Go to full page →

8 - നഗരങ്ങൾ LDEMal 81

ആദ്യപട്ടണം പണിതവർ LDEMal 81

ശാപം ഏറ്റുവാങ്ങിയശേഷം, കയീൻ തന്റെ പിതാവിന്റെ ഭവനത്തിൽനിന്നും പിൻവാങ്ങിപ്പോയി. ഒരു കൃഷിക്കാരന്റെ തൊഴിൽ അവൻ ആദ്യംതന്നെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ അവൻ ഒരു പട്ടണം പണിയുകയും അതിനു അവന്റെ മൂത്തമകന്റെ പേരു വിളിക്കുകയും ചെയ്തു (ഉല്പ. 4:17). അവൻ ദൈവത്തിന്റെ സന്നിധി വിട്ട് അകന്നുപോയി, വീണ്ടെടുക്കപ്പെടുന്ന ഏദന്റെ വാഗ്ദത്തങ്ങളൊക്കെ ഉപേക്ഷിച്ചിട്ട് പാപത്തിന്റെ ശാപത്തിൻ കീഴിലുള്ള ഭൂമിയിൽ അവന്റെ വസ്തുവകകളും ആനന്ദവും കണ്ടെത്തുന്നതിന് അന്വേഷിച്ചു. അങ്ങനെ ഈ ലോകത്തിന്റെ ദൈവത്തെ ആരാധിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യരുടെ തലവനായി നിൽക്കുന്നു.-PP 81 (1890). LDEMal 81.1

കുറെക്കാലത്തേക്കു നോഹയുടെ സന്തതികൾ പെട്ടകം ഉറച്ച പർവ്വതനിരകളുടെ ഇടയിൽ അവരുടെ വാസം തുടർന്നു. അവരുടെ എണ്ണം വർദ്ധിച്ചപ്പോൾ വിശ്വാസത്യാഗം പെട്ടെന്ന് വിഭജനത്തിലേക്കു നയിച്ചു. സൃഷ്ടാവിനെ മറക്കുകയും അവന്റെ നിയമത്തിന്റെ നിയന്ത്രണങ്ങളെ തള്ളി ക്കളയുവാൻ ആഗ്രഹിച്ചവർ അവരുടെ കൂടെയുള്ളവരുടെ ഉപദേശവും മാതൃകയും നിരന്തരം ഒരു ശല്യമാണെന്ന് കരുതുകയും പിന്നീട് ദൈവത്തെ ആരാധിക്കുന്നവരിൽനിന്ന് വേർപെട്ടുപോകുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അവർ യൂഫ്രട്ടീസ് നദീതീരത്ത് ശിനാർദേശത്തിലെ സമഭൂമിയിലേക്കു യാത്ര ചെയ്തു. LDEMal 81.2

ഇവിടെ ഒരു പട്ടണം പണിയുവാൻ അവർ തീരുമാനിക്കുകയും അതിൽ ലോകത്തിലെ അത്ഭുതമെന്നവണ്ണം അതിഗംഭീരമായ ഉയരത്തിൽ ഒരു ഗോപുരം പണിയുകയും ചെയ്തു (ഉല്പ . 11:2-4), PP 118, 119 (1890). LDEMal 81.3

നഗരങ്ങൾ ദുരാചാരത്തിന്റെ വിളനിലങ്ങളാണ് LDEMal 81

ഉല്ലാസത്തിന്റെയും വിനോദങ്ങളുടെയും ഉദ്യമം നഗരങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. മക്കൾക്ക് വലിയ അനുഗ്രഹങ്ങൾ കൊടുക്കാമെന്നു കരുതി പട്ടണത്തിൽ വീടുകൾ കണ്ടെത്തുന്ന മാതാപിതാക്കൾ നിരാശയെ നേരിടുകയും അവരുടെ ഭയങ്കര തെറ്റിൽനിന്ന് പശ്ചാത്തപിക്കുവാൻ വൈകിപ്പോകുകയും ചെയ്യും. ഇന്നത്തെ പട്ടണങ്ങളെല്ലാം വളരെ വേഗത്തിൽ സൊദോമും ഗൊമോറയുംപോലെ ആയിക്കൊണ്ടിരിക്കുകയാണ്. അനേക ഒഴിവു ദിവസങ്ങൾ അലസതയെ പ്രോത്സാഹിപ്പിക്കുന്നു, ഇളക്കം സൃഷ്ട്ടിക്കുന്ന കായികമത്സങ്ങൾ, സനിമാശാലകൾ, കുതിരപ്പന്തയം, ചൂതുകളി, മദ്യപാനം, മധുപാനോത്സവം എന്നിവ ഓരോ വികാരത്തെയും തീവ്ര പ്രവർത്തനങ്ങളിലേക്കു ഉത്തേജിപ്പിക്കുന്നു. ജനസ്വാധീനമുള്ള ഒഴുക്കിനാൽ യുവജനങ്ങൾ വഴുതി അകന്നുപോകുന്നു.-COL. 54 (1900). LDEMal 81.4

കുഴപ്പം, അക്രമം, കുറ്റകൃത്യങ്ങൾ എന്നിവകൊണ്ട് പട്ടണങ്ങൾ നിറയുകയും അവ ലോകചരിത്രത്തിന്റെ അന്ത്യംവരെ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്ന് എനിക്കു കാണിച്ചുതന്നു.-7T84 (1902), LDEMal 82.1

