Go to full page →

28 - ക്രിസ്തുവിനെ വിസ്തരിക്കുന്നു വീച 234

ദൈവദൂതന്മാർ സ്വർഗ്ഗം വിട്ടപ്പോൾ സങ്കടത്തോടുകൂടെ തങ്ങളുടെ ശോഭയുള്ള കിരീടങ്ങൾ മാറ്റിവച്ചു. അവരുടെ സൈന്യാധിപൻ കഷ്ടപ്പെടുകയും മുൾക്കിരീടം ധരിക്കുകയും ചെയ്തപ്പോൾ അവർക്ക് കിരീടം ധരിപ്പാൻ കഴിഞ്ഞില്ല. സാത്താനും അവന്‍റെ ദൂതന്മാരും ന്യായവിസ്താര സ്ഥലത്ത് ജനങ്ങളുടെ സഹതാപവും വിശ്വാസവും നശിപ്പിക്കാനുള്ള തിരക്കിലായിരുന്നു. അവരുടെ പ്രേരണയാൽ ആ അന്തരീക്ഷം ഭീകരവും ദുഷിച്ചതും ആയിരുന്നു. പ്രധാനപുരോഹിതന്മാരും മൂപ്പന്മാരും അവരാൽ പ്രചോദിതരായ യേശുവിനെ ഏറ്റവും ഹീനമായ രീതിയിൽ അപമാനിക്കാനും നിന്ദിക്കാനും മുതിർന്നത് മനുഷ്യർക്ക് സഹിപ്പാൻ കഴിയുന്നതല്ലായിരുന്നു. അപ്രകാരമുള്ള നിന്ദയും ക്രൂരതയും മൂലം ദൈവപുത്രൻ പരാതി പറയുകയോ അഥവാ ജനാവലിയുടെ കയ്യിൽനിന്ന് രക്ഷപെടാൻ ദിവ്യശക്തി പ്രകടിപ്പിക്കയോ ചെയ്യുമെന്നും അങ്ങനെ രക്ഷാപദ്ധതി പരാജയപ്പെടുമെന്നും സാത്താൻ പ്രത്യാശിച്ചു. വീച 234.1