Go to full page →

60 - യാക്കോബിന്‍റെ കഷ്ടകാലം വീച 459

വിശുദ്ധനമാർ പട്ടണങ്ങളും ഗ്രാമങ്ങളും വെടിഞ്ഞു ആൾപാർപ്പില്ലാത്ത ഇടങ്ങളിൽ കൂടിച്ചേർന്നു വസിക്കുന്നതു ഞാൻ കണ്ടു. ദൂതന്മാർ അവർക്കു ആഹാരവും വെള്ളവും നല്കി; അപ്പോൾ ദുഷ്ടന്മാർ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞു. അപ്പോൾ ഭൂമിയിലെ ഉന്നതവ്യക്തികൾ കൂടി ആലോചിക്കുന്നതും സാത്താനും അവന്‍റെ ദൂതന്മാരും അവർക്കുചുറ്റും വളരെ തിരക്കിലായിരിക്കുന്നതും ഞാൻ കണ്ടു. ഒരു എഴുത്തിന്‍റെ പ്രതികൾ ദേശത്തിന്‍റെ വിവിധഭാഗങ്ങളിൽ പ്രചരിപ്പിച്ചിരുന്നതിൽ കല്പന കൊടുത്തിരുന്നതു വിശുദ്ധന്മാർ അവരുടെ പ്രത്യേക വിശ്വാസം വെടിയുകയും ശബ്ബത്ത് ഉപേക്ഷിച്ചിട്ട് ഒന്നാം ദിവസം ആചരിക്കുകയും വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്യണമെന്നായിരുന്നു. അങ്ങനെ ചെയ്യാത്തവരെ ഒരു സമ യപരിധിക്കുശേഷം ജനങ്ങൾക്കു കൊല്ലാമെന്നും അനുശാസിച്ചിരുന്നു. എന്നാൽ ഈ ശോധനയുടെ സമയം വിശുദ്ധന്മാർ ശാന്തരും മനസ്സ് പത റാത്തവരും ദൈവത്തിൽ ആശ്രയിക്കുന്നവരും അവർക്കൊരു രക്ഷാമാർഗ്ഗം ഉണ്ടാകുമെന്ന് ദൈവവാഗ്ദത്തങ്ങളിൽ ആശ്രയിക്കുന്നവരുമായിരുന്നു. വീച 459.1

ചില സ്ഥലങ്ങളിൽ കല്പന നടപ്പാക്കുന്നതിന് അല്പംമുമ്പ് വിശു ദ്ധന്മാരെ സംഹരിക്കുന്നതിന് ദുഷ്ടന്മാർ അവരുടെ അടുക്കലേക്ക് പാഞ്ഞു ചെന്നു; എന്നാൽ ദൂതന്മാർ പടയാളികളെപ്പോലെ അവർക്കുവേണ്ടി യുദ്ധം ചെയ്തു. മഹോന്നതന്‍റെ വിശുദ്ധന്മാരെ നശിപ്പിക്കുന്നത് ഒരു പ്രത്യേക ബഹുമതിയായി സാത്താൻ കരുതി; എന്നാൽ യേശു തന്‍റെ ദൂതന്മാർ അവർക്കു കാവൽ ചെയ്യുവാൻ കല്പിച്ചിരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കുന്നവരുമായി ഒരു ഉഭയസമ്മതം ചെയ്യുന്നതിൽ അവർക്കു ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ദൈവം മാനിക്കപ്പെടും; വിശുദ്ധന്മാർ മരണം കാണാതെ മറുരൂപപ്പെടുന്നതിനാൽ യേശു ബഹുമാനിക്കപ്പെടും; വിശ്വസ്തരായി കാത്തിരിക്കുന്നവർ വളരെ മുമ്പുതന്നെ യേശുവിന്‍റെ വരവു പ്രതീക്ഷിച്ചിരുന്നു. വീച 459.2

പെട്ടെന്നു ഞാൻ കണ്ടത് വിശുദ്ധന്മാർ തീവ്രമായ മാനസിക വേദന അനുഭവിക്കുന്നതാണ്. ഭൂമിയിലെ ദുഷ്ടന്മാരെല്ലാം അവർക്കുചുറ്റും കൂടിയിരിക്കുന്നതുപോലെ വിശുദ്ധന്മാർക്കു തോന്നി. ഓരോ ഭാവവും അവർക്കെതിരായിരുന്നു. അവസാനം അവർ ദുഷ്ടന്മാരാൽ നശിപ്പിക്കപ്പെടുവാൻ ദൈവം വിട്ടിരിക്കയാണോ എന്നു ചിലർ ഭയപ്പെടുവാൻ തുടങ്ങി. എന്നാൽ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിരുന്നെങ്കിൽ അവർ സ്വർഗ്ഗീയ ദൂതന്മാരാൽ ചുറ്റപ്പെട്ടിരിക്കുകയായിരുന്നു എന്ന് സ്വയം കാണുമായിരുന്നു. കുപിതരായ ജനതതി വന്ന് വിശുദ്ധന്മാരെ നിഗ്രഹിക്കുവാൻ അവരെ ധൃതിപിടിപ്പിച്ചു. എന്നാൽ ദൈവജനത്തോടടുക്കുംമുമ്പ് അവർക്കു ദൂതന്മാരെ കടന്നുപോകണമായിരുന്നു; എന്നാൽ അത് അസാദ്ധ്യമായിരുന്നു. ദൈവദൂതന്മാർ വിശുദ്ധദൂതന്മാർക്കു ചുറ്റും കൂടിവന്ന ദുഷ്ടദൂതന്മാർ പിൻവാങ്ങുവാൻ ഇടയാക്കി. അവർക്കുചുറ്റും ഞരുക്കുന്നവർ പിന്നോക്കം വീഴുവാനിടയാക്കി. വീച 460.1