പട്ടണങ്ങൾ ലോകം മുഴുവനും ദുരാചാരത്തിന്റെ വിളനിലമായി മാറി ക്കൊണ്ടിരിക്കുന്നു. എല്ലായിടത്തും ദുഷ്ടതയുടെ ദൃശ്യങ്ങളും ശബ്ദങ്ങളും കാണാവുന്നതാണ്. ഭോഗേച്ഛയിലേക്കും ദുർവൃത്തിയിലേക്കും മുഴുകുവാനുള്ള വശീകരണം എല്ലായിടത്തുമുണ്ട്.-MH 363 (1905). LDEMal 82.2

പട്ടണങ്ങളിന്മേൽ ന്യായവിധി വന്നുകൊണ്ടിരിക്കുന്നു LDEMal 82

ഭൂമിമേൽ ഭയാനകമായ നടുക്കങ്ങൾ വരുകയും അതിഭയങ്കരമായ ചിലവിൽ പടുത്തുയർത്തിയതും പ്രൗഢിയോടുകൂടിയതുമായ കൊട്ടാരങ്ങൾ തീർച്ചയായും നാശത്തിന്റെ കൂനകളായി മാറും.-3MR 312(1891). LDEMal 82.3

നിയന്ത്രിക്കുന്ന ദൈവകരം മാറ്റപ്പെടുമ്പോൾ, നാശകൻ അവന്റെ വേല ആരംഭിക്കുന്നു. അപ്പോൾ നമ്മുടെ പട്ടണങ്ങളിൽ ഭയങ്കര ദുരന്തങ്ങൾ വരും .-3 MR 314 (1897). LDEMal 82.4

ചിക്കാഗോ അഗ്‌നിപോലെ മെൽബണിലും ലണ്ടനിലും ന്യൂയോർക്കു നഗ രത്തിലും അഗ്‌നിബാധ ഉണ്ടാകുന്നതിനെ സംബന്ധിച്ച് ദൈവം ഭൂവാസി കൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നു.-Ms 127 (1897). LDEMal 82.5

അന്ത്യം സമീപിച്ചിരിക്കുന്നു. എല്ലാ പട്ടണങ്ങളും എല്ലാ വഴികളിലും തല കീഴായി മാറിക്കൊണ്ടിരിക്കുന്നു. എല്ലാ പട്ടണങ്ങളിലും കുഴപ്പങ്ങളുണ്ടായിരി ക്കും. ഉലയ്ക്കപ്പെടേണ്ടതെല്ലാം ഉലയ്ക്കപ്പെടുകയും അടുത്ത് എന്ത് എന്ന് നമുക്കറിയാതെ വരുകയും ചെയ്യും, ജനത്തിന്റെ ദുഷ്ടതയ്‌ക്കൊത്തവണ്ണവും അവർക്കു ലഭിച്ച സത്യത്തിനും വെളിച്ചത്തിനുമൊത്തവണ്ണവുമായിരിക്കും ന്യായവിധി ഉണ്ടാകുന്നത്.-1 MR 248 (1902). LDEMal 82.6

ഇപ്പോൾ ഏകദേശം വിഗ്രഹാരാധനയിൽ മുഴുകിയിരിക്കുന്ന ആയിരക്ക ണക്കിനു പട്ടണങ്ങളുടെ ആസന്നമായ നാശത്തെ സംബന്ധിച്ച ഒരു ബോധം ദൈവജനത്തിന് ഉണ്ടായിരുന്നെങ്കിൽ.-Ev 29 (1903), LDEMal 82.7

വലിയ പട്ടണങ്ങൾ നശിപ്പിക്കപ്പെടുന്ന സമയം അടുത്തിരിക്കുന്നു. വരുവാൻ പോകുന്ന ഈ ന്യായവിധിയെപ്പറ്റിയുള്ള മുന്നറിയിപ്പ് എല്ലാവർക്കും കൊടുക്കേണ്ടിയിരിക്കുന്നു.-Ev 29 (1910). LDEMal 82.8

ദുരന്തനിവാരക കെട്ടിടങ്ങൾ ചാരമായിത്തീരും LDEMal 82

ഏറ്റവും വിലപിടിപ്പുള്ള കെട്ടിടങ്ങൾ പണിതുയർത്തുന്നതും അവ തീ പിടിക്കാത്തതുമായിരിക്കുന്നതും ഞാൻ കണ്ടു. എന്നാൽ ദൈവത്തിന്റെ പ്രതികാരത്തിന്റെ ജ്വാലയാൽ സൊദോം നശിച്ചതുപോലെ പ്രൗഢിയോടു കൂടിയ ഈ സാധനങ്ങൾ ചാരമായിത്തീരും... മനുഷ്യന്റെ ശ്രേഷ്ഠതയുടെ പ്രശംസയായ ഓർമ്മസ്തംഭങ്ങൾ ഈ ലോകത്തിനു അന്ത്യനാശം വന്നുഭവിക്കുന്നതിനു മുമ്പ് തകർന്ന് പൊടിയായി മാറും. -3SM 418 (1901). LDEMal 82.9

സൊദോമിനെയും ഗൊമോറയെയും ജലപ്രളയത്തിനു മുമ്പുണ്ടായിരുന്ന പട്ടണങ്ങളെയും പോലെയുള്ള ദുഷിച്ച പട്ടണങ്ങളിൽനിന്നും ദൈവം തന്റെ പരിശുദ്ധാത്മാവിനെ മാറ്റിക്കൊണ്ടിരിക്കുന്നു.... വിലപിടിപ്പുള്ള സാധനങ്ങ ളെയും ശില്പശാസ്ത്ര സാമർത്ഥ്യത്തിന്റെ അത്ഭുതങ്ങളെയും, അവയുടെ ഉടമസ്ഥന്മാർ ക്ഷമയോടെ അതിരുകടന്നു എന്ന് ദൈവം കാണുമ്പോൾ, ഒരു മുന്നറിയിപ്പും കൂടാതെ അവൻ നശിപ്പിക്കും. അഗ്‌നിക്കതീതമാണെന്ന് കരുതി യിരുന്ന രാജകീയ പ്രൗഢിയുള്ള കെട്ടിടങ്ങളുടെ അഗ്‌നിയാലുള്ള നാശം ഒരു ചുരുങ്ങിയ സമയംകൊണ്ട് ഭൂമിയുടെ ശില്പശാസ്ത്ര സാമർത്ഥ്യങ്ങൾ നശി ച്ചുപോകുമെന്നുള്ളതിന്റെ തെളിവാണ്.-TDG152 (1902). LDEMal 83.1

