Go to full page →

പെട്ടകം പിടിക്കപ്പെട്ടു വീച 203

“യഹോവയുടെ നിയമപ്പെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യീസ്രായേല്യർ എല്ലാം ഉച്ചത്തിൽ ആർപ്പിട്ടു. ഫെലിസ്ത്യർ ആർപ്പിന്‍റെ ഒച്ചകേട്ട് എബായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്‍റെ കാരണം എന്തെന്ന് അന്വേഷിച്ചു; യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് അവർ ഗ്രഹിച്ചു. ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു പറഞ്ഞ് ഫെലിസ്ത്യർ ഭയപ്പെട്ടു. നമുക്ക് അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. നമുക്ക് അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്‍റെ കയ്യിൽനിന്ന് നമെമ്മ ആർ രക്ഷിക്കും. മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധ ബാധകളാലും ബാധിച്ച ദൈവം ഇതുതന്നെ. ഫെലിസത്യരേ, ധൈര്യം പൂണ്ട് പുരുഷത്വം കാണിപ്പിൻ, എബായർ നിങ്ങൾക്ക് ദാസന്മാർ ആയിരിക്കുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പുരുഷത്വം കാണിച്ച് പൊരുതുവിൻ എന്നു പറഞ്ഞു. അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു. ഓരോരുത്തൻ താന്താന്‍റെ വീട്ടിലേക്ക് ഓടി, യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടു. ഏലിയുടെ രണ്ട് മക്കളായ ഹൊഫിനിയും ഫീനെഹാസും പട്ടുപോയി” വീച 203.1

ഈ പെട്ടകമാണ് യിസ്രായേലിന്‍റെ ദൈവം എന്ന് ഫെലിസ്ത്യർ വിശ്വസിച്ചു ആകാശവും ഭൂമിയും സൃഷ്ടിച്ച ജീവനുള്ള ദൈവത്തെ അവർ അറിഞ്ഞിരുന്നില്ല ഈ പെട്ടകത്തിലുണ്ടായിരുന്ന ദൈവകല്പനകൾ സീനായി മലയിൽ വച്ച് നല്കപ്പെട്ടതും അതിന്‍റെ അനുസരണത്തിൽ അഭിവൃദ്ധിയും ലംഘനത്തിൽ നാശനഷ്ടങ്ങളും സംഭവിക്കുന്നു എന്നുള്ളതും അവർ അറിഞ്ഞിരുന്നില്ല. വീച 203.2

യിസ്രായേലിൽ ഒരു വലിയ സംഹാരം നടന്നു. ഏലി വഴിയരികിൽ യുദ്ധ വാർത്ത അറിയാൻ കാത്തിരിക്കയായിരുന്നു. ദൈവത്തിന്‍റെ പെട്ടകം ഫെലിസ്ത്യ സൈന്യം പിടിച്ചെടുത്ത് അതിനെ അശുദ്ധമാക്കുമെന്ന് അവൻ ഭയപ്പെട്ടിരുന്നു. യുദ്ധക്കളത്തിൽനിന്ന് ഒരുവൻ ഓടിവന്ന് ഏലിയുടെ രണ്ട പുത്രന്മാരും കൊല്ലപ്പെട്ടു എന്ന് അറിയിച്ചു. ശാന്തമായി അവന് അതു ശ്രവിപ്പാൻ കഴിഞ്ഞില്ല അവന് അത് പ്രതീക്ഷിക്കുവാൻ കാരണം ഉണ്ടായിരുന്നു. എന്നാൽ “പെട്ടകം പിടിപെട്ടുപോയി’ എന്ന് പറഞ്ഞപ്പോൾ ഏലി പടിവാതിൽക്കൽ ആസനത്തിൽനിന്ന് പുറകോട്ട് വീണ കഴുത്ത് ഒടിഞ്ഞു മരിച്ചു. അവന്‍റെ പുത്രന്മാരുടെമേൽ ഉണ്ടായ ദൈവകോപത്തിന് അവനും പങ്കുകാരനായിരുന്നു. അവരുടെ ലംഘനങ്ങളിൽ ഒരു നല്ല ഭാഗത്തിന് അവനും കുറ്റക്കാരനായിരുന്നു. കാരണം അവരുടെ തെറ്റുകളിൽനിന്ന് അവരെ പിൻതിരിപ്പിക്കുന്നത് അവൻ അവഗണിച്ചുകളഞ്ഞു. ഫെലിസ്ത്യർ പെട്ടകം പിടിച്ചെടുത്തത് യിസ്രായേലിന്‍മേല്‍ വരാവുന്ന കൊടും ദുരന്തമായി പരിഗണിക്കപ്പെട്ടു. ഫീനെഹാസിന്‍റെ ഭാര്യ മരിക്കാൻനേരം മഹത്വം യി(സായേലിൽനിന്ന് പൊയ്പോയി എന്നു പറഞ്ഞു. അവൾ തന്‍റെ കുഞ്ഞിന് ഇഖോബോദ് എന്ന് പേരിട്ടു. വീച 204.1