Go to full page →

വഴികാട്ടിയായ മേഘം വീച 170

യിസ്രായേൽ മക്കളുടെ മരുഭൂയാത്രയിലെല്ലാം അവരെ നയിച്ചതു ദൈവമായിരുന്നു. അവരുടെ നന്മയ്ക്കായി അവർ ഒരു സ്ഥലത്ത് പാർക്കേണം എന്നു ദൈവം അവരെ അറിയിച്ചിരുന്നത് തിരുനിവാസത്തിന്മീതെ മേഘസ്തംഭം താണു നിലക്കുന്നതിലൂടെയായിരുന്നു. വീണ്ടും അവിടെനിന്നു യാത്ര പുറപ്പെടുന്നതുവരെ അത് അപ്രകാരം നിലകൊള്ളും. മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ അവർ വീണ്ടും യാത്ര പുറപ്പെടും. വീച 170.3

അവരുടെ യാത്രയിലെല്ലാം പരിപൂർണ്ണ ക്രമീകരണം ഉണ്ടായിരുന്നു. ഒരോ ഗോത്രവും തങ്ങളുടെ പിതാവിന്‍റെ നാമം വഹിക്കുന്ന കൊടിയുടെ പിന്നിലായിരിക്കും യാത്ര ചെയ്യുന്നത്. ഓരോ ഗോത്രവും അവരവരുടെ കൊടിയോടുകൂടെ യാത്ര ചെയ്യുകയും കൂടാരം അടിക്കുകയും ചെയ്യണമെന്നു കല്പിച്ചിരുന്നു. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോയിയാത്ര നിർത്തുമ്പോൾ തിരുനിവാസം ഉയർത്തുകയും അവരുടെ ഗോത്രങ്ങൾ കല്പനപ്രകാരം അവരുടെ കൂടാരങ്ങൾ സമാഗമന കൂടാരത്തിനുചുറ്റും കൃത്യമായ അകലം വിട്ടിട്ട് സ്ഥാപിക്കുകയും ചെയ്തിരുന്നു. വീച 170.4

ജനം യാത്ര ചെയ്യുമ്പോൾ സമാഗമനകൂടാരം അവർക്കു മുമ്പായി വഹിച്ചുകൊണ്ടുപോയിരുന്നു. ദൈവത്തിന്‍റെ മേഘം പകൽ സമയത്ത് അവർക്കു മീതെ യാത്രയിൽ ഉണ്ടായിരുന്നു. പെട്ടകം മുമ്പോട്ടുപോകുമ്പോൾ മോശെ പറഞ്ഞിരുന്നു. “യഹോവേ എഴുന്നേൽക്കേണമേ, നിന്‍റെ ശത്രുക്കൾ ചിതറിപ്പോകട്ടെ, നിന്നെ വെറുക്കുന്നവർ നിന്‍റെ മുമ്പിൽനിന്നും ഓടിപ്പോകട്ടെ’ മേഘം നിൽക്കുമ്പോൾ അവൻ പറയുമായിരുന്നു: “അനേകായിരമായ യിസ്രായേലിനു യഹോവേ നീ മടങ്ങിവരേണമേ”. വീച 171.1