Go to full page →

ഇക്കാലത്തേക്കുള്ള ഒരു പാഠം വീച 275

ക്രിസ്തീയ സഭാസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള സാക്ഷ്യം നമുക്കു സഭയുടെ വിശുദ്ധ ചരിത്രത്തിന്‍റെ ഒരു പ്രധാനഭാഗമായിട്ടു മാത്രമല്ല നൽകിയിരുന്നത്; പ്രത്യുത ഒരു പാഠവും കൂടിയാണ്. ക്രിസ്ത്യാനികളെല്ലാം ഏക മനസ്സോടെ പ്രാർത്ഥിക്കുകയും ജാഗ്രതയോടെ കാത്തിരിക്കുകയും ചെയ്യേണം. സകല അഭിപ്രായ ഭിന്നതകളും ഉപേക്ഷിക്കണം. ഐക്യതയും പരസ്പര സ്നേഹവും എല്ലായിടത്തും വ്യാപിക്കട്ടെ. അപ്പോൾ നമ്മുടെ പ്രാർത്ഥനകൾ ശക്തിയോടെയും ആത്മാർത്ഥ വിശ്വാസത്തോടെയും സ്വർഗ്ഗീയ പിതാവിന്‍റെ സന്നിധിയിൽ എത്തുന്നു. അനന്തരം വാഗ്ദത്ത നിവൃത്തിക്കായി സഹിഷ്ണുതയോടും പ്രത്യാശയോടെയും കാത്തിരിക്കാം. വീച 275.2

അതിവേഗത്തിൽ അപ്രതിരോദ്ധ്യ ശക്തിയോടെ ഉത്തരം ലഭിച്ചേക്കാം. അഥവാ ദിവസങ്ങളോ ആഴ്ചകളോ താമസിച്ചുപോകയും നമ്മുടെ വിശ്വാസത്തിനു ശോധനയുണ്ടാവുകയും ചെയ്തതേക്കാം. എന്നാൽ നമ്മുടെ പ്രാർത്ഥനകൾക്കു എപ്പോൾ എങ്ങനെ ഉത്തരം നല്കണമെന്ന് ദൈവത്തിന് അറിയാം. നമ്മെത്തന്നെ ദിവ്യചാനലുമായി ബന്ധിപ്പിക്കുന്നതാണ് നമ്മുടെ ജോലി. ഇതിൽ തന്‍റെ പങ്ക് നിർവ്വഹിക്കുന്നതു ദൈവത്തിന്‍റെ ഉത്തരവാദിത്വമാണ്. വാഗ്ദത്തം ചെയ്തവൻ വിശ്വസ്ഥനാണ്. നമ്മെ സംബന്ധിച്ച വലിയ പ്രാധാന്യം അർഹിക്കുന്ന സംഗതി നാമെല്ലാം ഏക ഹൃദയത്തോടും മനസ്സോടും കൂടെ സകല അസൂയയും ദ്രോഹചിന്തകളും വെടിഞ്ഞു വിനയമുള്ള അപേക്ഷകരായി, ഉണർവ്വള്ളവരായി കാത്തിരിക്കണമെന്നുള്ളതാണ്. യേശു നമ്മുടെ പ്രതിനിധിയാണ്. പെന്തെക്കൊസ്തു ദിനത്തിൽ കാത്തിരുന്നു പ്രാർത്ഥിച്ചവർക്കു ചെയ്തതുപോലെ നമുക്കും ചെയ്വാൻ അവൻ സന്നദ്ധനാണ്. വീച 276.1