു. അവസാനത്തെ അത്താഴത്തിന്‍റെ പ്രധാന സമയത്ത് ഒറ്റുകാരൻ അവന്‍റെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. അവരെല്ലാം അവങ്കൽ അന്നു രാത്രി ഇടറുമെന്നു യേശു സങ്കടസമേതം തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു. അപ്പോൾ “എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരു നാളും ഇടറുകയില്ല എന്നു പത്രൊസ് ശക്തിയായി പറഞ്ഞു, “ശീമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു. ഞാനോ നിന്‍റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു. എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.” ലൂക്കൊ. 22:31,32. വീച 230.1