Go to full page →

5 - ശേഷിപ്പിന്റെ പ്രാർത്ഥനാ ജീവിതം LDEMal 46

ഇരട്ടിയായ ജീവിതം LDEMal 46

ക്രിസ്തു ആകാശമേഘങ്ങളിൽ രണ്ടാമത് പ്രത്യക്ഷപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ഈ കാലഘട്ടത്തിൽ, യോഹന്നാൻ സ്‌നാപകൻ ചെയ്തതുപോലുള്ള ഒരു വേല ചെയ്യേണ്ടതുണ്ട്. കർത്താവിന്റെ വലിയ ദിവസത്തിൽ നിൽക്കുന്നതിനായി ഒരു ജനത്തെ ഒരുക്കുന്നതിനു വേണ്ടി ദൈവം സ്ത്രീപുരുഷന്മാരെ വിളിക്കുന്നു... യോഹന്നാൻ നൽകിയതുപോലുള്ള ഒരു സന്ദേശം നൽകുന്നതിന് നമുക്ക് അവന്റേതുപോലുള്ള ഒരു ആത്മീയ അനുഭവം വേണം. അതേ വേല നമ്മിലും നടക്കണം. നാം ദൈവത്തെ കാണണം. അങ്ങനെ അവനെ കാണുമ്പോൾ സ്വയത്തെ നാം കാണാതെയാകണം. -8T 332, 333 (1904). LDEMal 46.1

ദൈവവുമായുള്ള സംസർഗ്ഗം സ്വഭാവത്തെയും ജീവിതത്തെയും ശ്രേഷ്ഠമാക്കും. നാം ക്രിസ്തുവിനോടൊപ്പമായിരുന്നുവെന്ന് ആദ്യ ശിഷ്യന്മാരെക്കുറിച്ചു പറഞ്ഞതുപോലെ ജനം തിരിച്ചറിയും മറ്റൊന്നിനും നല്കാൻ കഴിയാത്ത ഒരു ശക്തി വേലക്കാരന് ഇത് പ്രദാനം ചെയ്യും. ഈ ശക്തി ലഭിക്കാതിരിക്കുന്നതിന് അവൻ ഒരിക്കലും സ്വയം അനുവദിക്കുവാൻ പാടില്ല. ചിന്തയുടെയും പ്രവൃത്തിയുടെയും നിശ്ശബ്ദ പ്രാർത്ഥനയുടെയും ആത്മാർത്ഥ വേലയുടെയും രണ്ടുമടങ്ങായ ജീവിതം നാം നയിക്കണം. -MH 512 (1905). 63.2 LDEMal 46.2

പ്രാർത്ഥനയും അദ്ധ്വാനവും, അദ്ധ്വാനവും പ്രാർത്ഥനയും ആയിരിക്കണം നിങ്ങളുടെ ജീവിത വ്യവഹാരം. കഴിവും സ്തുതിയും എല്ലാം ദൈവത്തിനാണെന്ന വിധം നിങ്ങൾ പ്രാർത്ഥിക്കണം. കടമ മുഴുവൻ നിങ്ങളുടെ സ്വന്തം എന്നപോലെ നിങ്ങൾ അദ്ധ്വാനിക്കണം. -4T 538 (1881). LDEMal 46.3

പ്രാർത്ഥനയില്ലാതെ ഒരു മനുഷ്യനും ഒരു ദിവസത്തേക്കോ ഒരു മണിക്കൂറു നേരത്തേക്കോ സുരക്ഷിതമല്ല-GC 530 (1911) LDEMal 46.4

ഒന്നും ചെയ്യാതെ പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നവൻ താമസിയാതെ പ്രാർത്ഥന നിർത്തും- SC 101 (1892) LDEMal 46.5

ക്രിസ്തുവിൽ ദൃഢമായി വേരൂന്നിയിരിക്കുന്നു. LDEMal 46

ഓരോ മനുഷ്യന്റെയും വിശ്വാസം എപ്രകാരമുള്ളതാണെന്ന് പരിശോധിക്കുന്ന കൊടുങ്കാറ്റ് വരികയാണ്. വിശ്വാസികൾ ഇപ്പോൾ ക്രിസ്തുവിൽ ദൃഢമായി വേരൂന്നിയിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും തെറ്റിന്റെ ഘട്ടത്താൽ അവർ വഴിതെറ്റിപ്പോകും. -Ev 361, 362 (1905). LDEMal 46.6

ഓരോ ദിവസവും ഒരു മണിക്കൂറെങ്കിലും ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് ധ്യാനിക്കുന്നത് നമുക്ക് നന്നായിരിക്കും. നാം അത് ഓരോരോ സമയങ്ങളായി തിരിച്ച് ഓരോ രംഗവും നമ്മുടെ ഭാവനയിൽ കാണുക. -DA 83 (1898). LDEMal 47.1

