Go to full page →

അന്ധകാരയുഗം വീച 371

റോമാസഭ അധികാരം പ്രാപിച്ചതോടെ അന്ധകാരയുഗത്തിന്‍റെ തുട ക്കമായി. അധികാരം വർദ്ധിക്കുന്നതനുസരിച്ച് അന്ധകാരം വർദ്ധിച്ചു. യഥാർത്ഥ അടിസ്ഥാനമായ ക്രിസ്തുവിൽനിന്നും വിശ്വാസം റോമിലെ പോപ്പിലേക്കു മാറ്റി. പാപക്ഷമയ്ക്കും നിത്യരക്ഷയ്ക്കും ദൈവപുത്രനിൽ ആശ്രയിക്കുന്നതിനുപകരം പോപ്പിലും അധികാരം നല്കപ്പെട്ട പുരോഹിതന്മാരിലും മഹാപുരോഹിതന്മാരിലും നോക്കേണ്ടിയിരുന്നു. അവരുടെ ഇടനിലക്കാരൻ പോപ്പാണെന്നും അവനിൽകൂടെ അല്ലാതെ ആർക്കും ദൈവത്തെ സമീപിക്കുവാൻ സാദ്ധ്യമല്ലെന്നും അവരെ പഠിപ്പിച്ചിരുന്നു; കൂടാതെ അവൻ ദൈവത്തിന്‍റെ സ്ഥാനത്താണ് നിലക്കുന്നതെന്നുള്ളതിനാൽ കർശനമായ അനുസരണം അവരിൽനിന്നു പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു. അതിൽ ലഘുവായ ലംഘനം കാട്ടുന്നവർ ശാരീരികവും ആത്മീ കവുമായ കഠിനശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അറിയിച്ചു. വീച 371.1

അങ്ങനെ ജനങ്ങളുടെ മനസ്സിനെ ദൈവത്തിൽനിന്ന് അകറ്റി തെറ്റു കുറ്റങ്ങളുള്ള ക്രൂരമനുഷ്യരിലേക്ക് - അവരിലെല്ലാം തന്‍റെ ശക്തി പ്രയോഗിച്ച അന്ധകാരപ്രഭുവിങ്കലേക്കുതന്നെ തിരിച്ചു. പാപം വിശുദ്ധിയുടെ കപടവേഷം ധരിച്ചു. തിരുവചനം അടിച്ചമർത്തപ്പെടുമ്പോൾ മനുഷ്യൻ സ്വയം പരമോന്നതനായി പരിഗണിക്കപ്പെടുകയും തട്ടിപ്പും വഞ്ചനയും ഹീനമായ പാപങ്ങളും മാത്രം കാണപ്പെടുകയും ചെയ്യുന്നു. മാനുഷിക നിയമങ്ങളും പാരമ്പര്യങ്ങളും ഉയർത്തുന്നതോടെ ദൈവകല്പനകൾ മാറ്റുന്ന തിനാൽ അഴിമതിയാണ് ഫലം. വീച 371.2