Go to full page →

പരിശുദ്ധാത്മാവിന്‍റെ വരവ് വീച 270

“പെന്തെക്കൊസ്തു നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടിയിരുന്നു. പെട്ടെന്ന് കൊടിയ കാറ്റ് അടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി. അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി. അവരിൽ ഓരോരുത്തന്‍റെമേൽ പതിഞ്ഞു. എല്ലാ വരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.” പരിശുദ്ധാത്മാവ് അഗ്രം പിളർന്നിരിക്കുന്ന നാവുകളുടെ രൂപം സ്വീകരിച്ച് അവരുടെ മേൽ പതിച്ചത് പരിശുദ്ധാത്മാവിന്‍റെ ദാനത്തിന്‍റെ ഒരു അടയാളം ആയിരുന്നു. അവർക്കു മുമ്പറിഞ്ഞുകൂടാതിരുന്ന പല ഭഷകളിലും വാചാലതയോടെ സംസാരിപ്പാനുള്ള കഴിവിനെയാണ് അത് കാണിച്ചത്. അഗ്നിയായി പ്രത്യക്ഷപ്പെട്ടതിന്‍റെ കാരണം അവർ തീക്ഷണമായ തീവ്രതയോടെയും ശക്തിയോടെയും വേല ചെയ്യുമെന്നത്രെ. വീച 270.2

ഈ സ്വർഗ്ഗീയ പ്രകാശത്തിൽ ക്രിസസ്തു അവർക്കു വിശദീകരിച്ച തിരുവചനം അവരുടെ മനസ്സിൽ വളരെ വ്യക്തമായും മനോഹരമായും ശക്തിയുള്ള സത്യമായും നിലനിന്നു. അവസാനം കാണാതെ മറച്ചിരുന്ന തിരശ്ശീല ഇപ്പോൾ നീക്കിയതിനാൽ ക്രിസ്തുവിന്‍റെ ദൗത്യവും അവന്‍റെ രാജ്യത്തിന്‍റെ രൂപവും പൂർണ്ണമായി ഗ്രഹിപ്പാൻ കഴിഞ്ഞു. വീച 270.3