അവന്റെ നീതിയിലുള്ള വിശ്വാസത്തിലൂടെ ക്രിസ്തു ഹൃദയത്തിൽ വസിക്കുന്നത് മാത്രമാണ് ദുഷ്ടതക്ക് എതിരെയുള്ള ഏക പ്രതിരോധം. നാം ദൈവവുമായി ഈടാർന്ന ബന്ധത്തിൽ ആയില്ലെങ്കിൽ, നമുക്കൊരിക്കലും സ്വയ സ്‌നേഹത്തിന്റെയും സ്വയം മുഴുകലിന്റെയും പാപം ചെയ്യുന്നതിനുള്ള പരീക്ഷകളുടെയും അവിശുദ്ധമായ ഫലങ്ങളെ പ്രതിരോധിക്കുവാൻ കഴിയുകയില്ല. നാം അനേക ചീത്ത സ്വഭാവങ്ങൾ ഉപേക്ഷിച്ചേക്കാം, താല്ക്കാലികമായി നാം സാത്താനുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കാം; എന്നാൽ നിമിഷംപ്രതി നമ്മെത്തന്നെ സമർപ്പിക്കുന്നതിലൂടെ ദൈവവുമായി ഒരു സുപ്രധാന ബന്ധമില്ലെങ്കിൽ നാം കീഴടക്കപ്പെടും. ക്രിസ്തുവുമായി ഒരു വ്യക്തിപരമായ പരിചയവും തുടർച്ചയായ കൂട്ടായ്മയും ഇല്ലാതെ, നാം ശത്രുവിന്റെ കാരുണ്യത്തിലാണ്, അങ്ങനെ ഒടുവിൽ നാം അവൻ ആവശ്യപ്പെടുന്നത് പ്രവർത്തിക്കും. -DA 324 (1898). LDEMal 47.2

നമ്മുടെ ഏറ്റവും സന്തോഷകരമായ വികാരത്തിന്റെയും സംഭാഷണത്തിന്റെയും ധ്യാനത്തിന്റെയും കേന്ദ്ര ആശയം ക്രൂശിക്കപ്പെട്ട ക്രിസ്തുവായിരിക്കണം. -SC 103, 104 (1892). LDEMal 47.3

പരിശുദ്ധാത്മാവിനാൽ മെനയപ്പെടുന്നു LDEMal 47

ദൈവത്തന്റെ ആത്മാവിനാൽ മെനയപ്പെടുവാൻ കീഴ്‌പ്പെടുന്നതുവരെ മനുഷ്യഹൃദയം ഒരിക്കലും സന്തോഷം എന്തെന്ന് അറിയുകയില്ല. പുതുക്കപ്പെട്ട ആത്മാവിനെ യേശുക്രിസ്തു എന്ന മാതൃകയിലേക്ക് ദൈവാത്മാവ് രൂപപ്പെടുത്തുന്നു. അതിന്റെ സ്വാധീനത്തിലൂടെ ദൈവത്തോടുള്ള ശത്രുത വിശ്വാസം സ്‌നേഹം എന്നിവയായും ഗർവ്വ് താഴ്മയായും മാറുന്നു. ആത്മാവ് സത്യത്തിന്റെ സൗന്ദര്യം ഉൾക്കൊള്ളുകയും സ്വഭാവപൂർണ്ണതയിലും മികവിലും ക്രിസ്തു ആദരിക്കപ്പെടുകയും ചെയ്യുന്നു. -OHC 152 (1896). LDEMal 47.4

അവിടെ നമ്മുടെ പ്രകൃതത്തിന്റെ ഒരു പ്രചോദനമോ മനസ്സിന്റെ ഒരു ശക്തിയോ അഥവാ ഹൃദയത്തിന്റെ ഒരു ചായ്‌വോ അല്ല ആവശ്യം, എന്നാൽ ദൈവാത്മാവിന്റെ നിയന്ത്രണത്തിൻകീഴിൽ നിമിഷംതോറും ആയിരിക്കുകയാണ് ആവശ്യം -PP 421 (1890). LDEMal 47.5

ആത്മാവ് നമ്മുടെ അന്ധകാരത്തെ പ്രകാശമയമാക്കുകയും നമ്മുടെ അജ്ഞതയെ അറിവുള്ളതാക്കുകയും നമ്മുടെ വിവിധ തരമായ ആവശ്യങ്ങളിൽ നമ്മെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ മനസ്സ് നിരന്തരം ദൈവത്തെ തേടി പോകുന്നതാകണം. ലൗകികത ഉള്ളിൽ കടക്കുവാൻ അനുവദിക്കുകയും പ്രാർത്ഥിക്കുവാൻ താല്പര്യമില്ലാതിരിക്കുകയും ജ്ഞാനത്തിന്റെയും ബലത്തിന്റെയും ഉറവിടമായവനുമായി വളരെ സൗഹാർദ്ദത്തോടെ സംഭാഷണം ചെയ്യുവാൻ ആഗ്രഹമില്ലാതെയും വരുകയാണെങ്കിൽ ആത്മാവ് നമ്മിൽ വസിക്കുകയില്ല. -OHC 154 (1904). LDEMal 47.6

വേദപുസ്തകത്തിന്റെ ആവശ്യകത LDEMal 48

വചനമായ ഉപ്പ് ദിവസേന നൽകുന്നില്ലായെങ്കിൽ പുതുക്കപ്പെട്ട ഒരു ഹൃദയത്തെയും മധുരകരമായ അവസ്ഥയിൽ വെക്കുവാൻ കഴിയുകയില്ല. ദിവ്യകൃപ ദിവസേന ലഭിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു മനുഷ്യനും മാനസാന്തരപ്പെട്ട അവസ്ഥയിൽ നിലനിൽക്കുകയില്ല. -OHC 215 (1897). LDEMal 48.1