ദശലക്ഷക്കണക്കിനു രൂപ വിലവരുന്ന കെട്ടിടങ്ങൾ പണിതുയർത്തു ന്നത് മനുഷ്യൻ തുടർന്നുകൊണ്ടിരിക്കും. ശില്പശാസ്ത്ര മനോഹാരിതയക്കും ഉറപ്പിനും ഈടിനും പ്രത്യേക ശ്രദ്ധ കൊടുക്കും. എന്നാൽ ഉറപ്പും ചിലവേറിയ പ്രദർശനവുമൊക്കെ ഉണ്ടായിരുന്നാലും അവയ്ക്കു യെരുശലേം ദൈവാലയത്തിന്റെ വിധി തന്നെയായിരിക്കും എന്ന് ദൈവം എന്നെ ഉപദേശിച്ചു.-5BC 1098 (1906). LDEMal 83.2

ന്യൂയോർക്കു നഗരം LDEMal 83

കരുണ കൂടാതെ ദൈവം അവന്റെ കോപം നടപ്പിലാക്കിയിട്ടില്ല. അവന്റെ കരം ഇപ്പോഴും നീട്ടപ്പെട്ടിരിക്കുന്നു. അവന്റെ ദൂത് മഹാന്യൂയോർക്കിൽ കൊടുക്കപ്പെടണം. അവസാന മഹാദിവസത്തിനെതിരെ ശേഖരിക്കപ്പെട്ട സ്വത്ത് നശിപ്പിക്കുന്നതിന് ദൈവത്തിന് അവന്റെ കയ്യുടെ ഒരു സ്പർശനം കൊണ്ട് എങ്ങനെ കഴിയുമെന്ന് ജനം കാണണം.-3MR 310, 311(1902). LDEMal 83.3

ന്യൂയോർക്കിന്മേൽ എന്താണ് വരുവാൻ പോകുന്നതെന്ന് പ്രത്യേകിച്ച് എനിക്കു ഒരു വെളിച്ചവുമില്ല; എന്നാൽ ഒരു ദിവസം ദൈവിക ശക്തിയുടെ കുരം അതിനെ താഴെ ഇടും എന്ന് എനിക്കറിയാം.... എല്ലായിടങ്ങളിലും മരണമുണ്ടാകും. ഇതുകൊണ്ടാണ് നമ്മുടെ നഗരങ്ങൾക്കു മുന്നറിയിപ്പു കൊടുക്കണമെന്നതിനെ സംബന്ധിച്ച് ഞാനത്ര ഉൽക്കണ്ഠയുള്ളവളായിരിക്കുന്നത്.-RH July 5(1906). LDEMal 83.4

ഒരു അവസരത്തിൽ, ഞാൻ ന്യൂയോർക്കു പട്ടണത്തിൽ ആയിരുന്നപ്പോൾ, രാത്രിയിൽ ബഹുനില കെട്ടിടങ്ങൾ പണിതുയർത്തപ്പെടുന്നത് കണ്ടു. ഈ കെട്ടിടങ്ങൾ അഗ്‌നിക്കിരയാകുകയില്ല എന്നതിനുറപ്പുണ്ടായിരുന്നു. അവ പണിതുയർത്തപ്പെട്ടിരുന്നത് അവയുടെ ഉടമസ്ഥരെയും പണിതു യർത്തുന്നവരെയും മഹത്വപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു... LDEMal 83.5

അടുത്ത് എന്റെ മുമ്പിലൂടെ കടന്നുപോയ ദൃശ്യം അമ്പരപ്പിക്കുന്ന അഗ്‌നി യായിരുന്നു. അഗ്‌നിയാൽ നശിപ്പിക്കപ്പെടുകയില്ല എന്ന് മനുഷ്യർ കരുതിയി രുന്ന ഉന്നതമായ കെട്ടിടങ്ങളെ നോക്കിയിട്ട്, ‘’അവ തികച്ചും സുരക്ഷിതമാണ്’ എന്നു പറഞ്ഞു. എന്നാൽ ഈ കെട്ടിടങ്ങൾ വയ്‌ക്കോൽ പോലെ അഗ്‌നിക്കിരയായി. ആ നശീകരണത്തെ നിറുത്തൽ ചെയ്യുവാൻ അഗ്‌നിശ മനയന്ത്രങ്ങൾക്കു ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. അഗ്‌നിശമനസേനയ്ക്കു അവയെ പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞില്ല. -9T 12, 13 (1909). LDEMal 84.1

