Go to full page →

കൊര്‍ന്നല്യോസിന്‍റെ അനുഭവത്തിന്‍റെ തെളിവ് വീച 342

സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരപ്പെട്ട പ്രശ്നം ഏതു വീക്ഷണത്തിലും ഒരു വലിയ വെല്ലുവിളിയായി തോന്നി. എന്നാൽ പരിശുദ്ധാത്മാവ് ഇതു കൈകാര്യം ചെയ്തതിനെ ആശ്രയിച്ചാണ് ക്രിസ്തീയ സഭയുടെ നില നില്പും പുരോഗമനവും നിലകൊള്ളുന്നത്. കൃപയും ജ്ഞാനവും വിശുദ്ധ തീരുമാനവും അപ്പൊസ്തലന്മാർക്ക് നല്കപ്പെടുകയാൽ ഇതിനൊരു തീരുമാനം എടുപ്പാൻ കഴിഞ്ഞു. വീച 342.1

പരിച്ഛേദനക്കാരായ യെഹൂദന്മാരുടെമേലും പരിച്ഛേദന എൽക്കാത്ത ജാതികളുടെമേലും ഒന്നുപോലെ പരിശുദ്ധാത്മാവ് ഒരേ തരത്തിൽ പ്രവർത്തിക്കയാൽ ഈ പ്രശ്നം പരിശുദ്ധാത്മാവുതന്നെ തീരുമാനിച്ചുവെന്ന് പത്രൊസ് ന്യായീകരിച്ചു. തനിക്കുണ്ടായ തുപ്പെട്ടിദർശനത്തെക്കുറിച്ച് വിവരിച്ചു. അതിനുള്ളിൽ ഭൂമിയിലെ സകല നാല്ക്കാലികളും ഉണ്ടായിരുന്നതിനെ അറുത്ത് ഭക്ഷിപ്പാൻ തന്നോട് കല്പിക്കയും, ഒരിക്കലും അശുദ്ധ മായതൊന്നും താൻ ഭക്ഷിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ ദൈവം കല്പിച്ചത്. “ദൈവം ശുദ്ധീകരിച്ചതിനെ നീ മലിനമായി കരുതരുത് എന്നുമായിരുന്നു” വീച 342.2

അവൻ പറഞ്ഞു. “ഹൃദയങ്ങളെ അറിയുന്ന ദൈവം, നമുക്ക് തന്നതു പോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുക്കുകയും അവർ സാക്ഷികളാകുകയും ചെയ്യുന്നു. വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല. ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും വഹിക്കാൻ കഴിയാത്തനുകം ശിഷ്യന്മാരുടെ കഴുത്തിൽ വെയ്പ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതെന്ത്? വീച 343.1

നുകമെന്നിവിടെ പറയപ്പെട്ടിരിക്കുന്നത് നിയമം അവകാശപ്പെടുന്ന അനുസരണയ്ക്കുള്ള പത്തു കല്പനകളെക്കുറിച്ച്ല്ല; എന്നാൽ പത്രൊസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിന്‍റെ ക്രൂശുമരണത്തോടുകൂടെ നീങ്ങിപ്പോയ കർമ്മാചാരനിയമങ്ങളത്രെ. പത്രൊസ് ഈ പ്രസ്താവന സഭയുടെ മുമ്പാകെ നടത്തിയപ്പോൾ പൗലൊസും ബർന്നബാസും ജാതികളോടു സുവിശേഷം അറിയിച്ചതിന്‍റെ അനുഭവം വിവരിച്ചതും കേൾപ്പാനിടയായി. വീച 343.2