നിങ്ങളുടെ വിശ്വാസം ദൈവവചനത്താൽ ഉറപ്പിക്കപ്പെടട്ടെ. സത്യത്തിന്റെ ജീവനുള്ള സാക്ഷ്യം ശക്തമായി ഗ്രഹിക്കുക. ഒരു സ്വന്ത രക്ഷിതാവെന്ന നിലയിൽ ക്രിസ്തുവിൽ വിശ്വാസമുണ്ടായിരിക്കുക. ഇതിനു മുമ്പും ഇനി എന്നും അവൻ നമ്മുടെ നിത്യകാലപാറയാണ്. -Ev 362 (1905). LDEMal 48.2

ലോകത്തിനുമേൽ വേഗത്തിൽ ആശ്ചര്യകരമാംവിദം പൊട്ടിപ്പുറപ്പെടുവാൻ ഇരിക്കുന്നവയ്ക്ക് വേണ്ടി ക്രിസ്ത്യാനികൾ തയ്യാറാകേണ്ടതുണ്ട്, ഇത് അവർ ചെയ്യേണ്ടത് ശ്രദ്ധയോടെ ദൈവവചനം പഠിച്ചും അതിന്റെ ഉപദേശങ്ങളനുസരിച്ച് അവരുടെ ജീവിതങ്ങളെ അനുരൂപമാക്കിയുമാണ്. -PK 626 (c.1914) LDEMal 48.3

മനസ്സുകളെ ബൈബിൾ സത്യങ്ങളെക്കൊണ്ട് ബലപ്പെടുത്തിയവർ മാത്രമെ അവസാനത്തെ വൻപോരാട്ടത്തിൽ നിലനിൽക്കുകയുള്ളൂ. -GC 593, 594 (1911). LDEMal 48.4

ശുഷ്‌കാന്തിയോടു കൂടി വചനം പഠിക്കുന്നവരും സത്യത്തോടുള്ള സ്‌നേഹം ഉൾക്കൊള്ളുന്നവരും മാത്രമേ ലോകത്തെ അടിമയാക്കുന്ന സാത്താന്റെ ശക്തിയേറിയ വഞ്ചനയിൽ നിന്നും സംരക്ഷിക്കപ്പെടുകയുള്ളൂ. -GC 625 (1911). LDEMal 48.5

നമ്മുടെ ജനം ദൈവത്തിന്റെ തിരുവെഴുത്തുകൾ മനസ്സിലാക്കണം; വെളിവാക്കപ്പെട്ട സത്യത്തെ സംബന്ധിച്ച തത്വങ്ങളുടെ ഒരു ചിട്ടയായ അറിവ് അവർക്ക് ഉണ്ടായിരിക്കണം. അത് ഭൂമിയിൽ സംഭവിക്കുന്നതിനായി അവരെ ക്രമപ്പെടുത്തുകയും എല്ലാവിധ സൈദ്ധാന്തിക കാറ്റുകളാലും എടുക്കപ്പെട്ടു പോകുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യും. -5T 273 (1885) LDEMal 48.6

തിരുവചനം ഓർമ്മയിൽ സൂക്ഷിക്കുക LDEMal 48

ഓരോ ദിവസവും നിരവധി തവണ വിലയേറിയ സുവർണ്ണ നിമിഷങ്ങൾ പ്രാർത്ഥനയ്ക്കും തിരുവചന പഠനത്തിനുമായി പ്രതിഷ്ഠിക്കപ്പെടണം, അത് ഒരു വാക്യം ഓർമ്മയിൽ വയ്ക്കുവാൻ മാത്രമാണെങ്കിൽ, ആ ആത്മീയ ജീവിതം ആത്മാവിൽ നിലനിൽക്കും. -4T 459 (1880). LDEMal 48.7

സ്വർഗ്ഗീയ രാജാവിനോട് കൂറുളള യുവാക്കളുടെ മാനദണ്ഡം ദൈവത്തിന്റെ വിലയേറിയ വചനമാണ്. അവർ തിരുവെഴുത്തുകൾ പഠിക്കട്ടെ. ദൈവം എന്തു പറഞ്ഞു എന്ന ഒരു പരിജ്ഞാനം ലഭിക്കുവാൻ അവർ വാക്യങ്ങൾ ഓരോന്നായി ഓർമ്മയിൽ സംഗ്രഹിക്കട്ടെ -ML 315 (1887). LDEMal 48.8

നിങ്ങൾക്ക് ചുറ്റും തിരുവചനത്തിന്റെ ഒരു ചുമർ പണിയുക. ലോകത്തന് അത് തകർക്കാൻ കഴിയുകയില്ല എന്ന് നിങ്ങൾ കാണും. തിരുവചനം ഓർമ്മയിൽ സംഗ്രഹിക്കുക, മാത്രമല്ല സാത്താൻ പരീക്ഷകളുമായി വരുമ്പോൾ ‘ഇങ്ങനെ എഴുതിയിരിക്കുന്നു:’ എന്ന് പറഞ്ഞ് അവനെ നേരിടുക. ഇപ്രകാരമാണ് നമ്മുടെ കർത്താവ് സാത്താന്റെ പരീക്ഷകളെ നേരിട്ടതും അവയെ ചെറുത്തതും. RH April 10 (1888). LDEMal 49.1

