Go to full page →

30 - ക്രിസ്തുവിന്‍റെ ഉയിർപ്പ് വീച 255

മഹത്വത്തിന്‍റെ രാജാവു കല്ലറയിൽ കിടക്കുമ്പോൾ തങ്ങളുടെ കർത്താവിന്‍റെ മരണത്തിൽ സങ്കടപ്പെട്ടു ശിഷ്യന്മാർ ശബ്ബത്തിൽ വിശ്രമിച്ചു. ആ വിശുദ്ധ സ്ഥലത്തിനുമുകളിൽ ദൈവദൂതന്മാർ അദൃശ്യമായി ചുറ്റിപ്പറന്നുകൊണ്ടിരുന്നപ്പോൾ സന്ധ്യയ്ക്കുമുമ്പെ രക്ഷകന്‍റെ വിശ്രമസ്ഥലത്തെ സംരക്ഷിക്കാൻ പടയാളികൾ ഹാജരായിരുന്നു. രാത്രി മെല്ലെ കഴിയാറായി. എങ്കിലും ഇരുട്ടുണ്ടായിരുന്നു. ദൈവത്തിന്‍റെ പ്രിയ പുത്രനായ തങ്ങളുടെ പ്രിയനേതാവ് സ്വതന്ത്രമാക്കപ്പെടേണ്ട സമയം ഏകദേശം സമാഗമമായി. അവന്‍റെ വിജയത്തിനായി ദൂതന്മാർ വികാരഭരിതരായി നിൽക്കുമ്പോൾ ശക്തിയേറിയ ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു അതിവേഗത്തിൽ പറന്നു വന്നു. അവന്‍റെ മുഖം മിന്നൽപോലെയും അവന്‍റെ വസ്ത്രം സൂര്യനെപ്പോലെ വെണ്മയുള്ളതും ആയിരുന്നു. അവന്‍റെ വെളിച്ചം വഴിയിലുണ്ടായിരുന്ന അന്ധകാരം അകറ്റി. യേശുവിന്‍റെ ശരീരം വിജയകരമായി അവകാശപ്പെട്ടു. സാത്താൻ ഭയത്തോടെ അവന്‍റെ മഹത്വപ്രകാശത്തിൽനിന്ന് ഓടി മറഞ്ഞു. സ്വർഗ്ഗീയ സൈന്യത്തിൽ ക്രിസ്തുവിന്‍റെ താഴ്മയുടെ ദൃശ്യത്തിന് സാക്ഷ്യംവഹിക്കുകയും വിശ്രമസ്ഥലം സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്ത ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്നുള്ള ദൂതനോടു ചേർന്നു രണ്ടു പേരുംകൂടെ കല്ലറയ്ക്കലേക്കു വന്നു. അവർ അതിനു സമീപിച്ചപ്പോൾ ഭൂമി കുലുങ്ങുകയും ഒരു വലിയ ഭൂകമ്പം ഉണ്ടാവുകയും ചെയ്തു. വീച 255.1

റോമാ കാവൽക്കാർ ഭയപ്പെട്ടു. യേശുവിന്‍റെ ശരീരം സൂക്ഷിപ്പാനുള്ള അവരുടെ ശക്തി എവിടെ? അവരുടെ കർത്തവ്യത്തെക്കുറിച്ചോ അഥവാ ശിഷ്യന്മാർ അവനെ മോഷ്ടിച്ചുകൊണ്ടുപോകുമെന്നോ അവർ ചിന്തിച്ചില്ല. അവർക്കു ചുറ്റും മിന്നിയ പ്രകാശം സൂര്യപ്രഭയെക്കാൾ അധികമായിരുന്നു. റോമാ കാവൽക്കാർ മരിച്ചവരെപ്പോലെ നിലത്തുവീണു. ദൂതന്മാരിൽ ഒരാൾ കല്ലറയുടെ വാതില്ക്കലുണ്ടായിരുന്ന വലിയ കല്ലുരുട്ടിമാറ്റിയിട്ട് അതിന്മേലിരുന്നു. മറ്റെ ദൂതൻ കല്ലറയിൽ കടന്നു യേശുവിന്‍റെ ശിരസ്സിൽ ചുറ്റിയിരുന്ന തുണി അഴിച്ചുമാറ്റി. വീച 256.1