Go to full page →

തിരുവെഴുത്തുകള്‍ ഒരു സുരക്ഷിതത്വം വീച 439

സാത്താന്‍റെ ധൈര്യപൂർവ്വമുള്ള ഈ പ്രവർത്തനത്തിൽ സ്വർഗ്ഗീയ സൈന്യം കോപിഷ്ടരായി ഞാൻ കണ്ടു. ദൈവദൂതന്മാർ കൂടുതൽ ശക്ത രായിരിക്കുകയും അവരെ ഭരമേൽപ്പിക്കയും ചെയ്തിട്ടുണ്ടെങ്കിൽപോലും ശത്രുവിന്‍റെ ശക്തിയെ എന്തുകൊണ്ടു നിഷ്പ്രയാസം തകർക്കാൻ കഴിയാതെ മനുഷ്യമനസ്സുകൾ ഈ വഞ്ചനകൾ സഹിക്കേണ്ടിവരുന്നുവെന്നു ഞാൻ അന്വേഷിച്ചു. മനുഷ്യനെ നശിപ്പിക്കുവാൻ സാത്താൻ ഓരോ തന്ത്രവും പ്രയോഗിക്കുമെന്ന് ദൈവത്തിനറിയാം; അതിനാൽ തന്‍റെ വചനം എഴുതപ്പെടുവാൻ ഇടയാക്കുകയും മനുഷ്യവർഗ്ഗത്തെക്കുറിച്ചുള്ള തന്‍റെ ലക്ഷ്യമെന്തെന്നു വ്യക്തമാക്കുകയും ചെയ്കയാൽ ഏറ്റം ബലഹീ നൻപോലും തെറ്റിപ്പോകേണ്ട ആവശ്യമില്ലെന്നു ഞാൻ കണ്ടു. തന്‍റെ വചനം നൽകപ്പെട്ടശേഷം സാത്താനോ അവന്‍റെ ദൂതന്മാരോ അഥവാ അവന്‍റെ പ്രതിനിധികളോ അതു നശിപ്പിക്കാതിരിക്കാൻ വളരെ സൂക്ഷ്മതയോടെ ദൈവം പരിരക്ഷിച്ചു. മറ്റു ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടു എങ്കിലും ഇതു നിത്യമായിരുന്നു. കാലാവസാനത്തിൽ സാത്താന്‍റെ വഞ്ചനകൾ വർദ്ധിക്കുമ്പോൾ ആഗ്രഹിക്കുന്നവരുടെ എല്ലാം കയ്യിൽ ഓരോ പ്രതി ലഭിക്കത്തക്കവണ്ണം അതു വർദ്ധിക്കയും വഞ്ചനകൾക്കെതിരെയും സാത്താന്‍റെ വ്യാജ അത്ഭുതങ്ങൾക്കെതിരെയും അവർക്കു വേണമെങ്കിൽ സ്വയം ഈ ആയുധം എടുക്കുകയും ചെയ്യാം. വീച 439.3

ബൈബിൾ പ്രതികൾ കുറവായിരുന്നപ്പോൾ ദൈവം അതിനെ പ്രത്യേകം സംരക്ഷിച്ചു; പഠിപ്പുള്ളവർ കൂടുതൽ വ്യക്തമാക്കാനായി ചില വാക്കുകൾ മാറ്റി, അതു വ്യക്തമായിരുന്നതിനെ നിഗൂഢമാക്കുകയാണ് ചെയ്തത്. അതൊക്കെ അവരുടെ പാരമ്പര്യത്തിൽ നിയന്ത്രിക്കപ്പെട്ടിരുന്ന സുസ്ഥാപിതവീക്ഷണത്തിൽ കൊണ്ടുവരാനായിരുന്നു. എന്നാൽ ദൈവവചനം മുഴുവനായി ഒരു പൂർണ്ണ ശൃംഘലയായിരുന്നു; ഒരു ഭാഗം മറ്റൊന്നിനോടു ചേർന്നിരിക്കുകയും ഒന്നിനെ മറ്റൊന്നു വിശദീകരിക്കുകയും ചെയ്യുന്നു. യഥാർത്ഥ സത്യാന്വേഷികൾ തെറ്റിൽ അകപ്പെടേണ്ടതില്ല, കാരണം അതു വ്യക്തവും ലഘുവും ജീവിത പാന്ഥാവിനെ വ്യക്തമാക്കുന്നതുമാണ്. അതിൽ വെളിപ്പെടുത്തിയിട്ടുള്ള ജീവിത വഴിയിലേക്കു നയിക്കാൻ പരിശുദ്ധാത്മാവു നിയോഗിക്കപ്പെട്ടിട്ടുണ്ട്. വീച 440.1