ക്രിസ്തുവിന്റെ വിലയേറിയ വാക്കുകൾ നിങ്ങളുടെ സ്മൃതിപഥത്തിൽ സൂക്ഷിക്കുക. അവ സ്വർണ്ണത്തിനു വെള്ളിക്കും മീതെ വിലമതിക്കേണ്ടതാണ്. -6T 81 (1900). LDEMal 49.2

നിങ്ങൾ വേല ചെയ്യുമ്പോൾ, ഒരു പോക്കറ്റ് ബൈബിൾ കൈവശംവച്ച് അതിലെ വിലയേറിയ വാഗ്ദത്തങ്ങൾ ഓർമ്മയിൽ വയ്ക്കാനുള്ള ഓരോ അവസരവും മെച്ചപ്പെടുത്തുക. -RH April 27 (1905). LDEMal 49.3

എഴുതപ്പെട്ടിരിക്കുന്ന ദൈവവചനം അനേകർക്കും നിരാകരിക്കപ്പെടുന്ന ഒരു സമയം വരും. എന്നാൽ ഈ വചനം നമ്മുടെ ഓർമ്മയിൽ അച്ചടിക്കപ്പെട്ടിരിക്കുകയാണെങ്കിൽ, നമ്മിൽനിന്ന് ആർക്കും ഇത് എടുക്കുവാൻ പറ്റുകയില്ല. -20 MR 64 (1906). LDEMal 49.4

ദൈവവചനം പഠിക്കുക. നമുക്ക് നമ്മുടെ ബൈബിളുകൾ നിരാകരിക്കപ്പെടുമ്പോഴും, ദൈവവചനം നമ്മുടെ ഉടമസ്ഥതയിലുണ്ടായിരിക്കുവാൻ അതിലെ വിലപ്പെട്ട വാഗ്ദത്തങ്ങൾ നമ്മുടെ ഓർമ്മയിൽ വയ്ക്കുക. -10 MR 298 (1909). LDEMal 49.5

വെളിപ്പാട് 14 ദൈവജനത്തിന് ഒരു നങ്കൂരം LDEMal 49

ഒന്നും രണ്ടും മൂന്നും ദൂതന്മാരുടെ ദൂതുകളുടെ അർത്ഥം ഉറപ്പാക്കേണ്ടത് ഈ അന്ത്യനാളുകളിൽ നമ്മുടെ കടമയാണ്. നമ്മുടെ ഇടപാടുകളെല്ലാം ദൈവവചനത്തിനൊത്തവണ്ണമായിരിക്കണം. വെളിപ്പാട് 14 ന്റെ ആറാം വാക്യം മുതൽ അവസാനം വരെ ഒന്നും രണ്ടും മൂന്നും ദൂതന്മാരുടെ ദൂതുകൾ ഒരുമിച്ച് ചേർത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്. -13 MR 68 (1896). LDEMal 49.6

മൂന്നാം ദൂതന്റെ ദൂതിനെ ആശ്ലേഷിച്ച അനേകർക്കും മുൻപുണ്ടായിരുന്ന രണ്ട് ദൂതുകളുടെ അനുഭവമുണ്ടായിരുന്നില്ല. സാത്താൻ ഇത് മനസ്സിലാക്കിയിട്ട് അവരെ പരാജയപ്പെടുത്താൻതക്കവണ്ണം അവന്റെ ദുഷ്ട കണ്ണ് അവരുടെ മേൽ പതിപ്പിച്ചിരുന്നു; എന്നാൽ മൂന്നാം ദൂതൻ അവരെ അതിപരിശുദ്ധ സ്ഥലം ചൂണ്ടിക്കാണിക്കുകയും മുൻ ദൂതുകളിൽ അനുഭവമുണ്ടായിരുന്നവരെ അവ സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുകയുമായിരുന്നു. മൂന്നു ദൂതന്മാരുടെ ദൂതുകളിൽ അനേകർ സത്യത്തിന്റെ സമ്പൂർണ്ണ ചങ്ങല കാണുകയും സന്തോഷത്തോടെ അവ ക്രമമായി സ്വീകരിക്കുകയും വിശ്വാസത്താൽ യേശുവിനെ പിൻപറ്റി സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിലെത്തുകയും ചെയ്തു. ഈ ദൂതുകൾ ദൈവജനത്തന് ഒരു നങ്കൂരമായി എനിക്ക് കാണപ്പെട്ടു. ഇവ മനസ്സിലാക്കുകയും സ്വീകരിക്കുകയം ചെയ്യുന്നവർ സാത്താന്റെ വഞ്ചനകളാൽ തൂത്തെറിയപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടും. -EW 256 (1858). LDEMal 49.7