ചിക്കാഗോയും ലോസ് ഏഞ്ചലസും LDEMal 84

ചിക്കാഗോയിലും മറ്റു വലിയ പട്ടണങ്ങളിലും പെട്ടെന്ന് ഉണ്ടാകുവാൻ പോകുന്ന ദൃശ്യങ്ങൾ എന്റെ മുമ്പിൽക്കൂടി കടന്നുപോയി. ദുഷ്ടത വർദ്ധി ക്കുകയും ദൈവത്തിന്റെ സംരക്ഷണത്തിന്റെ കരം പിൻമാറുകയും ചെയ്ത പ്പോൾ നാശം വിതയ്ക്കുന്ന കാറ്റും കൊടുങ്കാറ്റും ഉണ്ടാകുവാൻ കാരണമാ യി. കെട്ടിടങ്ങൾ അഗ്‌നിക്കിരയാകുകയും ഭൂമികുലുക്കത്താൽ തകരുകയും ചെയ്തു .... LDEMal 84.2

ഇതിനു അല്പം കഴിഞ്ഞശേഷം ചിക്കാഗോയിലെ കെട്ടിടങ്ങളുടെ ദർശനവും നമ്മുടെ ജനത്തിനു ഇവ പണിയുന്നതിനാവശ്യമായ ധനത്തിന്റെ കര ടുരൂപവും, അവയുടെ നാശവും ചിക്കാഗോയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും വൻനഗരത്തിലോ അനുകൂലമാംവിധം ദൈവം വഴികൾ തുറക്കു കയും മുന്നറിയിപ്പുകൾ കൊടുക്കുന്നതിന്റെ ആവശ്യമനുസരിച്ച് പണിയുന്നതിനോ വിലയ്ക്കു വാങ്ങുന്നതിനോ ദിവ്യനടത്തിപ്പ് ഉണ്ടാകാത്തിടത്തോളം ധനം ചിലവഴിക്കരുതെന്നുമുള്ള ഒരു മുന്നറിയിപ്പ് നമ്മുടെ ജനത്തിന് ഒരു സാധനപാഠമായിരുന്നു. ലോസ് ഏഞ്ചലസിൽ കെട്ടിടം പണിയുന്നതിനെ സംബന്ധിച്ചും ഇതേ മുന്നറിയിപ്പ് കൊടുക്കപ്പെടുകയുണ്ടായി. പട്ടണങ്ങളിൽ വിലപിടിപ്പുള്ള കെട്ടിടങ്ങൾ പണിതുയർത്തുന്നതിന് നമ്മുടെ ധനം ചിലവഴിക്കുവാൻ പാടില്ലെന്ന നിർദ്ദേശം എനിക്കു ആവർത്തിച്ച് ലഭിക്കുകയു ണ്ടായി.-PC50 (1906). LDEMal 84.3

സാൻഫ്രാൻസിസ്‌കോയും ഓക്കലന്റും LDEMal 84

സാൻഫ്രാൻസിസ്‌കോയും ഓക്കലന്റും സൊദോമും ഗൊമോറയുംപോലെ ആയിക്കൊണ്ടിരിക്കുന്നു. ദൈവം അവരെ സന്ദർശിക്കും. സമീപഭാവിയിൽ അവർ അവന്റെ ന്യായവിധിയിൻകീഴിൽ കഷ്ടത അനുഭവിക്കും .-Ms 30 (1903). LDEMal 84.4

സാൻഫ്രാൻസിസ്‌കോയെ സന്ദർശിച്ച ഭീകരമായ ഭൂമികുലുക്കത്തിനു പിന്നാലെ ദൈവത്തിന്റെ ശക്തിയുടെ മറ്റു പ്രകടനങ്ങളും ഉണ്ടാകും. അവന്റെ കല്പന ലംഘിക്കപ്പെട്ടു. പാപത്താൽ പട്ടണങ്ങൾ മലിനമാക്കപ്പെട്ടു. നിനവെ യുടെ ചരിത്രം പഠിക്കുക. ആ പട്ടണത്തിലേക്കു ദൈവം യോനയിലൂടെ ഒരു പ്രത്യേക ദൂത് അയച്ചു. നിനവെ ചെയ്തതുപോലെ, ദുഷ്ടത നിറഞ്ഞ പട്ടണങ്ങൾ മാനസാന്തരപ്പെടുകയാണെങ്കിൽ അങ്ങനെയുള്ള അനേക ദൂതുകൾ നമ്മുടെ കാലത്തും അയയ്ക്കും .-Ms 61a, June 3 (1906). LDEMal 84.5

അങ്ങനെയുള്ള ലംഘനങ്ങളുടെ അനന്തരഫലമായി ദൈവത്തിന്റെ ന്യായവിധിയുണ്ടായ നഗരങ്ങളിൽപോലും മാനസാന്തരത്തിന്റെ ഒരു അടയാ ളവുമില്ല. വിനോദശാലകൾ അപ്പോഴും തുറന്നിരിക്കുന്നു. ജനത്തിനു മുമ്പിൽ അനേക പരീക്ഷകൾ നിരന്നിരിക്കുന്നു.-Letter 268, Aug. 20(1906). LDEMal 85.1

1906 ഏപ്രിൽ മാസം 18, 19 എന്നീ തീയതികളിൽ ഉണ്ടായ ഭൂമികുലുക്ക ത്തിലും അഗ്‌നിബാധയിലുമായി 503 പേരുടെ ജീവൻ അപഹരിക്കപ്പെടുകയും 350 ദശലക്ഷം ഡോളർ വില വരുന്ന വസ്തുവകകൾക്ക് നാശനഷ്ടങ്ങളുണ്ടാ കുകയും ചെയ്തു. LDEMal 85.2