ദൈവത്തിന്‍റെ ദൂതന്മാർ ഒരിക്കലും തീരുമാനത്തെ നിയന്ത്രിക്കുന്നില്ല എന്നു ഞാൻ കണ്ടു. ദൈവം മനുഷ്യന്‍റെ മുമ്പിൽ ജീവനും മരണവും വച്ചിട്ടുണ്ട്. ഏതുവേണമെങ്കിലും അവന് തിരഞ്ഞെടുക്കാം. അനേകരും ജീവൻ ആഗ്രഹിക്കുന്നു. എന്നാൽ വിശാല വഴിയിൽക്കൂടെയുള്ള നടപ്പു തുടരുന്നു. അവർ ദൈവഭരണകൂടത്തോടു മത്സരിക്കുന്നത് തിരഞ്ഞെടുത്തു, എങ്കിലും അവന്‍റെ മഹാസ്നേഹവും കരുണയും മൂലം തന്‍റെ പുത്രനെ അവർക്കുവേണ്ടി മരിക്കുവാൻ നല്കി. വലിയ വില കൊടുത്തു വാങ്ങിയ രക്ഷ തിരഞ്ഞെടുക്കാത്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ ദൈവം അവർ നിത്യദണ്ഡനം അനുഭവിപ്പാൻ നരകത്തിൽ അടയ്ക്കയോ സ്വർഗ്ഗത്തിൽ കൊണ്ടുപോകയോ ചെയ്യുന്നില്ല; കാരണം അവരെ നിർമ്മലവും ശുദ്ധവുമായ കൂട്ടത്തിലാക്കിയാൽ അവർ സീമാതീതമായ ദുരിതത്തിലാവും. എന്നാൽ അവൻ അവരെ പൂർണ്ണമായി നശിപ്പിക്കുകയും അവർ ഇല്ലാതിരുന്നതുപോലെ ആക്കുകയും ചെയ്യും; അപ്പോൾ തന്‍റെ നീതി തൃപ്തിപ്പെടുകയും ചെയ്യും. മനുഷ്യനെ നിലത്തിലെ പൊടിയിൽ നിന്നുണ്ടാക്കുകയും അനുസരണം കെട്ടവരെയും അശുദ്ധരെയും അഗ്നിയാൽ ദഹിപ്പിക്കുകയും വീണ്ടും പൊടിയിലേക്ക് തിരികെയാക്കുകയും ചെയ്യും. ദൈവത്തിന്‍റെ ഔദാര്യവും അനുകമ്പയും ഈ കാര്യത്തിൽ എല്ലാവരെയും അവന്‍റെ സ്വഭാവത്തെയും അവന്‍റെ വിശുദ്ധ നാമത്തെയും ആരാധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതു ഞാൻ കണ്ടു. ഈ ഭൂമിയിൽ നിന്നു ദുഷ്ടന്മാരെ നശിപ്പിച്ചുകഴിഞ്ഞിട്ട് സ്വർഗ്ഗീയ സൈന്യമെല്ലാം പറയും, “ആമേൻ.” വീച 441.1

ക്രിസ്തുവിന്‍റെ നാമം ധരിച്ചവരെക്കണ്ട് സാത്താൻ തൃപ്തനായി; എങ്കിലും അവനുളവാക്കിയ വഞ്ചനകളിൽ അവർ പറ്റിച്ചേർന്നിരിക്കയാൽ അവൻ അതീവ സന്തുഷ്ടനായി. അവന്‍റെ ജോലി പുതിയ വഞ്ചനകൾ ആസൂത്രണം ചെയ്യുക എന്നതായിരുന്നു. അവന്‍റെ ശക്തിയും പ്രയോഗചാതുര്യവും ഈ വിഷയങ്ങളിൽ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കും. അവന്‍റെ പ്രതിനിധിമാരായ പോപ്പുമാരെയും പുരോഹിതന്മാരെയും സ്വയം ഉയർത്തുകയും വഞ്ചനകൾക്കു വഴങ്ങാത്തവരെ പീഡിപ്പിക്കുന്നതിനും നശിപ്പിക്കുന്നതിനും അവൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ക്രിസ്തുവിന്‍റെ വിലയേറിയ അനുഗാമികൾ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകളും വ്യഥയും വളരെക്കൂടുതലായിരുന്നു. അതിന്‍റെയെല്ലാം ഒരു വിശ്വസ്തരേഖ ദൂതന്മാർ സൂക്ഷിച്ചു. സാത്താനും അവന്‍റെ ദുഷ്ടദൂതന്മാരും വിജയാഹ്ലാദമായി പറഞ്ഞത് അവരെയെല്ലാം കൊല്ലുമെന്നും ഭൂമിയിൽ ഒരു സത്യക്രിസ്ത്യാനിയും ഉണ്ടായി രിക്കയില്ലെന്നുമാണ്. അപ്പോൾ ദൈവത്തിന്‍റെ സഭ നിർമ്മലമായിരുന്നു. ദുഷിച്ച ഹൃദയവുമായി കടന്നുവരുന്നവർക്കു അപകടമൊന്നും ഉണ്ടാകുന്നില്ല. സത്യക്രിസ്ത്യാനിക്കു തന്‍റെ വിശ്വാസം പ്രഖ്യാപനം ചെയ്യുന്നതുമൂലം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. അതു ഉന്മൂലനാശമോ കുറ്റിയിൽ ബന്ധിച്ച് അഗ്നിക്കിരയാക്കലോ സാത്താനും അവന്‍റെ ദൂതന്മാരും കണ്ടുപിടിക്കയോ മനുഷ്യമനസ്സിൽ തോന്നിക്കയോ ചെയ്യുന്ന മറ്റു ക്രൂരപീഡനമുറകളോ ആയിരിക്കും. വീച 441.2