ദൈവവചനം വിശ്വസിക്കുന്നതിനുവേണ്ടി മനസ്സിനെ അഭ്യസിപ്പിക്കുക LDEMal 50

ദൈവവചനത്തെ ചോദ്യം ചെയ്യുവാനും അവിശ്വസ്തമായി തോന്നാവുന്ന ഏതെങ്കിലും സാഹചര്യമുണ്ടെങ്കിൽ സകലതിനെയും സംശയിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് തോന്നുന്നവർക്ക്, പ്രശ്‌നങ്ങൾ വരുമ്പോൾ വിശ്വാസമുണ്ടായിരിക്കുവാൻ കഠിനപ്രയത്‌നം വേണ്ടിവരുമെന്ന് കണ്ടെത്തും. അവിശ്വസ്തയുടെ മാർഗ്ഗത്തിൽ അഭ്യസിക്കപ്പെട്ട മനസ്സിനെ വരിഞ്ഞുമുറുക്കുന്ന ആ സ്വാധീനത്തെ അതിജീവിക്കുവാൻ മിക്കവാറും ബുദ്ധിമുട്ടായിരിക്കും കാരണം ഈ രീതിയാൽ ആത്മാവ് സാത്താന്റെ കെണിയിൽ ബന്ധിക്കപ്പെടുകയും ആത്മാവോട് കൂടുതൽ കൂടുതൽ ഈടർന്നവിധം നെയ്യപ്പെടുകയും ചെയ്യുന്ന ഭീകരമായ വലയെ ഭേദിക്കുവാൻ ശക്തിഹീനമായിത്തീരുകയും ചെയ്യും. LDEMal 50.1

സംശയത്തിൻ്‌റേതായ ഒരു നിലപാട് എടുക്കുന്നതിലൂടെ, മനുഷ്യൻ സാത്താന്റെ ഇടനിലക്കാരെ തന്റെ സഹായത്തിന് വിളിക്കുന്നു. എന്നാൽ അവിശ്വസ്തതയുടെ മാർഗ്ഗത്തിൽ അഭ്യസിക്കപ്പെട്ട ഒരുവന്റെ ഏക പ്രത്യാശ, സമ്പൂർണ്ണമായി രക്ഷകനിൽ ആശ്രയിച്ച് ഒരു പൈതലിനെപ്പോലെ അന്ധകാരത്തിൽ നിന്ന് അവന്റെ അത്ഭുത പ്രകാശത്തിലേക്ക് കൊണ്ടുവരപ്പെടേണ്ടതിന് അവന്റെ ഇച്ഛയും മാർഗ്ഗവും ക്രിസ്തുവിന് സമർപ്പിക്കുകയാണ്. സാത്താന്റെ കെണിയിൽ നിന്ന് സ്വയമായ പുറത്തുവരുവാനുള്ള ശക്തി മനുഷ്യനില്ല. അവനവനെത്തന്നെ ചോദ്യം ചെയ്യലിന്റെയും സംശയത്തിന്റെയും വിമർശനത്തിന്റെയും മാർഗ്ഗത്തിൽ സ്വയം അഭ്യസിപ്പിക്കുന്നവൻ നിരീശ്വരത്വത്തിൽ അവനെത്തന്നെ ശക്തീകരിക്കുന്നു. -Ms 3 (1895). LDEMal 50.2

ഭാവിപരിശോധനയ്ക്കുള്ള തയ്യാറെടുപ്പ് LDEMal 50

വിശ്വാസത്തിന്റെ പരിശോധനയ്ക്കായി ദൈവജനം കൊണ്ടുവരപ്പെടുമ്പോൾ ക്രിസ്തുവിൻരെ ദാസന്മാർ ഒരു പ്രസംഗവും മുൻകൂട്ടി തയ്യാറാക്കേണ്ടതില്ല. അവരുടെ തയ്യാറെടുപ്പ് ദൈനംദിനം നടത്തപ്പെടേണ്ടതാണ്. ദൈവവചനത്തന്റെ വിലപ്പെട്ട ഉപദേശങ്ങൾ ആഹരിക്കുകയും പ്രാർത്ഥനയിലൂടെ അവരുടെ വിശ്വാസം ബലപ്പെടുത്തുകയും പിന്നീട് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ, കേൾവിക്കാരുടെ ഹൃദയങ്ങളിലേക്ക് എത്തിച്ചേരുന്ന സത്യങ്ങൾ പരിശുദ്ധാത്മാവ് അവരുടെ ഓർമ്മയിലേക്ക് കൊണ്ടുവരുകയും ചെയ്യും. ശ്രദ്ധയോടുകൂടിയുള്ള തിരുവചന പഠനത്തിലൂടെ ലഭ്യമാകുന്ന അറിവ് അത് ആവശ്യമായ സമയത്തുതന്നെ ദൈവം അവയെ ഓർമ്മയിലേക്ക് കൊണ്ടുവരും. -CSW 40,41(1900). LDEMal 50.3