ദുഷ്ടത നിറത്തെ മറ്റു നഗരങ്ങൾ LDEMal 85

ഈ ലോകചരിത്രത്തിന്റെ അന്ത്യത്തോടടുക്കുമ്പോൾ സാൻഫ്രാൻസിസ്‌കോ ദുരന്തം മറ്റു സ്ഥലങ്ങളിൽ ആവർത്തിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ആവർത്തിച്ചു കാണപ്പെടും. ന്യായവിധി ദിവസം നമ്മുടെമേൽ ആയിരിക്കുന്നു എന്ന് എനിക്കറിയാമെന്നതുകൊണ്ട് ഇക്കാര്യങ്ങൾ എന്നെ വളരെ പരിപാവനമാക്കുന്നു. വന്നുകഴിഞ്ഞ ന്യായവിധികൾ ഒരു മുന്നറിയിപ്പാണ്, എന്നാൽ ദുഷ്ടത നിറഞ്ഞ നഗരങ്ങളിന്മേൽ വരുവാൻ പോകുന്ന ശിക്ഷയുടെ പൂർത്തീകരണമല്ല.... LDEMal 85.3

ഹബ. 2:1-20; സെഫ, 1:1-3:20; സെഖ. 1:1-4:14; മലാഖി 1:1-4 എന്നീ വാക്യ ങ്ങളിൽ ഇവ വ്യക്തമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പ്രകാരം ഈ ദൃശ്യ ങ്ങൾക്ക് ഉടൻതന്നെ സാക്ഷ്യം വഹിക്കും. എല്ലാവരുടെയും പരിഗണന യ്ക്കായി തിരുവെഴാത്തകളിൽനിന്നുമുള്ള ഈ അത്ഭുത പ്രസ്താവനകൾ ഞാൻ നിരത്തുകയാണ്, പഴയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവ ചനങ്ങളെല്ലാം ഈ അന്ത്യനാളുകൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ വചന ങ്ങളാണ്. സാൻഫ്രാൻസിസ്‌കോയുടെ നശീകരണത്തിൽ കണ്ടതുപോലെ അവ തീർച്ചയായും നിറവേറും .-Lletter 154, May 26 (1906). LDEMal 85.4

ലംഘനങ്ങൾകൊണ്ട് നിറയപ്പെട്ടിരിക്കുന്നതും പാപം അതിന്റെ അത്യുച്ച കോടിയിൽ എത്തിയിരിക്കുന്നതുമായ പട്ടണങ്ങൾ ഭൂമികുലുക്കത്താലും അഗ്‌നിയാലും വെള്ളത്താലും നശിപ്പിക്കപ്പെടുമെന്ന സന്ദേശം കൊടുക്കുവാൻ എന്നോട് ആജ്ഞാപിച്ചിരിക്കുകയാണ്.- Ev 27 (April 27, 1906). LDEMal 85.5

ലോകചരിത്രത്തിന്റെ അന്ത്യത്തോടടുക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ സംബന്ധിച്ച് ക്രിസ്തു കൊടുത്ത എല്ലാ മുന്നറിയിപ്പുകളും ഇപ്പോൾ നമ്മുടെ വൻനഗരങ്ങളിൽ നിറവേറിക്കൊണ്ടിരിക്കുന്നു. ഓട്ടത്തിലായിരിക്കുന്നവൻ വായിക്കുന്നതിനുവേണ്ടിയാണ് ഈ വക കാര്യങ്ങൾ വെളിച്ചത്തിലേക്കു കൊണ്ടുവരപ്പെടുവാൻ ദൈവം അനുവദിക്കുന്നത്. മുഴുലോകവും എന്തായിത്തീർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു മാതൃകയാണ് സാൻഫ്രാൻസിസ്‌കോ പട്ടണം. ദുഷ്ടത നിറഞ്ഞ കൈക്കൂലി, വസ്തുവകകൾ ദുരുപയോഗപ്പെടുത്തുക, കുറ്റവാളികളെ വിടുവിക്കുവാനും നിരപരാധികളെ കുറ്റപ്പെടുത്തുവാനും അധികാരമുള്ളവരുടെ ഇടയിലുള്ള വഞ്ചനാപര മായ ഇടപാടുകൾ എന്നീ പാപങ്ങൾ ഭൂമിയിലെ മറ്റു വൻ നഗരങ്ങളെ നിറ യ്ക്കുകയും ജലപ്രളയത്തിനുമുമ്പ് ലോകം ആയിരുന്ന അവസ്ഥയിലേക്കു എത്തിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്നു.-Letter 230(1907). LDEMal 85.6

നഗരങ്ങളിലെ തൊഴിൽ സംഘടനകൾ LDEMal 86

ജനനിബിഡമായ നമ്മുടെ നഗരങ്ങളിൽ സാത്താൻ തിരക്കിട്ട് പ്രവർത്തി ച്ചുകൊണ്ടിരിക്കുകയാണ്. കുഴപ്പം, തൊഴിലാളികളും മുതലാളികളും തമ്മി ലുള്ള സ്വരച്ചേർച്ചയില്ലായ്മ, സഭകളിൽ കടന്നുവന്നിരിക്കുന്ന കപടഭക്തി എന്നിവയിൽ അവന്റെ പ്രവർത്തനം കാണപ്പെടുന്നു. ജഡമോഹം, കണ്മോഹം, സ്വാർത്ഥതയുടെ പ്രദർശനം, അധികാര ദുർവിനിയോഗം, ക്രൂരത, ഗൂഢ സംഘങ്ങളിലും സംഘടനകളിലും ചേരുന്നതിന് മനുഷ്യരെ നിർബന്ധിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്ത്യനാളുകളിലെ മഹാ അഗ്‌നിയാൽ എരിയപ്പെടുന്നതിന് അവരെത്തന്നെ കെട്ടുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാ ണ്, ഇവയെല്ലാം സാത്താന്റെ ദൂതന്മാരുടെ പ്രവർത്തനങ്ങളാണ്.-Ev 26 (1903). LDEMal 86.1

