Go to full page →

മന്നാ വീച 140

“രാവിലെ മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പലിന്‍റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കടക്കുന്നത് കണ്ടു. യിസ്രായേൽ മക്കൾ ഇതു കണ്ടിട്ട് എന്തെന്നറിയാതെ, ഇതെന്തെന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട് ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരമാകുന്നു. ഓരോരുത്തൻ തനിക്കു ഭക്ഷിക്കാവുന്നിടത്തോളം പെറുക്കിക്കൊൾവീൻ, താന്താന്‍റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന് ഒത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു.” വീച 140.1

യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറച്ചും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവന് കുറവും കണ്ടില്ല. ഓരോരുത്തൻ താന്താനു ഭക്ഷിക്കാവുന്നിടത്തോളം പെറുക്കിയിരുന്നു. പിറ്റെന്നാളത്തേക്ക് ആരും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു. എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളെക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി. മോശെ അവരോടു കോപിച്ചു. അവർ രാവിലെതോറും അവനവന് ഭക്ഷിക്കാകുന്നിടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും. വീച 140.2

“എന്നാൽ ആറാം ദിവസം അവർ ആളൊന്നിന് ഈരണ്ടിടങ്ങഴി വീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് അത് മോശെയോട് അറിയിച്ചു. അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്കു വിശുദ്ധമായ ശബ്ബത്ത്, ചുടുവാനുള്ളത് ചുടുവിൻ, പാകം ചെയ്യുവാനുള്ളത് പാകംചെയ്തവിൻ, ശേഷിച്ചതൊക്കെയും നാളെത്തേയ്ക്ക് സൂക്ഷിച്ചു വെയ്പിൻ. മോശെ കല്പിച്ചതുപോലെ അവർ പിറ്റെന്നാളത്തേക്ക് സൂക്ഷിച്ചുവച്ചു. അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല. ഇതു ഇന്നു ഭക്ഷിപ്പിൻ, ഇന്ന് യഹോവയുടെ ശബ്ദത്താകുന്നു. ഇന്ന് അതു വെളിയിൽ കാണുകയില്ല” വീച 140.3

യിസ്രായേൽ മക്കൾക്കു നൽകിയ ശബ്ബത്തു സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിൽ യാതൊരു കുറവും ഇന്നും വരുത്തിയിട്ടില്ല. ശബ്ബത്തിന് ആവശ്യമായ ആഹാരം തയ്യാറാക്കാവുന്നതു ആറാം ദിവസം തന്നെ ചെയ്തു ശബ്ബത്തിനായി ഒരുങ്ങേണം. വീച 141.1

ദൈവം തന്‍റെ ജനത്തോടുള്ള സ്നേഹവും കരുതലും സ്വർഗ്ഗീയ ഭക്ഷണം അയയ്ക്കുന്നതിലൂടെ പ്രകടിപ്പിച്ചു. “മനുഷ്യർ ദൂതന്മാരുടെ ആഹാരം കഴിച്ചു.” അതു ദൂതന്മാരാണ് നൽകിയത്. മന്നായുടെ ത്രിവിധമായ അതിശയങ്ങൾ -ആറാം ദിവസം ഇരട്ടി നല്കുകയും ഏഴാം ദിവസം നല്കാതിരിക്കുകയും ചെയ്തു. ശബ്ബത്തിൽ കേടാകാതിരുന്നതും മറ്റു ദിവസങ്ങളിൽ അതു ശേഷിപ്പിച്ചാൽ ഉപയോഗപ്രദമല്ലാതായതും--ശബ്ബത്തിന്‍റെ വിശുദ്ധിയെക്കുറിച്ചു ജനങ്ങൾക്കു നല്ല ബോദ്ധ്യമുണ്ടാക്കാനായിരുന്നു വീച 141.2

അവർക്കു സുലഭമായി ഭക്ഷണം നല്കിയശേഷം അവരുടെ അവിശ്വാസത്തെക്കുറിച്ചും പിറുപിറുപ്പിനെക്കുറിച്ചും അവർ ലജ്ജിതരായി; അവർ ഭാവിയിൽ ദൈവത്തിൽ ആശ്രയിക്കുമെന്നു വാഗ്ദത്തം ചെയ്തു. എന്നാൽ അവരുടെ വാഗ്ദത്തം പെട്ടെന്നു വിശ്വാസത്തിന്‍റെ ശോധനയിൽ വിസ്മരിക്കപ്പെട്ടു. വീച 141.3