ഇന്ന് മറ്റുള്ളവരോട് പ്രസംഗിക്കുന്ന മനുഷ്യർക്ക് പരിശോധനാ സമയം വരുമ്പോൾ അവരുടെ നിലപാടിൽ നിന്നുകൊണ്ട് അനേക കാര്യങ്ങൾക്കും തൃപ്തികരമായ കാരണങ്ങൾ നൽകാൻ കഴിയുകയില്ല എന്ന് കണ്ടെത്തും. അപ്രകാരം പരിശോധിക്കപ്പെടുന്നതുവരെ അവരുടെ വലിയ അജ്ഞതയെ അവർ അറിയുകയില്ല. തങ്ങളുടേതുപോലെ വിശ്വസിക്കുന്നത് മനസ്സിലാക്കുന്നു എന്ന് അനുമാനിക്കുന്ന അനേകർ ഇന്ന് സഭയിലുണ്ട്, എന്നാൽ പ്രതിസന്ധി ഉണ്ടാകുന്നതുവരെ അവരുടെ സ്വന്തം ബലഹീനത അവർ അറിയുകയില്ല. തങ്ങളുടേതുപോലെ വിശ്വാസമുളളവരിൽ നിന്ന് വേർപെട്ട് ഏകരായി നിന്നുകൊണ്ട് അവരുടെ വിശ്വാസം വിശദീകരിക്കുവാൻ നിർബന്ധിതരാകുമ്പോൾ സത്യമെന്നവിധം അവർ അംഗീകരിച്ചിരുന്നതിനെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ എത്ര കുഴയ്ക്കുന്നതാണെന്നത് അവരെ അതിശയിപ്പിക്കും. -5T 707 (1889). LDEMal 51.1

സാന്മാർഗ്ഗിക ശക്തികളെ നിയന്ത്രിക്കുക LDEMal 51

നമ്മുടെ വിശ്വാസത്തിന് ഒരു കാരണം നൽകാനുള്ള കഴിവ് ഒരു നല്ല നേട്ടമാണ്. എന്നാൽ സത്യം ഇതിലും ആഴത്തിൽ പോയില്ല എങ്കിൽ ആത്മാവ് ഒരിക്കലും രക്ഷിക്കപ്പെടുകയില്ല. എല്ലാ ധാർമ്മിക മലിനീകരണത്തിൽ നിന്നും ഹൃദയം ശുദ്ധീകരിക്കപ്പെടണം -OHC 142 (1893). LDEMal 51.2

തങ്ങളുടെ ചിന്തകൾക്കും ഭാവനകൾക്കും മീതെ നിയന്ത്രണം പാലിക്കുക എന്നത് ഒരു കടമയാണെന്ന് ആരും തിരിച്ചറിയുന്നില്ല. ലാഭകരമായ വിഷയങ്ങൾക്കുമേൽ ഉറപ്പിച്ചുനിർത്തുക എന്നത് അച്ചടക്കമില്ലാത്ത മനസ്സുകൾക്ക് അസാധ്യമാണ്. എന്നാൽ ചിന്തകൾ ശരിയായി പ്രയോഗിച്ചില്ല എങ്കിൽ, ആത്മാവിൽ മതം തഴച്ചു വളരുകയില്ല. മനസ്സിലെപ്പോഴും പവിത്രവും നിത്യവുമായ കാര്യങ്ങളുണ്ടായിരിക്കണം. അല്ലെങ്കിൽ അത് നിസ്സാരവും ഉപരിപ്ലവവുമായ കാര്യങ്ങളിൽ ആനന്ദിക്കും. ധാർമ്മികവും ബുദ്ധിപരവുമായ ശക്തികൾ അച്ചടക്ക വിധേയമാകണം. അപ്പോൾ അവ പ്രവർത്തനത്തിലൂടെ ശക്തിപ്പെടുകയും പുരോഗമിക്കുകയും ചെയ്യും. -OHC 111 (1881). LDEMal 51.3

പാപകരവും അധമവുമായ ശക്തികൾക്കുപകരം ധാർമ്മിക ശക്തികളെ ബലപ്പെടുത്തുകയും നിർമ്മലവും പരിശുദ്ധവുമായ ചിന്തകളെ നാം പ്രോത്സാഹിപ്പിക്കുകയും നടപ്പലാക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ സ്വയാധിഷ്ഠിതമായ മോഹങ്ങളിൽ നിന്ന് ഉണരാൻ ദൈവം നമ്മെ സഹായിക്കും. -MM 278 (1896). LDEMal 51.4

ഹാനോക്ക് ഒരു ഉദാഹരണം LDEMal 51

സ്വർഗ്ഗത്തിലേക്ക് മറുരൂപപ്പെടുന്നതിനുമുമ്പ് ഹാനോക് 300 വർഷം ദൈവത്തോടൊത്ത് നടന്നു, ക്രിസ്തീയ സ്വഭാവത്തിൽ പൂർണ്ണത പ്രാപിക്കുന്നതിന് അന്നത്തെ ലോകം ഇന്നത്തെ ലോകത്തിൽ നിന്ന് ഒട്ടും അനുകൂലമായിരുന്നില്ല. അപ്പോൾ എങ്ങനെയാണ് ഹാനോക് ദൈവത്തോടൊത്ത് നടന്നത്? അവൻ എപ്പോഴും ദൈവസന്നിധിയിലാണെന്ന് തോന്നുവാൻ അവൻ തന്റെ ഹൃദയത്തെയും മനസ്സിനെയും അഭ്യസിപ്പിച്ചുു, മാത്രമല്ല പരിഭ്രമത്തിലാകുമ്പോൾ അവനെ പാലിക്കണമേ എന്ന പ്രാർത്ഥന ദൈവത്തിലേക്കുയരുമായിരുന്നു. LDEMal 51.5

