Go to full page →

മടങ്ങിവരവിന്‍റെ വാഗ്ദത്തം വീച 267

ആരോഹണം ചെയ്യുന്ന കർത്താവിനെ അവസാനമായി ഒന്നു കാണ്മാന്‍ ശിഷ്യന്മാർ സങ്കടത്തോടുകൂടി ആകാശത്തിലേക്കു നോക്കി നില്ക്കുമ്പോൾ രണ്ടു ദൈവദൂതന്മാർ വെള്ള വസ്ത്രധാരികളായി അവരുടെ അടുക്കൽ പ്രത്യക്ഷമായി അവരോടു പറഞ്ഞു,- “ഗലീലാ പുരുഷന്മാരേ നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതു പോലെതന്നെ അവൻ വീണ്ടും വരും.” അപ്പൊ.1:11. ശിഷ്യന്മാരും യേശുവിന്‍റെ അമ്മയും അവരോടുകൂടെ ദൈവപുത്രന്‍റെ സ്വർഗ്ഗാരോഹണം വീക്ഷിച്ചവരും അടുത്ത രാത്രി കൂടുതൽ സമയം സംസാരിച്ചിരുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ നടന്ന അത്ഭുത കാര്യങ്ങളും മഹത്വകരമായ സംഭവങ്ങളും ആയിരുന്നു. വീച 267.2