Go to full page →

മാതൃകപ്രകാരം വീച 166

സമാഗമന കൂടാരപ്പണി പൂർത്തിയാക്കിയശേഷം മോശെ പണികളെല്ലാം പരിശോധിച്ച തനിക്ക് ദൈവത്തിൽനിന്നുള്ള നിർദ്ദേശപ്രകാരവും മാതൃകപ്രകാരവും ആണോ എന്ന് നോക്കിയിട്ട് സകലതും മാതൃകപ്രകാരമാണെന്നു ഗ്രഹിച്ചിട്ട് ജനത്തെ അനുഗ്രഹിച്ചു. വീച 166.2

പെട്ടകത്തിന്‍റെ ഒരു മാതൃക ദൈവം മോശെയ്ക്കു നല്കിയിട്ട് അത് എങ്ങനെ നിർമ്മിക്കണം എന്നുള്ളതും അറിയിച്ചിരുന്നു. ദൈവം തന്‍റെ സ്വന്തം വിരലുകൾകൊണ്ട് എഴുതിക്കൊടുത്ത പത്ത് കല്പനകൾ ഉള്ള കല്പലകകൾ അതിനകത്ത് വെയ്ക്കത്തക്കവണ്ണമാണ് അത് നിർമ്മിച്ചത്. അത് ഒരു പെട്ടിപോലെ ഉണ്ടാക്കി. അകവും പുറവും ശുദ്ധ പൊന്നുകൊണ്ട് പൊതിഞ്ഞു. അതിന്‍റെ മീതെ സ്വർണ്ണക്കിരീടങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ഈ വിശുദ്ധ പെട്ടകത്തിന്‍റെ അടപ്പ് കട്ടി സ്വർണ്ണംകൊണ്ട് നിർമ്മിച്ച കൃപാസനം ആയിരുന്നു. അതിന്‍റെ രണ്ട് അഗ്രത്തിലും കട്ടി സ്വർണ്ണംകൊണ്ട് നിർമ്മിച്ച രണ്ട് കെരുബുകളെ പരസ്പരം അഭിമുഖീകരിച്ച് സ്ഥാപിക്കുകയും ചെയ്തു. അവ ഭയഭക്തിയോടുകൂടി കൃപാസനത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. അത് പ്രതിനിധീകരിച്ചിരുന്നത് സ്വർഗ്ഗീയ കൂടാരത്തിലെ പെട്ടകത്തിൽ നിക്ഷേപിച്ചിരുന്ന പത്ത് കല്പനകളിലേക്കു സ്വർഗ്ഗീയ ദൂതന്മാർ എല്ലാം ഭയഭക്തിയോടെയും താല്പര്യത്തോടെയും നോക്കിക്കൊണ്ടിരിക്കുന്നതിനെയാണ്. ഈ കെരുബുകൾക്കു ചിറകുകൾ ഉണ്ടായിരുന്നു. ഓരോ ദൂതന്‍റെയും ഓരോ ചിറക് മേലോട്ട് വിടർത്തിയും മറ്റെ ചിറകുകൊണ്ട് തന്‍റെ ശരീരം മറച്ചും പിടിച്ചുകൊണ്ടിരുന്നു. ഭൗമിക കൂടാരത്തിലെ പെട്ടകം സ്വർഗ്ഗീയമായതിന്‍റെ യഥാർത്ഥ പ്രതീകമായിരുന്നു. അവിടെ സ്വർഗ്ഗീയ പെട്ടകത്തിന്‍റെ ഇരുവശത്തും ജീവനുള്ള ദൈവദൂതന്മാർ ചിറകുകൾ വിടർത്തി കൃപാസനത്തെ മറയ്ക്കുകയും മറ്റെ ചിറകുകൊണ്ട് ഭക്തിയുടെയും താഴ്ചയുടെയും ചിഹ്നമായി സ്വശരീരങ്ങളെ മറെയ്ക്കുകയും ചെയ്തുകൊണ്ട് നിന്നിരുന്നു. വീച 166.3

ഭൗമിക കൂടാരത്തിലെ പെട്ടകത്തിൽ ദൈവകല്പനകൾ അടങ്ങിയ കല്പലകകൾ വെയ്ക്കണമെന്നു ദൈവം മോശെയോടു കല്പിച്ചിരുന്നു. അവയ്ക്ക് സാക്ഷ്യപ്പലകകൾ എന്നും കൂടാരത്തിന് സാക്ഷ്യക്കൂടാരമെന്നും പേർ വിളിച്ചിരുന്നു. കാരണം അതിൽ ദൈവത്തിന്‍റെ പത്ത് കല്പനകൾ സാക്ഷ്യമായി അടങ്ങിയിരുന്നു. വീച 167.1