അവന്റെ ദൈവത്തെ വിഷമിപ്പിക്കുന്ന ഏതൊരു മാർഗ്ഗവും സ്വീകരിക്കുവാൻ അവൻ വിസമ്മതിച്ചു. അവൻ ദൈവത്തെ തുടർച്ചയായി അവന്റെ മുമ്പിൽ വച്ചു. ‘ഞാൻ തെറ്റിപ്പോകാതിരിക്കേണ്ടതിന് നിന്റെ വഴികൾ എന്നെ പഠിപ്പിക്കേണമേ. എന്നെക്കുറിച്ചുള്ള നിന്റെ ഹിതമെന്താണ്? എന്റെ ദൈവമേ നിന്നെ ആദരിക്കുവാൻ ഞാൻ എന്തു ചെയ്യണം’ എന്ന് അവൻ പ്രാർത്ഥിക്കുമായിരുന്നു. അപ്രകാരം അവൻ നിരന്തരമായ അവന്റെ പാതയും ഗതിയും ദൈവകല്പനകൾക്ക് അനുസൃതമായ രൂപപ്പെടുത്തുകയായിരുന്നു, ദൈവം അവനെ സഹായിക്കുമെന്നു മാത്രമല്ല അവന് അവന്റെ സ്വർഗ്ഗീയ പിതാവിൽ പൂർണ്ണമായ ആശ്രയവും വിശ്വാസവുമുണ്ടായിരുന്നു. അവന് തന്റെ സ്വന്തമായ ചിന്തയോ ഇച്ഛയോ ഇല്ലായിരുന്നു. അതെല്ലാം അവന്റെ പിതാവിന്റെ ഇച്ഛയിൽ നിമഗ്നമായിരുന്നു, അതായത് ക്രിസ്തു വരുമ്പോൾ ഭൂമിയിലുണ്ടായിരിക്കന്നവരിൽ മരണം കാണാതെ രൂപാന്തരപ്പെട്ട് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നവരുടെ പ്രതിനിധിയാണ് ഹാനോക്. -ISAT 32 (1886). LDEMal 52.1

ദൈവത്തിന്റെ മുൻകാല അനുഗ്രഹങ്ങളെ ഓർക്കുക LDEMal 52

നമ്മുടെ മുൻകാല ചരിത്രം അവലോകനം ചെയ്യുകയും നമ്മുുടെ നിലവിലുള്ള അവസ്ഥയിലേക്ക് യാത്ര ചെയ്ത ഓരോ പടിയും നോക്കുകയും ചെയ്യുമ്പോൾ ദൈവത്തിന് സ്‌തോത്രം എന്ന് എനിക്ക് പറയുവാൻ കഴിയും. ദൈവം ചെയ്തത് ഞാൻ കാണുമ്പോൾ, ഞാൻ ആശ്ചര്യത്താലും ക്രിസ്തു എന്ന നായകനിലുള്ള ആത്മവിശ്വാസത്താലും നിറയപ്പെടുന്നു. നമ്മുടെ മുൻകാല ചരിത്രത്തിലുള്ള അവന്റെ പഠിപ്പിക്കലുകളും കർത്താവ് നമ്മെ നയിച്ച വിധങ്ങളും നാം മറക്കുന്നില്ലെങ്കിൽ ഭാവിയെക്കുറിച്ച് നമുക്ക് ഒന്നും ഭയപ്പെടുവാനില്ല. -LS 196 (1902). LDEMal 52.2

ഗൗരവകരമായ പ്രതിഫലനത്തിനുള്ള ഒരു സമയം LDEMal 52

ദൈവത്തെ ഭയപ്പെടുന്നവർക്ക് ഗൗരവകരമായ ഒരു പ്രതിഫലനത്തിന്റെ ആവശ്യമുണ്ടെങ്കിൽ, അത് വ്യക്തിപരമായ ഭക്ത ആവശ്യമായ ഈ സമയത്താണ്. ‘ഞാൻ എന്താണ്, ഈ സമയത്തുള്ള എന്റെ വേലയും ദൗത്യവും എന്താണ്? ഞാൻ ഏത് ഭാഗത്താണ് പ്രവർത്തിക്കുുന്നത് - ക്രിസ്തുവിന്റെ വശത്താണോ അതോ ശത്രുവിന്റെ വശത്താണോ? എന്ന അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഓരോ ആത്മാവും അവനെത്തന്നെയോ അവളെത്തന്നെയോ ദൈവമുമ്പാകെ വിനയപ്പെടുത്തട്ടെ, കാരണം നാം നിശ്ചയമായും ഇപ്പോൾ വലിയ പാപപരിഹാര ദിവസത്തിലാണ് ജീവിക്കുന്നത്. ഇപ്പോഴും അനേകരുടെയും അവലോകനം ദൈവമുമ്പാകെ നടന്നുകൊണ്ടിരിക്കുകയാണ്, കാരണം കുറച്ചുനാൾ അവർ അവരുടെ കല്ലറകളിൽ ഉറങ്ങേണ്ടതാണ്. നിങ്ങളുടെ വിശ്വാസപ്രഖ്യാപനം അന്നാളിൽ നിങ്ങളുടെ ഉറപ്പല്ല, പിന്നെയോ നിങ്ങളുടെ ഇഷ്ടങ്ങളുടെ അവസ്ഥയാണ്. ആത്മദൈവാലയം അതിന്റെ മലിനതയിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ? അവ തുടച്ചുനീക്കപ്പെടേണ്ടതിന് എന്റെ പാപങ്ങൾ ഏറ്റുപറയുകയും ദൈവമുമ്പാകെ അനുതപിക്കുകയും ചെയ്തിട്ടുണ്ടോ? ഞാൻ എന്നെ വളരെ ലാഘവത്തോടെയാണോ കാണുന്നത്? കർത്താവായ യേശുക്രിസ്തുവിന്റെ പൂർണ്ണജ്ഞാനത്തിനായി ഞാൻ എന്തും ഏതും ത്യജിക്കാൻ തയ്യാറാണോ? ഓരോ നിമിഷവും ഞാൻ എന്റെ സ്വന്തമല്ലെന്ന് എനിക്ക് തോന്നുന്നുവോ, ക്രിസ്തുവിന്റെ സമ്പത്താണെന്നും എന്റെ സേവനങ്ങൾ എന്റെ ഉടമസ്ഥനായ ദൈവത്തിനുള്ളതാണെന്നും എനിക്ക് തോന്നുന്നുവോ? -Ms 87 (1886). LDEMal 52.3

