Go to full page →

54 - മൂന്നാം ദൂതന്‍റെ ദൂത് വീച 427

ക്രിസ്തു സ്വർഗ്ഗത്തിലെ വിശുദ്ധമന്ദിരത്തിലെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് പാപപരിഹാരത്തിന്‍റെ അവസാന വേല ചെയ്തുതീർക്കുന്ന സമയത്ത് തന്‍റെ അവസാനത്തെ കൃപാദൂതു ലോക ത്തിനു നല്കുന്ന ജോലി തന്‍റെ ദാസന്മാരെ ഭരമേല്പിച്ചു. വെളിപ്പാടു 14-ലെ മൂന്നാം ദൂതന്‍റെ ദൂതു അപ്രകാരമുള്ള ഒരു മുന്നറിയിപ്പിൻ ദൂതായിരുന്നു. ആ ദൂതുപ്രഖ്യാപനം കഴിഞ്ഞാലുടനെ ലോകത്തിലെ കൊയ്ത്തു നടത്താൻ മനുഷ്യപുത്രൻ മഹത്വത്തോടെ വരുന്നതു പ്രവാചകൻ കണ്ടു. വീച 427.1

തിരുവചനത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തുവിന്‍റെ അതിപരിശുദ്ധ സ്ഥലത്തെ ശുശ്രൂഷ പ്രവചന ദിനങ്ങളുടെ അവസാനത്തിൽ (1844-ൽ) ആരംഭിച്ചു. വെളിപ്പാടുകാരന്‍റെ വാക്കുകളിൽ ഈ സമയത്തെക്കുറിച്ചു വെളി.11:19-ൽ പറഞ്ഞിരിക്കുന്നു: “അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്‍റെ നിയമപ്പെട്ടകം അവന്‍റെ ആലയത്തിൽ പ്രത്യക്ഷമായി.” സമാഗമന കൂടാരത്തിലെ രണ്ടാമത്തെ മുറിയിലാണ് ദൈവത്തിന്‍റെ സാക്ഷ്യപ്പെട്ടകം ഇരുന്നത്. വീച 427.2

പാപികൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുവാൻ ക്രിസ്തു അവിടെ പ്രവേശിച്ചപ്പോൾ അകത്തെമുറി തുറക്കുകയും അവിടെ സാക്ഷ്യപ്പെട്ടകം കാണപ്പെടുകയും ചെയ്തു. വിശ്വാസത്താൽ രക്ഷകന്‍റെ മദ്ധ്യസ്ഥവേല കാണുകയും ദൈവത്തിന്‍റെ മഹത്വവും ശക്തിയും വെളിപ്പെടുത്തപ്പെടുകയും ചെയ്തു. ദൈവമഹത്വം ദൈവാലയത്തിൽ നിറയുകയും അതിപരി ശുദ്ധസ്ഥലത്തുനിന്നു ഭൂമിയിൽ കാത്തിരിക്കുന്ന ദാസന്മാരുടെ മേൽ പ്രസരിക്കുകയും ചെയ്തു. വീച 427.3

വിശ്വാസത്താൽ അവർ വിശുദ്ധ സ്ഥലത്തുനിന്നും അതിവിശുദ്ധ സ്ഥലത്തേക്കു മഹാപുരോഹിതന്നെ അനുഗമിക്കുകയും അവിടെ അവൻ തന്‍റെ രക്തവുമായി ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ മുമ്പിൽ അഭ്യർത്ഥിക്കുന്നത് കാണുകയും ചെയ്തു. വിശുദ്ധപെട്ടകത്തിലുള്ളത് പിതാവിന്‍റെ കല്പനയാണ്, അതുതന്നെയാണ് ദൈവം സീനായ് മലയിൽവെച്ച് ഇടിമുഴക്കത്തിനിടയിൽ സംസാരിക്കുകയും തന്‍റെ വിരലുകൊണ്ടു കല്പലകയിൽ എഴുതുകയും ചെയ്തത്. ഒരു കല്പന ഇല്ലാതാക്കുകയോ ഒരു വള്ളിയോ പുള്ളിയോ മാറ്റുകയോ ചെയ്തിട്ടില്ല. ദൈവം മോശെയ്ക്കു കല്പനയുടെ ഒരു പ്രതി കൊടുത്തപ്പോൾ അതിന്‍റെ ശ്രേഷ്ഠതയുള്ള മൗലികമായത് സ്വർഗ്ഗീയ കൂടാരത്തിൽ സൂക്ഷിച്ചു. സത്യാന്വേഷികൾക്ക് അതിലെ ഉള്ളടക്കമായ വിശുദ്ധ ദശവാക്യകല്പനകളുടെ മദ്ധ്യത്തിൽ നാലാം കല്പനയെ സീനായ് മലയിൽവെച്ചു പ്രഖ്യാപിച്ചതുപോലെ കാണാം: “ശബത്തു നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക--ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറുദിവസം കൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, എഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തു നാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” പുറ.20:8-11. വീച 428.1