ദുഷ്ടന്മാർ കെട്ടുകളാക്കപ്പെടുകയും ട്രസ്റ്റുകളിലും ഗൂഢസംഘടനകളിലും യൂണിയനുകളിലും കെട്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സംഘടനകളുമായി ചെയ്യുവാൻ നമുക്കൊന്നുമില്ലാതിരിക്കട്ടെ. നമ്മുടെ ഭര ണാധിപനും നായകനും ദൈവമാണ്, ലോകത്തിൽനിന്നും പുറത്തുവന്നു വേർപെട്ടിരിക്കുവാൻ അവൻ നമ്മോടാവശ്യപ്പെടുന്നു. “അവരുടെ നടുവിൽ നിന്നു പുറപ്പെട്ട് വേർപെട്ടിരിപ്പിൻ എന്നു കർത്താവു അരുളിചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്” (2 കൊരി. 6:17). ഇതു ചെയ്യുവാൻ നാം വിസമ്മതിക്കുകയും ലോകവുമായി കൂട്ടുചേരുകയും സകലതിനെയും ലൗകികമായ നിലപാടിൽ കാണുകയും ചെയ്യുകയാണെങ്കിൽ നാം ലോകത്തെപ്പോലെ ആയിത്തീരും. ലൗകിക നയങ്ങളും ആദർശങ്ങളും നമ്മുടെ ഇടപാടുകളെ നയിക്കുമ്പോൾ നമുക്കു ഉന്നത തലത്തിലും നിത്യസത്യത്തിന്റെ വിശുദ്ധ വേദിയിലും നിൽക്കുവാൻ കഴിയുകയില്ല. - 4 BC1142 (1903). LDEMal 86.2

തൊഴിൽ സംഘടനകൾ അഡ്വന്റിസ്റ്റുകാർക്കു വിഷമമകളുടെ ഒരുറവിടമാണ് LDEMal 86

ലോകമുണ്ടായതു മുതൽ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഒരു കഷ്ടകാലം ഈ ഭൂമിമേൽ കൊണ്ടുവരുന്ന ഏജൻസികളിൽ ഒരെണ്ണമാണ് തൊഴിൽ സംഘടനകൾ.. LDEMal 86.3

ഒരു പ്രത്യേക വ്യാപാരത്തിൽ ഉണ്ടാകാമാകുന്ന എല്ലാ ധനവും സ്വന്തമാക്കുവാൻ തക്കവണ്ണം പിടിച്ചുപറിക്കുന്നതിന് ഏതാനും ചിലർ ഒത്തുചേരുന്നു. തൊഴിൽ സംഘടനകൾ രൂപീകരിക്കപ്പെടും. ഈ സംഘടനകളിൽ സംബന്ധിക്കാത്തവർ ശ്രദ്ധിക്കപ്പെടും.... LDEMal 86.4

ഈ സംഘടനകളും ഗൂഢസംഘങ്ങളും കാരണം എത്രയും പെട്ടന്ന് നമ്മുടെ സ്ഥാപനങ്ങൾക്ക് നഗരങ്ങളിൽ ചെയ്യേണ്ടതായ വേല നിർവ്വഹിക്കുവാൻ വളരെ വിഷമതകൾ അനുഭവിക്കേണ്ടിവരും, “പട്ടണത്തിനു പുറത്തു പോകുക. പട്ടണത്തിൽ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ടാക്കാതിരിക്കുക’. ഇതാണ് എന്റെ മുന്നറിയിപ്പ്.-2SM 142 (1903), LDEMal 86.5

തൊഴിൽ സംഘടനകളുടെ നിയന്ത്രണശക്തി വളരെ അന്യായമായിത്തീരുന്ന സമയം വേഗം വരുന്നു. - 2SM 141 (1904). LDEMal 87.1

നഗരങ്ങളിലുള്ള അനേകരും വെളിച്ചത്തിനും സത്യത്തിനുംവേണ്ടി വാദിക്കുന്നു. LDEMal 87

രാഷ്ട്രങ്ങളിലെ നഗരങ്ങൾ വിട്ടുവീഴ്ചയില്ലാത്തവിധം കൈകാര്യം ചെയ്യപ്പെടും. എന്നിരുന്നാലും ചില ആത്മാക്കൾ ശത്രുവിന്റെ മായാമോഹങ്ങളെ തകർത്ത് പുറത്തുവന്ന് പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുമെന്നുള്ളതുകൊണ്ട് ദൈവകോപത്തിന്റെ പരമകാഷ്ടയിൽ അവർ സന്ദർശിക്കപ്പെടുകയില്ല.-Ev 27 (1906). LDEMal 87.2

ജനം തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ മുഴുലോകത്തെയും മൂടുന്ന ആത്മീയ അന്ധകാരത്തിന്റെ തീവ്രത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവുമധികം പശ്ചാത്താപമില്ലായ്മയും ഏറ്റവുമധികം ആവശ്യവും സുവിശേഷ പ്രവർത്തകൻ കണ്ടെത്തുന്നത് ഈ നഗരങ്ങളിലാണ്. ആത്മനേട്ടക്കാർക്ക് ഏറ്റവും വലിയ അവസരങ്ങളുള്ളതും ഈ നഗരങ്ങളിലാണ്. ദൈവത്തെയും സ്വർഗ്ഗത്തെയും സംബന്ധിച്ച് ഒരു ചിന്തയുമില്ലാത്ത ജനക്കൂട്ടത്തിനിടയിൽ വെളിച്ചത്തിനും ഹൃദയവിശുദ്ധിക്കുംവേണ്ടി വെമ്പൽകൊള്ളുന്ന അനേകരുണ്ട്. അശ്രദ്ധരും ഉദാസീനരുമായവരുടെയിടയിലും ആത്മാക്കൾക്കുവേണ്ടിയുള്ള ദൈവസ്‌നേഹത്തിന്റെ വെളിപ്പാടിനാൽ ശ്രദ്ധ പിടിക്കപ്പെട്ടേക്കാവുന്നവർ അല്പം പോലുമില്ല. - RHNov. 17 (1910). LDEMal 87.3

