Go to full page →

42 - പൗലൊസിന്‍റെ ശുശ്രൂഷാകാലം വീച 346

പൗലൊസ് ഒരു അക്ഷീണ പരിശ്രമശീലൻ ആയിരുന്നു. നിരന്തരം അവൻ ഓരോ സ്ഥലങ്ങളിലേക്കു മാറിമാറി പൊയ്ക്കൊണ്ടിരുന്നു; ചിലപ്പോൾ ആഥിത്യമര്യാദ് ഇല്ലാത്ത സ്ഥലങ്ങളിലേക്കും, ചിലപ്പോൾ കപ്പൽ യാത്രയിലും കൊടുങ്കാറ്റും കടൽക്ഷോഭവുമുള്ളിടത്തും പോയിരുന്നു. തന്‍റെ വേലയിൽനിന്നും അവനെ പിന്തിരിപ്പാൻ യാതൊന്നിനും കഴിഞ്ഞില്ല. അവൻ ദൈവദാസനായിരുന്നു; ദൈവഹിതം അവൻ നിറവേറ്റണം; അവൻ വായ്മൊഴിയാലും ലേഖനങ്ങളാലും എല്ലായിടത്തും ദൈവസഭയ്ക്ക് സന്ദേശം എത്തിച്ചുകൊണ്ടിരുന്നു. ലോകാന്ത്യത്തിലെത്തിയിരിക്കുന്ന നമുക്ക് അവൻ നല്കിയിരിക്കുന്ന ദൂത് വളരെ വ്യക്തമാക്കിയിരിക്കുന്നത് ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന വ്യാജോപദേശങ്ങളെ നേരിടണമെന്നത്രെ. വീച 346.1

പട്ടണങ്ങളിൽനിന്നു പട്ടണങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും പൗലൊസ് കടന്നുചെന്ന് ക്രിസ്തുവിനെ പ്രസംഗിക്കുകയും സഭകൾ സ്ഥാപിക്കയും ചെയ്തു. താൻ പോയടത്തെല്ലാം തെറ്റിനെ വെടിഞ്ഞ സ്ത്രീ പുരുഷന്മാർ ശരിയായ മാർഗ്ഗത്തിലേക്കു തിരിയാൻ അവൻ പ്രവർത്തിച്ചു. തന്‍റെ വേലയാൽ ക്രിസ്തുവിനെ സ്വീകരിച്ചവരുടെ ഇടയിൽ സഭകൾ സ്ഥാപിച്ചു. ജനം എണ്ണത്തിൽ കുറവായിരുന്നിടത്തും അവൻ ചെയ്തത് അതായിരുന്നു. അങ്ങനെ അവൻ സ്ഥാപിച്ച സഭകളെ അവൻ സ്മരിച്ചുകളഞ്ഞില്ല. ആൾ കുറവായിരുന്നെങ്കിലും അവരെക്കുറിച്ച് കരുതലും സൂക്ഷ്മതയും അവനുണ്ടായിരുന്നു. വീച 346.2

പൗലൊസിന്‍റെ വിളിയിൽ ആവശ്യമായിരുന്നത് വൈവിദ്ധ്യമാർന്ന സേവനമായിരുന്നു - തന്‍റെ ഉപജീവനത്തിനായി കൈകൊണ്ട് വേല ചെയ്ത് സഭകൾ സ്ഥാപിക്കാനും താൻ സ്ഥാപിച്ച സഭകൾക്ക് ലേഖനം എഴുതാനും മടിച്ചില്ല. ഈ ജോലിത്തിരക്കിനിടയിൽ അവൻ പ്രസ്താവിച്ചു. “ഇതൊന്നു ഞാൻ ചെയ്യുന്നു.” ഫിലി. 3:13. തന്‍റെ വേലയിൽ അതൊന്നു മാത്രമാ യിരുന്നു തന്‍റെ മുമ്പിൽ ഉണ്ടായിരുന്നത് - ക്രിസ്തുവിന്‍റെ നാമത്തെ ഒരിക്കൽ നിന്ദിച്ച അവന് തന്‍റെ സകല ശക്തിയും ഉപയോഗിച്ച് മറ്റുള്ളവരും അവന്‍റെ നാമത്തെ ദുഷിപ്പാൻ പ്രേരിപ്പിച്ച അവന് ക്രിസ്തു സ്വയം വെളിപ്പെടുത്തി. അവന്‍റെ ജീവിതത്തിലെ ഒരു വലിയ ലക്ഷ്യം അവൻ ഒരിക്കൽ നിന്ദിച്ചിരുന്നവനെ സേവിക്കയും മാനിക്കയും ചെയ്യുക എന്നുള്ളതായിരുന്നു. അവന്‍റെ ഏക ആഗ്രഹം ആത്മാക്കളെ രക്ഷകനുവേണ്ടി നേടുക എന്നുള്ളതായിരുന്നു. യെഹൂദന്മാരും ജാതികളും അതിനെ എതിർക്കുകയും അവനെ പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ ആ ലക്ഷ്യത്തിൽനിന്നും അവനെ പിന്തിരിപ്പാൻ ഒന്നിനും കഴിഞ്ഞില്ല. വീച 347.1