Go to full page →

10 - അബ്രഹാമും വാഗ്ദത്തസന്തതിയും വീച 80

(ഉല്പത്തി 12:1-5;13;15,16;17:21:22:1-19)

തന്‍റെ ഇഷ്ടം നിവർത്തിക്കുന്നതിന് ദൈവം അബ്രഹാമിനെ തിരഞ്ഞെടുത്തു. വിഗ്രഹാരാധികളായ സ്വന്തക്കാരുടെ ഇടയിൽനിന്ന് വേർപെട്ടിരിപ്പാൻ ദൈവം അവനോട് ആവശ്യപ്പെട്ടു. അബ്രഹാമിന്‍റെ യൗവ്വനത്തിൽ തന്നെ ദൈവം അവന് തന്നെത്താൻ വെളിപ്പെടുത്തുകയും അവനെ വിഗ്രഹാരാധനയിൽനിന്ന് സംരക്ഷിക്കുകയും ചെയ്തു. വിശ്വാസത്തിന്‍റെയും സത്യാരാധനയുടെയും ഒരു മാതൃകയായി അവനെ രൂപപ്പെടുത്തുവാനും ഭൂമിയിൽ ജീവിക്കുന്നവരെല്ലാം അവനെ അനുകരിപ്പാനുമാണ് ദൈവം പദ്ധതി ഉണ്ടാക്കിയത്. അവന്‍റെ സ്വഭാവം സത്യസന്ധവും ഔദാര്യപൂർണ്ണവും ആതിഥ്യമര്യാദയുള്ളതും ആയിരുന്നു. ജനങ്ങളുടെ ഇടയിൽ അവൻ അഗ്രഗണ്യനായി ബഹുമാനിക്കപ്പെട്ടു തന്‍റെ ദൈവത്തോടുള്ള സ്നേഹവും ബഹുമാനവും ദൈവകല്പനകൾ അനുസരിക്കുന്നതിലുള്ള സൂക്ഷ്മതയും അയൽക്കാരുടെ ബഹുമതിക്ക് അവനെ അർഹനാക്കി. അവന്‍റെ ദൈവഭക്തിയുടെ മാതൃകയും നീതിയുടെ പാതയും ഭവനത്തിലും ദാസീദാസന്മാരുടെ ഇടയിലും ഉള്ള സംസാരവും അബ്രഹാമിന്‍റെ ദൈവത്തെ ഭയപ്പെടുവാനും സ്നേഹിപ്പാനും ബഹുമാനിപ്പാനും അവരെ നയിച്ചു. വീച 80.1

ദൈവം അബ്രഹാമിന് പ്രത്യക്ഷപ്പെട്ടു. അവന് നല്കിയ വാഗ്ദത്തം അവന്‍റെ സന്തതി ആകാശത്തിലെ നക്ഷത്രത്തെപ്പോലെ അസംഖ്യ മായിത്തീരുമെന്നാണ്. വലിയ അന്ധകാരം അവന്‍റെ മേൽ ഉണ്ടായതു പോലെ അവന്‍റെ പിൻഗാമികൾ ഈജിപ്തിലെ അടിമത്വത്തിൽ ദീർഘനാൾ കഴിയേണ്ടിവരുമെന്നും ദൈവം അവനെ അറിയിച്ചു. വീച 80.2

ആദിയിൽ ദൈവം ആദാമിന് ഒരു ഭാര്യയെ നല്കിയത്. അത് ദൈവത്തിന്‍റെ പദ്ധതി അതായതുകൊണ്ടായിരുന്നു. ബഹുഭാര്യാത്വം ദൈവം ഒരിക്കലും അനുവദിച്ചില്ല. ദൈവത്തിന്‍റെ ഈ പദ്ധതിയിൽനിന്നും ആദ്യമായി വ്യതിചലിച്ചത് ലാമേക്ക് ആയിരുന്നു. അവന് രണ്ട്ഭാര്യമാർ ഉണ്ടായിരുന്നു. അത് അവന്‍റെ കുടുംബത്തിൽ ഛിദ്രം ഉണ്ടാക്കി. ഭാര്യമാർ തമ്മിലുള്ള വെറുപ്പും അസൂയയും ലാമേക്കിനെ അസംന്തുഷ്ടനാക്കി. ഭൂമിയിൽ മനുഷ്യർ വർദ്ധിച്ചു പെരുകിയപ്പോൾ അവർക്ക് പെൺമക്കളുണ്ടായി. അവർക്ക് ഇഷ്ടമുള്ളവരെയൊക്കെ അവർ ഭാര്യമാരായിട്ട് എടുത്തു. ജലപ്രളയത്തിനു മുമ്പുള്ള ലോകത്തിലെ വലിയ പാപം ഇതായിരുന്നു. അത് ദൈവകോപം അവരുടെമേൽ വരുവാൻ ഇടയാക്കി. ജലപ്രളയാനന്തരവും ഇത് സാധാരണയായി. നീതിമാന്മാരുടെയിടയിലും ബഹുഭാര്യാത്വം നിലവിൽ വന്നു. എങ്കിലും അത് ദൈവകോപത്തിന്‍റെയും പാപത്തിന്‍റെയും കാഠിന്യം കുറ യ്ക്കാതെ ദൈവത്തിന്‍റെ പാതയിൽനിന്ന് വേർപെട്ട് ലോകം അധഃപതിച്ചു വീച 81.1

പെട്ടകത്തിൽ കയറി രക്ഷപെട്ട നോഹയോടും കുടുംബത്തോടും ദൈവം പറഞ്ഞു: “നിന്നെ ഈ തലമുറയിൽ ഞാൻ നീതിമാനായി കണ്ടിരിക്കുന്നു” ഉൽപ. 7:1, നോഹയ്ക്ക് ഒരു ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഐക്യതയുള്ള ആ കുടുംബശിക്ഷണം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതായിരുന്നു. നോഹയുടെ പുത്രന്മാരും നീതിമാന്മാരാകയാൽ നോഹയോടൊപ്പം അവരെയും പെട്ടകത്തിൽ സംരംക്ഷിച്ചു. ബഹുഭാര്യാത്വം ദൈവം ഒരിക്കലും അനുവദിച്ചിരുന്നില്ല. അത് ദൈവേഷ്ടത്തിന് വിപരീതമത്രെ. അത് കുടുംബ ജീവിതത്തിന്‍റെ സന്തോഷത്തിന് ഹാനികരമാണ്. അബ്രഹാം ഹാഗാറിനെ വിവാഹം കഴിക്കയാൽ അവന്‍റെ സമാധാനം വളരെ അധികം നഷ്ടപ്പെട്ടു. വീച 81.2