വചനം പഠിച്ച വിദ്യാർത്ഥികളുടെ മനസ്സിൽ ദൈവാത്മാവിന്‍റെ പ്രചോദനം ഉണ്ടായി. സ്രഷ്ടാവിന്‍റെ വിശ്രമദിനത്തെ അവഗണിച്ചു നാലാം കല്പന അറിയാതെ ലംഘിച്ചിട്ടുണ്ടോ എന്നുള്ള കുറ്റബോധം അവർക്കുണ്ടായി. ദൈവം വിശുദ്ധീകരിച്ചിട്ടുള്ള ദിവസത്തിനുപകരം ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം ആചരിക്കുന്നതിനുള്ള കാരണങ്ങൾ അന്വേഷിക്കാൻ തുടങ്ങി. തിരു വചനത്തിൽ നാലാം കല്പന മാറ്റിക്കളഞ്ഞുവെന്നോ അഥവാ ശബ്ബത്തു വ്യതിയാനപ്പെടുത്തിയെന്നോ ദൈവം പ്രാരംഭത്തിൽ അനുഗ്രഹിച്ചു ശുദ്ധീകരിച്ച ഏഴാം ദിനത്തിൽനിന്ന് അത് ഒരിക്കലും നീക്കം ചെയ്തു എന്നോ കാണാൻ അവർക്കു കഴിഞ്ഞില്ല. അവർ ആത്മാർത്ഥമായി അന്വേഷിച്ച് ദൈവഹിതം അറികയും അനുസരിക്കുകയും ചെയ്യുവാൻ താല്പര്യപ്പെട്ടു; ഇപ്പോൾ അവർ ദൈവകല്പന ലംഘിക്കുന്നവരാണെന്നുള്ള സങ്കടം അവരുടെ ഹൃദയത്തിൽ നിറഞ്ഞു. ദൈവത്തിന്‍റെ ശബ്ബത്തു വിശുദ്ധമായി ആചരിച്ച് ദൈവഭക്തിയുള്ളവരായിരിക്കണമെന്നു പെട്ടെന്നവർക്കു ബോദ്ധ്യമായി. വീച 428.2

അവരുടെ വിശ്വാസത്തെ നീക്കികളയുവാൻ അനേക പരിശ്രമങ്ങൾ നടന്നു. ഭൗമിക കൂടാരം സ്വർഗ്ഗീയമായതിന്‍റെ ഒരു മാതൃകയാണെന്നു കാണ്മാന്‍ ആരും പരാജയപ്പെട്ടില്ല; ഭൗമിക കൂടാരത്തിലെ പെട്ടക ത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ദൈവകല്പനകൾ സ്വർഗ്ഗീയമായതിനുള്ളിലെ കല്പനകളുടെ ഒരു പകർപ്പായിരുന്നുവെന്നും അംഗീകരിക്കുന്നതിനോടൊപ്പം നാലാം കല്പനയിലെ ശബ്ബത്ത് അനുസരണത്തിന്‍റെ കർത്തവ്യവും അവകാശപ്പെടുന്നു. വീച 429.1

ക്രിസ്തുവിന്‍റെ മദ്ധ്യസ്ഥതയെക്കുറിച്ചും ദൈവകല്പനയുടെ മാറ്റമി ല്ലായ്മയെ സംബന്ധിച്ചുമുള്ള വെളിച്ചം ലഭിച്ചവർ ഇതുതന്നെയാണ് മൂന്നാം ദൂതിലെ സത്യമെന്നും അംഗീകരിച്ചു ദൂതൻ പ്രസ്താവിക്കുന്നു: “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം.” വെളി. 14:12. ഈ പ്രസ്താവനയ്ക്കുമുമ്പിൽ വിശുദ്ധവും ഭയങ്കരവുമായ ഒരു മുന്നറിയിപ്പ് നല്കിയിരുന്നു: “മൂന്നാമതു മറ്റൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്രയേൽക്കുന്നവൻ ദൈവകോപത്തിന്‍റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധ ദൂതന്മാർക്കും കുഞ്ഞാടിനും മുമ്പാകെ അഗ്നി ഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.” വെളി. 14:9,10. ഈ ദൂത് മനസ്സിലാക്കുവാൻ അടയാളങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനെ സംബന്ധിച്ച ഒരു വ്യാഖ്യാനം ആവശ്യമായിരിക്കുന്നു. മൃഗം, അതിന്‍റെ പ്രതിമ, മുദ്രയേല്ക്കൽ ഇതൊക്കെ എന്തിനെ പ്രതിനിധീകരിക്കുന്നു? വീണ്ടും സത്യാന്വേഷികൾ പ്രവചന പഠനത്തിലേക്കു മടങ്ങിവന്നു. വീച 429.2