Go to full page →

പരീക്ഷകനെ ഭർത്സിക്കുന്നു വീച 220

യേശു തന്‍റെ ശക്തിയും മഹത്വവും ഉപേക്ഷിച്ചു സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്ക് വന്നപ്പോൾ സാത്താൻ തുള്ളിച്ചാടി. ദൈവപുത്രൻ തന്‍റെ അധികാരത്തിലായിരിക്കുമെന്ന് അവൻ കരുതി, ഏദെൻ തോട്ടത്തിലെ പരീക്ഷയിൽ വിശുദ്ധ ഇണകൾ നിഷ്പ്രയാസം നിപതിച്ചതിനാൽ തന്‍റെ ശക്തിയാൽ ദൈവപുത്രനെ കീഴ്പെടുത്തുകയും തന്‍റെ ജീവനെ രക്ഷിക്കുകയും ആധിപത്യം നിലനിർത്തുകയും ചെയ്യാമെന്ന് അവൻ പ്രത്യാശിച്ചു. പിതാവിന്‍റെ ഇഷ്ടത്തിൽനിന്നു യേശുവിനെ പിൻമാറ്റുന്നതിൽ പരീക്ഷിക്കാൻ കഴിഞ്ഞെങ്കിൽ അവന്‍റെ ലക്ഷ്യം നേടി. എന്നാൽ യേശു പരീക്ഷകനെ നേരിട്ടത് “സാത്താനേ എന്നെ വിട്ടു പോക” എന്ന ശാസനയുമായിട്ടായിരുന്നു. യേശുവിന് പിതാവിനെ മാത്രമെ നമസ്കരിക്കാൻ കഴിയുകയുള്ളൂ. വീച 220.1

ലോകരാജ്യങ്ങൾ തനിക്കുള്ളതാണെന്നു സാത്താൻ അവകാശപ്പെട്ടു. ഇതു കൈവശപ്പെടുത്താൻ യേശുവിനു കഷ്ടപ്പാടുകൾ അനുഭവിക്കുന്നതു ഒഴിവാക്കുകയും മരിക്കാതിരിക്കുകയും ചെയ്യാമെന്നും തന്നെ നമസ്കരിച്ചാല്‍ അതെല്ലാം നൽകാമെന്നും സാത്താൻ വശീകരണ വാക്കുകളോടെ പറഞ്ഞു. എന്നാൽ യേശു ഉറച്ചുനിന്നു. അല്പസമയം കഴിഞ്ഞു സ്വന്തജീവൻകൊണ്ടു സാത്താനിൽനിന്നും ലോകത്തെ വീണ്ടെടുക്കാമെന്നും പിന്നീട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും തനിക്ക് ലഭിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. കഷ്ടപ്പാടിന്‍റെയും ക്രൂരമരണത്തിന്‍റെയും ജീവിതം പിതാവ് നിശ്ചയിച്ചിരിക്കുന്നതുപോലെ നടക്കുവാൻ അവൻ തിരഞ്ഞെടുത്തു. അങ്ങനെ നിയമാനുസൃതം ലോകരാജ്യങ്ങളുടെ നിത്യ അവകാശം അവനിൽ ഭരമേൽപിക്കപ്പെടും. മഹത്വരാജ്യത്തിൽ യേശുവിനെയോ അഥവാ വിശുദ്ധന്മാരെയോ ശല്യപ്പെടുത്താതിരിപ്പാൻ സാത്താനെ നശിപ്പിക്കാനായി അവന്‍റെ പക്കൽ ഏല്പിക്കപ്പെടും. വീച 220.2