നഗരങ്ങളിൽ ആത്മാർത്ഥമായ പ്രയത്നം ആവശ്യമാണ് LDEMal 87

കർത്താവിന്റെ വരവിനുവേണ്ടിയുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വൻനഗരങ്ങളിൽ നാമൊരു വലിയ വേല ചെയ്യേണ്ടിയിരിക്കുന്നു. ഈ നഗരങ്ങളിൽ സ്വയം പര്യാപ്തത നേടിയ പ്രവർത്തകർക്ക് ധൈര്യത്തിന്റെ വാക്കു കൾ പകർന്നുകൊടുക്കുന്ന പരിപാവനമായ ഒരു സാക്ഷ്യം വഹിക്കേണ്ടതുണ്ട്.-(Ph 11315 (1909). - വലിയ വാണിജ്യ ലോകത്ത് ഇക്കാലത്തേക്കുള്ള മുന്നറിയിപ്പിൻ സന്ദേശം ആത്മാർത്ഥമായി കൊടുക്കപ്പെടുന്നില്ല. ദിനന്തോറും കച്ചവട കേന്ദ്രങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലും ഇക്കാലത്തേക്കുള്ള സത്യം ആവശ്യമായ സ്ത്രീപുരുഷന്മാർ തിങ്ങിക്കൂടുന്നു. എന്നാൽ ഇത്തരത്തിലുള്ള ജനത്തെ അവർ ആയിരിക്കുന്ന ഇടത്തുതന്നെ കണ്ടെത്തുവാൻ സ്ഥിരോത്സാഹത്തോടുകൂടിയ പ്രയത്നമിടാത്തതുകൊണ്ട് അതിന്റെ വിലയേറിയ രക്ഷണ്യ പരിജ്ഞാനം അവർ പ്രാപിക്കുന്നില്ല.-CW 14 (1909). LDEMal 87.4

വിദൂര രാജ്യങ്ങളിൽ മാത്രമല്ല, മുന്നറിയിപ്പില്ലാതെയും രക്ഷിക്കപ്പെടാതെയും ജനസമൂഹങ്ങൾ കഴിയുന്നതും അവഗണിക്കപ്പെട്ടു കിടക്കുന്നതു മായ നമ്മുടെ സമീപ പ്രദേശങ്ങളിലും മൂന്നാം ദൂതന്റെ ദൂത് ഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. കർതൃദാസന്മാരുടെ ഹൃദയംഗമമായതും ആത്മാർത്ഥവുമായ അദ്ധ്വാനത്തെ എല്ലായിടങ്ങളിലുമുള്ള നഗരങ്ങൾ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.-RHNov 11 (1910). LDEMal 88.1

എന്നിരുന്നാലും നഗരങ്ങൾ വിടുവാൻ എല്ലാവർക്കും കഴിയുകയില്ല. LDEMal 88

സാധ്യമാകുമ്പോഴൊക്കെ മക്കൾക്കുവേണ്ടി ഗ്രാമപ്രദേശങ്ങളിൽ വീടുപ ണിയുകയെന്നത് മാതാപിതാക്കളുടെ കടമയാണ്.-AH 141 (1906). LDEMal 88.2

സമയം കടന്നുപോകുന്നതനുസരിച്ച് നമ്മുടെ ജനം നഗരങ്ങൾ വിട്ടുപോ കേണ്ടിയിരിക്കുന്നു. നമ്മുടെ സഹോദരീസഹോദരന്മാർ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾ അവരുടെ മുമ്പിൽ വഴികൾ തുറക്കപ്പെടുന്നതനുസരിച്ച് പട്ടണങ്ങൾ വിട്ടുപോകണമെന്ന നിർദ്ദേശം വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നു. വഴികൾ തുറക്കപ്പെട്ടുകാണുവാൻ അനേകരും ആത്മാർത്ഥതയോടെ അദ്ധ്വാനിക്കേണ്ടിവരും. എന്നാൽ വിട്ടുപോകുന്നത് സാധ്യമായിത്തീരുന്നതുവരെ, അവർ അവിടെ ആയിരിക്കുന്നിടത്തോളം കാലം, അവരുടെ സ്വാധീനപരിധി എത്രതന്നെ പരിമിതപ്പെട്ടതായിരുന്നാലും മിഷനറി വേല ചെയ്യുന്നതിൽ അവർ കർമ്മോന്മുഖരായിരിക്കണം.-2 SM 360 (1986). LDEMal 88.3

നമ്മുടെ പട്ടണങ്ങളിൽ ദുഷ്ടത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ആവശ്യമില്ലാതെ അവിടെത്തന്നെ ശേഷിക്കുന്നവർ അവരുടെ ആത്മാവിന്റെ രക്ഷയെ അപകടപ്പെടുത്തുന്നു എന്നത് കൂടുതൽ കൂടുതൽ വ്യക്തമായി ക്കൊണ്ടിരിക്കുന്നു.--ch 9(190). LDEMal 88.4

പട്ടണങ്ങളെല്ലാം പാപവും ധാർമ്മികാധഃപതനവും കൊണ്ട് നിറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും ഓരോ സൊദോമിലും ധാരാളം പേരുണ്ട്.-6T 136(1900). LDEMal 88.5

