Go to full page →

ഹാനോക്കിന്‍റെ രൂപാന്തരം വീച 62

ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഹാനോക്കു സ്വർഗ്ഗീയമായി കൂടുതൽ വളർന്നുകൊണ്ടിരുന്നു. മറ്റുള്ളവർക്ക് ജ്ഞാനത്തിന്‍റെ വചനങ്ങൾ നല്കിയപ്പോൾ അവന്‍റെ മുഖത്ത് ഒരു വിശുദ്ധ വെളിച്ചം ശോഭിച്ചിരുന്നു. അവന്‍റെ സ്വർഗ്ഗീയ ശ്രേഷ്ഠത ജനങ്ങളിൽ ഭയഭക്തി ഉളവാക്കി. ദൈവം ഹാനോക്കിനെ സ്നേഹിച്ചത് അവൻ ദൃഢചിത്തനായി ദൈവത്തെ അനുസരിക്കുകയും ആത്മാർത്ഥമായി സ്വർഗ്ഗീയ ജ്ഞാനം അന്വേഷിക്കുകയും ദുഷ്ടതയെ വെറുക്കുകയും ദൈവയിഷ്ടം പൂർണ്ണമായി ചെയ്യുകയും ചെയ്തുകൊണ്ടാണ്. ദൈവത്തോടു കൂടുതൽ അടുക്കുവാൻ വാഞ്ഛിച്ച അവൻ ദൈവത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു. ഹാനോക്ക് മറ്റു മനുഷ്യരെപ്പോലെ മരിക്കുവാൻ ദൈവം അനുവദിച്ചില്ല, പ്രത്യുത അവനെ മരണം കാണാതെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ദൈവം തന്‍റെ ദൂതന്മാരെ അയച്ചു. വിശുദ്ധന്മാരുടെയും ദുഷ്ടന്മാരുടെയും ഇടയിൽനിന്ന് അവൻ നീക്കപ്പെട്ടു അവനെ സ്നേഹിച്ചവർ വിചാരിച്ചത് ദൈവം അവനെ മറ്റെവിടെയെങ്കിലും വിശ്രമിക്കുന്നതിന് അയച്ചിരിക്കും എന്നായിരുന്നു. എന്നാൽ അവർ അവനെ സൂക്ഷമമായി അന്വേഷിച്ചിട്ടു കാണ്മാന്‍ കഴിയാതെ അവനെ കാണുന്നില്ലെന്നു പറഞ്ഞു. കാരണം ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. വീച 62.3

ഹാനോക്കിന്‍റെ രൂപാന്തരത്തിൽനിന്നും ഒരു വലിയ പാഠം നാം പഠിക്കുന്നു. നിപതിച്ച ആദാമിന്‍റെ പിൻതലമുറകളായ എല്ലാവർക്കും ദൈവം നല്കുന്ന പ്രതിഫലം എന്തായിരിക്കും എന്നുള്ളതാണ് ആ പാഠം, വിശ്വാസത്താൽ വാഗ്ദത്ത ബലിയിൽ ആശ്രയിക്കുകയും വിശ്വസ്തതയോടെ ദൈവകല്പനകൾ അനുസരിക്കുകയും ചെയ്യുക, കർത്താവിന്‍റെ രണ്ടാം വരവുവരെയും രണ്ടുകൂട്ടം ജനം ഉണ്ടായിരിക്കും - നീതിമാന്മാരും ദുഷ്ടന്മാരും, മത്സരികളും ഭക്തി വിശ്വാസമുള്ളവരും, ദൈവത്തെ ഭയപ്പെടുന്ന വിശുദ്ധരെ ദൈവം ഓർക്കും. തന്‍റെ പ്രിയപുത്രന്‍റെ പേരിൽ ദൈവം അവരെ മാനിക്കുകയും നിത്യജീവൻ നൽകുകയും ചെയ്യും. എന്നാൽ ദൈവത്തിന്‍റെ അധികാരത്തോട് മത്സരികളായിട്ടുള്ളവരെ വേർതിരിച്ച് നശിപ്പിച്ച ഭൂമിയിൽ അവർ ഇല്ലാതിരുന്നതുപോലെ ആക്കും. വീച 63.1

ആദാമിന്‍റെ വീഴ്ചയ്ക്കുശേഷം മനുഷ്യർ പരിപൂർണ്ണ സന്തോഷത്തിൽ നിന്നും കഷ്ടതയുടെയും പാപത്തിന്‍റെയും ദുരവസ്ഥയിൽ ആയി, എങ്കിലും മനുഷ്യൻ നിരാശനായി ഇപ്രകാരം ചോദിക്കുന്നതിൽ അപകടമുണ്ട്. “യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നത് വ്യർത്ഥം; ഞങ്ങൾ അവന്‍റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പ് ഉടുത്ത് നടക്കുന്നതിനാലും എന്തു പ്രയോജനമുള്ളൂ?”(മലാഖി 3:14). മനുഷ്യവർഗ്ഗത്തിന്മേൽ ഒരു വലിയ ശാപം നിലനിൽക്കുന്നതിനാൽ നമ്മുടെയെല്ലാം ഓഹരി മരണമാണ്. ദൈവം ആദാമിനു നല്കിയ നിർദ്ദേശം ശേത്തിനും ആവർത്തിച്ചു നല്കിയത് ഹാനോക്ക് പൂർണ്ണമായി ഉദാഹരണംകൊണ്ടു തെളിയിച്ചു. ആദാമിലൂടെ ലഭിച്ച അന്ധകാരവും മ്ലാനന്തയും യേശുവിലൂടെ ദൂരീകരിക്കുകയും ജീവനും അമർത്യതയും അവൻ മുഖാന്തരം വരികയും ചെയ്യും. വീച 63.2

