Go to full page →

തിരിച്ച് മരുഭൂമിയിലേക്ക് വീച 176

എബ്രായർ ചെങ്കടൽ വഴിയായി മരുഭൂമിയിലേക്ക് തിരിച്ചുപോകാൻ ദൈവം കല്പിച്ചു. അവർ നല്ല ദേശത്തിന് ഏറ്റം സമീപിച്ചു. എന്നാൽ അവരുടെ ദുഷ്ട മത്സരംമൂലം ദൈവത്തിന്‍റെ സംരക്ഷണം ഉപേക്ഷിച്ചു. കാലേബിന്‍റെയും യോശുവയുടെയും വിവരം അവർ സ്വീകരിച്ചു മുമ്പോട്ടു പോയിരുന്നെങ്കിൽ കനാൻനാട് ഉടൻതന്നെ ദൈവം അവർക്ക് നലകുമാ യിരുന്നു. എന്നാൽ ദൈവത്തെ വിശ്വസിക്കാതെ അവർ ധിക്കാരപൂർവ്വമുള്ള മനോഭാവത്താൽ സ്വയം വരുത്തിവച്ച് നാശം നിമിത്തം ഒരിക്കലും വാഗ്ദത്തനാട്ടിൽ അവർ പ്രവേശിച്ചില്ല. ദൈവത്തിന്‍റെ കരുണയും സഹതാപവും മൂലമാണ് അവരെ ചെങ്കടൽവഴി തിരിച്ചുപോകാൻ അനുവദിച്ചത്. ഒറ്റുകാർ നൽകിയ വിവരങ്ങളും യീസ്രായേല്യരുടെ പിറുപിറുപ്പും മൂലമുള്ള കാലതാമസത്തിൽ അമാലേക്യരും കനാന്യരും യിസ്രായേൽ മക്കളോടു യുദ്ധത്തിനൊരുങ്ങിയിരുന്നു. വീച 176.3

“യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളി ച്ചെയ്തത്. ഈ ദുഷ്ട സഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽ മക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നത് ഞാൻ കേട്ടിരിക്കുന്നു. അവരോട് പറവിൻ, ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ എന്നാണ്, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു” “മിസ്രയീം ദേശത്തുവച്ച് ഞങ്ങൾ മരിച്ചുപോയിരുന്നെങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ച് ഞങ്ങൾ മരിച്ചുപോയിരുന്നെങ്കിൽ കൊള്ളായിരുന്നു.” ഇപ്പോൾ ദൈവം അവരുടെ വാക്കുപോലെ അവരോട് ചെയ്യും. അവൻ തന്‍റെ ദാസന്മാരോട് പറഞ്ഞത്; ഇരുപത് വയസ്സു മുതൽ മേലോട്ട് പ്രായമുള്ളവരും ദൈവത്തിന് എതിരായി പിറുപിറുത്ത എല്ലാവരും ഈ മരുഭൂമിയിൽ മരിക്കണം. കാലേബും യോശുവയും മാത്രം കനാൻനാട്ടിൽ പ്രവേശിക്കും. “എന്നാൽ കൊള്ളയായിപ്പോ കുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും. നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.” വീച 177.1

യിസ്രയേൽ മക്കൾ അവരുടെ മാതാപിതാക്കളുടെ മത്സരം മൂലം മാതാപിതാക്കളെല്ലാവരും മരിച്ചുതീരും വരെ മരുഭൂമിയിൽ നാലപ്പതു വർഷം ചുറ്റി നടക്കണമെന്ന് യഹോവ പ്രസ്താവിച്ചു. അങ്ങനെ ദേശം ഒറ്റുനോക്കിയ നാല്പത് ദിവസത്തിന് ഒത്തവണ്ണം ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിൽ നാല്പ്പതു വർഷം അവർ ചെയ്ത പാപത്തിന്‍റെ ശിക്ഷയായി മരുഭൂമിയിൽ ചുറ്റിനടക്കണം. അവരുടെ വിഗ്രഹാരാധനയും മത്സരവും പിറുപിറുപ്പും മൂലം അവരെ സംബന്ധിച്ച ദൈവോദ്ദേശ്യം മാറ്റേണ്ടി വന്നു. ദൈവത്തിന്‍റെ സംരക്ഷണത്തിന്‍റെയും സ്നേഹത്തിന്‍റെയും അവകാശങ്ങൾ അവർ നിരസിക്കകൊണ്ട് അവരിൽനിന്നു വ്യത്യസ്ഥമായി കാലേബും യോശുവയും അനുഗ്രഹവാഗ്ദത്തം പ്രാപിച്ചു. വീച 177.2