Go to full page →

യഹോവയുടെ സൈന്യാധിപന്‍ വീച 194

യോശുവ യിസ്രാ യേൽ സൈന്യത്തിൽനിന്ന് അല്പം മാറി ദൈവത്തെ ധ്യാനിപ്പാനും ദൈവത്തിന്‍റെ പ്രത്യേക സാന്നിദ്ധ്യം തന്നോടു കൂടെ ഉണ്ടായിരിക്കേണമേ എന്ന് പ്രാർത്ഥിപ്പാനുമായി ചെലവിട്ടു. യുദ്ധവസ്ത്രങ്ങൾ അണിഞ്ഞ് അജാനുബാഹുവായ ഒരു വ്യക്തി തന്‍റെ വാളും ഊരിപ്പിടിച്ചുകൊണ്ട് നിൽക്കുന്നതു കണ്ടു. യിസ്രാ യേൽ സൈന്യത്തിലെ ഒരാളായി യോശുവ അവനെ മനസ്സിലാക്കിയില്ല. എന്നാൽ അവൻ ശത്രുപക്ഷത്തുള്ളവനായും കാണപ്പെട്ടില്ല. യോശുവ ധൈര്യസ മേതം അവന്‍റെ അടുക്കൽ ചെന്നിട്ട് ചോദിച്ചു. “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ? അതിന് അവൻ അല്ല. ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം നമസ്കരിച്ചു അവനോടു കർത്താവിന് അടിയനോടുള്ള കല്പന എന്ത് എന്ന് ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോട് ; നിന്‍റെ കാലിൽനിന്ന് ചെരുപ്പ് അഴിച്ചു കളയുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നുപറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.” വീച 194.2

ഇതു സാധാരണ ദൈവദൂതൻ അല്ലായിരുന്നു. എബ്രായരെ മരുഭൂമിയിൽക്കൂടെ പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും മറഞ്ഞിരുന്ന വഴിനടത്തിയ യേശുക്രിസ്തു ആയിരുന്നു. തന്‍റെ സാന്നിദ്ധ്യത്താൽ ആ സ്ഥലം വിശുദ്ധമായിരുന്നതിനാൽ കാലിൽനിന്ന് ചെരുപ്പ് നീക്കു വാൻ യോശുവയോട് കല്പിച്ചു. വീച 194.3

യെരിഹോ കൈവശപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന് കർത്താവ് യോശുവയ്ക്ക് നിർദ്ദേശം നല്കി. അവരുടെ സൈന്യം പട്ടണത്തെ ദിവസം ഒരു പ്രാവശ്യം ചുറ്റുകയും ഏഴാം ദിവസം ഏഴു പ്രാവശ്യം ചുറ്റുകയും വേണം എന്ന് പറഞ്ഞു. വീച 195.1