Go to full page →

47 - ലൂഥറും വലിയ നവീകരണവും വീച 381

പാപ്പാത്വത്തിന്‍റെ അന്ധകാരത്തിൽനിന്നും നിർമ്മല വിശ്വാസവെളി ച്ചത്തിലേക്കു സഭയെ നയിക്കുവാൻ വിളിക്കപ്പെട്ടവരിൽ അഗ്രഗണ്യനാ യിരുന്നു മാർട്ടിൻ ലൂഥർ. ഉന്മേഷവും ഊർജ്ജസ്വലതയും അർപ്പണമനസ്സും ദൈവഭയമല്ലാതെ മറ്റു ഭയമൊന്നുമില്ലാത്തവനും മതപരമായ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി തിരുവചനമല്ലാതെ മറ്റൊന്നും അംഗീകരിക്കാത്തവനും ആയിരുന്നു അദ്ദേഹം. ലൂഥറായിരുന്നു അവന്‍റെ കാലത്തെ മനുഷ്യൻ; അവനിൽക്കൂടെ സഭയുടെ നവീകരണത്തിനുവേണ്ടി ഒരു വലിയ വേല ചെയ്യുവാനും ലോകത്തെ പ്രകാശിപ്പിക്കാനും ദൈവം അവനെ ഉപയോഗിച്ചു. വീച 381.1

ഒരു ദിവസം ലൂഥർ സർവ്വകലാശാലയുടെ ലൈബ്രറിയിൽ പുസ്ത കങ്ങൾ പരിശോധിക്കുമ്പോൾ ഒരു ലത്തീൻ ബൈബിൾ കാണ്മാന്‍ ഇടയായി. മുമ്പ് പൊതു ആരാധനയിൽ സുവിശേഷ ശകലങ്ങളും ലേഖന ഭാഗങ്ങളും ശ്രവിച്ചിട്ടുള്ളതാണ് ദൈവവചനം മുഴുവനും എന്ന് അവൻ കരുതിയിരുന്നു. ഇപ്പോൾ ആദ്യമായിട്ടാണ് മുഴുവൻ ബൈബിൾ കാണുന്നത്. അവൻ ഭയഭക്തിയോടും അത്ഭുതത്തോടുംകൂടെ അതിന്‍റെ വിശുദ്ധ താളുകൾ മറിച്ചു. അവൻ സ്വന്തമായി ജീവന്‍റെ വചനം ഹൃദയ സ്പന്ദനവേഗതയോടെ വായിക്കയും ഇടയ്ക്കിടയ്ക്കു നിർത്തി “ദൈവം അപ്രകാരം എനിക്ക് നല്കിയിരുന്നെങ്കിൽ” എന്ന് ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു. സ്വർഗ്ഗീയദൂതന്മാർ അവന്‍റെ പാർശ്വത്തിൽ ഉണ്ടായിരുന്നു; ദൈവസിംഹാസനത്തിൽനിന്നും വെളിച്ചത്തിന്‍റെ രശ്മി അവന്‍റെ മനസ്സിന് സത്യത്തിന്‍റെ ഭണ്ഡാരം വെളിപ്പെടുത്തിക്കൊടുത്തു. ദൈവത്തോട് മറുക്കുന്നത് അവൻ എപ്പോഴും ഭയപ്പെട്ടിരുന്നു; എന്നാൽ ഇപ്പോൾ താൻ ഒരു പാപിയെന്നുള്ള അഗാധബോധം മുമ്പെക്കാളും അവനുണ്ടായി. പാപത്തിൽനിന്നു സ്വത ന്ത്രനായി ദൈവവുമായി സമാധാനം കണ്ടെത്തുവാൻ അവസാനം ഒരു സന്യാസിമഠത്തിൽ ചേരുവാനും ഭക്തിയുള്ള ഒരു ഏകാന്ത ജീവിതം നയി ക്കുവാനും അവൻ തീരുമാനിച്ചു. വീച 381.2

തന്‍റെ ദൈനംദിന ജീവിത കർത്തവ്യങ്ങളിൽനിന്നും നിദ്രയിൽനിന്നും അപഹരിച്ചെടുത്തും ലഘുവായ ഭക്ഷണങ്ങളോടുപോലും വെറുപ്പുള്ളവ നായും സമയം കണ്ടെത്തി പഠനത്തിൽ ചെലവഴിച്ചു. എല്ലാറ്റിനും ഉപ രിയായി അവൻ ദൈവവചനം പഠിക്കുന്നതിൽ സന്തോഷിച്ചു. മഠത്തിന്‍റെ ഭിത്തിയിൽ ഒരു ബൈബിൾ ബന്ധിച്ചിരിക്കുന്നത് അവൻ കാണുകയും പലപ്പോഴും അതിന് ജീർണ്ണോദ്ധാരണം നടത്തുകയും ചെയ്തു. വീച 382.1

ലൂഥർ ഒരു പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും സന്യാസിമഠത്തിൽനിന്നും വിറ്റൻബർഗ്ഗ് സർവ്വകലാശാലയിലെ പ്രൊഫ സറായി വിളിക്കപ്പെടുകയും ചെയ്തു. ഇവിടെ അവൻ പ്രാഥമിക ഭാഷക ളിൽതന്നെ തിരുവചനം പഠിക്കുവാൻ തുടങ്ങി. അവൻ ബൈബിളിനെ ആധാരമാക്കി പ്രഭാഷണങ്ങൾ തുടങ്ങി. സങ്കീർത്തനങ്ങൾ സുവിശേഷങ്ങൾ, ലേഖനങ്ങൾ ഇവ സംന്തുഷ്ടരായ കേൾവിക്കാരുടെ ഗ്രഹണശക്തിയെ തുറന്നു. അവൻ തിരുവചനത്തിൽ പ്രതാപവാനായിരുന്നു, ദൈവകൃപയും അവന്മേലുണ്ടായിരുന്നു. അവന്‍റെ വാഗ്മികത്വം കേൾവിക്കാരെ വശീകരിക്കയും ഉത്സാഹം അവരുടെ ഹൃദയത്തെ സ്പർശിക്കയും ചെയ്തു. വീച 382.2