നാം നമ്മോടുതന്നെ ചോദിക്കണം, ‘നാം എന്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതും ജീവിക്കുന്നതും’ -ST Nov. 21 (1892). LDEMal 53.1

ന്യായവിധി ദിവസത്തിന്റെ ബന്ധത്തിൽ ജീവിക്കുക LDEMal 53

നമ്മുടെ പട്ടണങ്ങളിലൂടെ ജനങ്ങൾ അവരുടെ വ്യവഹാരങ്ങളുമായി ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോൾ ആസന്നമായിരിക്കുന്ന ദൈവത്തിന്റെ ദിവസത്തെക്കുറിച്ച് അവർ ചിന്തിക്കുന്നുണ്ടോ എന്ന് ഞാൻ എന്റെ മനസ്സിൽ ചോദിച്ചിട്ടുണ്ട്. വളരെ വേഗം നമ്മുടെ മേൽ വരുവാനിരിക്കുന്ന വലിയ ദിവസത്തിന്റെ ബന്ധത്തിലായിരിക്കണം നാം ഓരോരുത്തരും ജീവിക്കേണ്ടത്. -ISAT 25 (1886). LDEMal 53.2

ന്യായവിധി ദിവസത്തെക്കുറിച്ച് യാതൊരു ബന്ധവുമില്ലാതെ നമുക്ക് ജീവിക്കുവാൻ സാധ്യമല്ല; കാരണം വളരെയധികം താമസിച്ചിട്ടുണ്ടെങ്കിലും, അതിപ്പോൾ വളരെ അടുത്താണ്, വാതിൽക്കൽതന്നെ. അതിവേഗത്തിൽ പ്രധാനദൂതന്റെ കാഹളം ജീവിച്ചിരിക്കുന്നവരെ ഞെട്ടിപ്പിക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്യും. -CG 560, 561 (1892). LDEMal 53.3

ക്രിസ്തുവിന്റെ മടങ്ങിവരവിനായി തയ്യാറാകുക LDEMal 53

സ്വർഗ്ഗീയ കാര്യങ്ങൾ ധ്യാനിക്കുന്നതിൽ നാം ഒരു ആനന്ദവും കണ്ടെത്താതെയും ദൈവത്തെക്കുറിച്ചുള്ള അറിവ് നേടുന്നതിൽ നമുക്ക് താത്പര്യമില്ലാതെയും ക്രിസ്തുവിന്റെ സ്വഭാവം ദർശിക്കുന്നതിൽ നമുക്ക് സന്തോഷമില്ലാതെയും വിശുദ്ധി ആകർഷകമല്ലാതെയും ഇരിക്കുകയാണെങ്കിൽ സ്വർഗ്ഗത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ വൃഥാവിലാണെന്ന് നമുക്ക് ഉറപ്പാക്കാം. ഒരു ക്രിസ്ത്യാനിക്ക് മുമ്പിലുണ്ടായിരിക്കേണ്ട ഉന്നതമായ ലക്ഷ്യം ദൈവയിഷ്ടത്തോടുള്ള പൂർണ്ണ അനുരൂപമാണ്. അവൻ ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചുും അവനെ സ്‌നേഹിക്കുന്നവർക്കായി ക്രിസ്തു ഒരുക്കിയിരിക്കന്ന വിശുദ്ധിയുടെയും അനുഗ്രഹത്തിന്റെയും ഭവനത്തെക്കുറിച്ചും സംസാരിക്കുവാൻ ആഗ്രഹിക്കും. ഈ ആശയങ്ങളുടെ മേലുള്ള ചിന്തനം, ദൈവത്തിന്റെ അനുഗൃഹീത ഉറപ്പുകളിന്മേൽ നാം ആനന്ദം കണ്ടെത്തുമ്പോൾ, ‘വരുവാനുള്ള ലോകത്തിന്റെ ശക്തികളെ’ രുചിച്ചുനോക്കുന്നവണ്ണം അപ്പൊസ്തലൻ പ്രതിനിധീകരിക്കുന്നു. -5T 745 (1889) LDEMal 53.4

ദൈവവുമായി നിരപ്പിലാണെങ്കിൽ ക്രിസ്തു ഇന്ന് വരുകയാണെങ്കിലും നിങ്ങൾ തയ്യാറായിരിക്കും. -HP 227 (1891). LDEMal 54.1