Go to full page →

ദൈവദൂതന്‍റെ സന്ദേശം വീച 88

യിസഹാക്ക് ദൈവത്തിൽ വിശ്വസിച്ചു. പിതാവിനെ ആത്മാർത്ഥമായി അനുസരിക്കണമെന്ന് അവനെ പഠിപ്പിച്ചിരുന്നു. അതുപോലെ അവന്‍റെ പിതാവിന്‍റെ ദൈവത്തോടും ഭക്ത്യാദരവുകൾ ഉണ്ടായിരിക്കണമെന്നും പഠിപ്പിച്ചിരുന്നു. പിതാവിനോട് എതിർത്തു നിൽക്കണമായിരുന്നു എങ്കിൽ അവന് അത് തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് അവനെ കെട്ടി വിറകിന്മേൽ വയ്ക്കുവാൻ അവൻ സ്വയം സമ്മതിച്ചു. പിതാവിന്‍റെ കരം ഉയർത്തി തന്‍റെ പുത്രനെ കൊല്ലുവാൻ മുതിർന്നപ്പോൾ ഒരു ദൈവദൂതൻ, മോറിയാമലയിലേക്കുള്ള യാത്രയിൽ അബ്രഹാമിന്‍റെ വിശ്വസ്തത എല്ലാം കൃത്യമായി സൂക്ഷിച്ച ദൈവദൂതൻ, ആകാശത്തിൽ നിന്നും “അബ്രഹാമെ അബ്രഹാമെ” എന്നുവിളിച്ചു. ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു. ബാലന്‍റെമേൽ കൈവെയ്ക്കരുത, അനോടൊന്നും ചെയ്യരുത്; നിന്‍റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക്കക്കൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” വീച 88.3

“അബ്രഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു കോലാട്ടു കൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു. അബ്രഹാം ചെന്ന്‍ ആട്ടുകൊറ്റനെ പിടിച്ച് തന്‍റെ മകനുപകരം ഹോമയാഗം കഴിച്ചു.” വീച 89.1

അബ്രഹാം പൂർണ്ണമായും മാന്യമായും ശോധന വഹിക്കുകയും ഹാഗാറിനെ ഭാര്യയായി എടുക്കാനിടയായ വിശ്വാസക്കുറവിൽനിന്നും തന്‍റെ വിശ്വസ്തതയാൽ തന്‍റെ ദൈവത്തിലുള്ള ഉറപ്പു വീണ്ടെടുക്കുകയും ചെയ്തു. അബ്രഹാമിന്‍റെ വിശ്വാസവും ദൈവത്തിലുള്ള ഉറപ്പും വെളിപ്പെടുത്തിയശേഷം ദൈവവാഗ്ദത്തം അവനോട് ആവർത്തിച്ചു. “യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തു നിന്ന് വിളിച്ച് അരുളിചെയ്തു; നീ ഈ കാര്യം ചെയ്തു നിന്‍റെ ഏക ജാതനായ മകനെ തരുവാൻ മടി ക്കായ്ക്കകകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്ത തിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കിനെ അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതി മുഖാന്തിരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും. എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിചെയ്തു.” വീച 89.2