സ്രഷ്ടാവായ ദൈവത്തോടു പരസ്യമായി മത്സരിക്കുന്ന പാപികളും ദുഷ്ടന്മാരുമായ ജനത്തിന്‍റെ ഇടയിലാണ് ഹാനോക്ക് ജീവിച്ചിരുന്നതെങ്കിലും ഹാനോക്കിന്‍റെ ജീവിതം പഠിപ്പിക്കുന്നത് വിശ്വസ്തതയാണ്. അവർ ദൈവത്തിൽ വിശ്വസിക്കുകയും വാഗ്ദത്ത വീണ്ടെടുപ്പുകാരനിൽ വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്താൽ അവർക്കു വിശ്വസ്ത ഹാനോക്കിനെപ്പോലെ ദൈവത്താൽ അംഗീകരിക്കപ്പെടുവാനും ഒടുവിൽ തന്‍റെ സ്വർഗ്ഗീയ സിംഹാസനത്തിലേയ്ക്ക് ഉയർത്തപ്പെടുവാനും സാധിക്കും. വീച 64.1

ഹാനോക്ക് ലോകത്തിൽനിന്നു വേർപെട്ട് തന്‍റെ സമയത്തിൽ അധികവും പ്രാർത്ഥനയിലും ദൈവവുമായുള്ള ആശയവിനിമയത്തിലും ചെലവിട്ടു. ഹാനോക്ക് പ്രതിനിധീകരിക്കുന്നത് അവസാനകാലത്ത് ലോകത്തിൽനിന്നു വേർപെട്ടു ജീവിക്കുന്നവരെ അത്രെ. ഭൂമിയിൽ അന്നു അനീതി ഭയജനകമാം വിധത്തിൽ വ്യാപിച്ചിരിക്കും. മനുഷ്യർ തങ്ങളുടെ വഷളായ ചിന്താഗതികൾ നടപ്പിലാക്കാൻ സ്വയം ഏല്പിച്ചുകൊടുക്കുകയും തങ്ങളുടെ വഞ്ചനാപരമായ തത്വങ്ങൾ നടപ്പാക്കാനും സ്വര്‍ഗ്ഗോന്നതിയോടു മത്സരിപ്പാനും മുതിരുകയും ചെയ്യും. വീച 64.2

ദൈവജനം തങ്ങൾക്കു ചുറ്റുമുള്ള അനീതി നിറഞ്ഞ പരിചയങ്ങളിൽ നിന്നു വേർപെട്ട് നിർമ്മല ചിന്തയോടും ദൈവേഷ്ടപ്രകാരമുള്ള വിശുദ്ധിയും ദിവ്യരൂപവും തങ്ങളിൽ പ്രതിഫലിക്കുന്നതുവരെ അതിനായി അന്വേഷിച്ചുകൊണ്ടിരിക്കും. അവർ ഹാനോക്കിനെപ്പോലെ സ്വർഗ്ഗത്തിലേക്കുള്ള രൂപാന്തരത്തിനു മുന്നറിയിപ്പും നിർദ്ദേശങ്ങളും നല്കുമ്പോൾ അവിശ്വാസികളുടെ ആചാരങ്ങളോടും ആത്മാവോടും അവർ താദാത്മ്യം പ്രാപിക്കാതെ തങ്ങളുടെ വിശുദ്ധ സംസാരംകൊണ്ടും ദൈവിക മാതൃക കൊണ്ടും അവരെ കുറ്റും വിധിക്കുന്നു. ഹാനോക്കിന്‍റെ സ്വർഗ്ഗത്തിലേയ്ക്കുള്ള രൂപാന്തരം ലോകത്തെ ഒരു ജലപ്രളയത്താൽ നശിപ്പിക്കുന്നതിനുമുമ്പു സംഭവിച്ചതുപോലെ ഭൂമിയിൽനിന്നുള്ള നീതിമാന്മാരുടെ രൂപാന്തരം ലോകത്തെ അഗ്നിയാൽ നശിപ്പിക്കുന്നതിനുമുമ്പ് സംഭവിക്കും. അവരെ വെറുത്തവരുടെ മുമ്പിൽവെച്ച് അവർ ദൈവത്തിന്‍റെ നീതിയുള്ള കല്പനകൾ അനുസരിച്ചതിനു മഹത്വീകരിക്കപ്പെടും. വീച 64.3