പട്ടണങ്ങളിൽ സ്‌കൂളുകളും സഭകളും ഭക്ഷണശാലകളും ആവശ്യമുണ്ട് LDEMal 88

പട്ടണങ്ങളിൽനിന്നും ഇപ്പോൾ പുറത്തുവരുവാൻ കഴിയാത്തവരുടെ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനും വിദ്യ അഭ്യസിപ്പിക്കുന്നതിനും നമുക്കു വളരെയധികം ചെയ്യുവാൻ കഴിയും. ഇത് നമ്മുടെ നല്ല പ്രയത്‌നം അർഹിക്കുന്ന ഒരു സംഗതിയാണ്. പട്ടണങ്ങളിൽ കുട്ടികൾക്കുവേണ്ടി സഭാ പള്ളിക്കൂടങ്ങൾ ആരംഭിക്കുകയും ഈ പള്ളിക്കൂടങ്ങളുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസം ആവശ്യമായി വരുന്നിടത്ത് അതിനു വഴികളുണ്ടാക്കുകയും വേണം .-CG 306(1903). LDEMal 88.6

പട്ടണങ്ങളിൽ നമുക്കു ഭക്ഷണശാലകൾ ഉണ്ടായിരിക്കണം. ഇല്ലാതിരുന്നാൽ ഈ ഭക്ഷണശാലകളിലെ വേലക്കാർക്ക് ജനത്തിലേക്കു എത്തുവാനും അവരെ ശരിയായ ജീവിത തത്വങ്ങൾ പഠിപ്പിക്കുവാനും കഴിയുകയില്ല.-2 SM142(1903). LDEMal 88.7

വെളിസ്ഥലങ്ങളിൽ നിന്നുകൊണ്ട് നാം നഗരങ്ങളിലെ വേല ചെയ്യണമെന്ന് ദൈവം ആവർത്തിച്ച് നിർദ്ദേശം തന്നിട്ടുണ്ട്. ദൈവത്തിനുവേണ്ടിയുള്ള സ്മാരകങ്ങളെന്നവണ്ണം നമുക്കു ഈ പട്ടണങ്ങളിൽ ആരാധനാലയ ങ്ങളുണ്ടായിരിക്കണം. എന്നാൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കും രോഗിക ളുടെ സൗഖ്യത്തിനും വേലക്കാരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനങ്ങൾ (കോളേജുകൾ) പട്ടണത്തിനു പുറത്തായിരിക്കണം. പ്രത്യേ കിച്ച് പട്ടണജീവിതത്തിലെ ശോധനകളിൽനിന്നും നമ്മുടെ യുവജനങ്ങളെ സംരക്ഷിക്കുക വളരെ പ്രധാനമാണ്.-2 SM 358 (1907). LDEMal 89.1

ഗ്രാമങ്ങളിലേക്കുള്ള കിഴുക്കാംതൂക്കായ മാറ്റം നിർദ്ദേശിക്കപ്പെടുന്നില്ല LDEMal 89

നിർമ്മാണമാരംഭിക്കുകയും അത് പൂർത്തിയാക്കുവാൻ കഴിയാതെ വരുകയും ചെയ്ത ഉപമയിലെ മനുഷ്യനെപ്പോലെ ആകാതെ എല്ലാവരും വേണ്ടുവോളം സമയമെടുത്ത് ശ്രദ്ധാപൂർവ്വം ആലോചിക്കുക. ഓരോ ചലനവും, വരുവാൻ പോകുന്നവയുടെ സൂചനയായ സകലവും തുലാസിൽ തൂക്കി വളരെ കരുതലോടെ അല്ലാതെ ഒരു നീക്കവും ഉണ്ടാക്കരുത്. LDEMal 89.2

ചില കാര്യങ്ങൾക്കുവേണ്ടി തിരക്കു കൂട്ടുകയും അവർക്കു യാതൊന്നും അറിഞ്ഞുകൂടാത്ത വ്യാപാരത്തിലേക്കു എത്തിപ്പെടുകയും ചെയ്യുന്ന വ്യക്തികൾ ഉണ്ടായേക്കാം. ദൈവം ഇതാവശ്യപ്പെടുന്നില്ല.... LDEMal 89.3

അത്യുത്സാഹം ജനിപ്പിക്കുന്നതും ദൈവഹിതപ്രകാരമല്ലാത്തതുമായ തീക്ഷ്ണവും ആവേശവുമുള്ള സംസാരം കാരണം വസ്തുവകകൾക്കു നഷ്ടമോ ത്യാഗമോ വരത്തക്കവിധം ക്രമീകരണമില്ലാത്ത രീതിയിൽ ഒന്നും ചെയ്യരുത്. ഉയർച്ച താഴ്ചകളില്ലാത്ത മിതത്വം, ശരിയായ ആലോചന, ആരോഗ്യകരമായ തത്വങ്ങൾ ഉദ്ദേശ്യങ്ങൾ എന്നിവയുടെ അഭാവം കാരണം നേടിയെടുക്കേണ്ടതായ വിജയം ഒരു പരാജയമായി മാറുന്നു.-2SM 362, 373 (1893). LDEMal 89.4

പട്ടണങ്ങളിൽനിന്നും ഓടിപ്പോകുന്നതിനുള്ള അടയാളങ്ങൾ LDEMal 89

ആദ്യകാല ശിഷ്യന്മാരെപ്പോലെ വിജനവും ഏകാന്തവുമായ സ്ഥലങ്ങളിൽ ഒരു അഭയം അന്വേഷിക്കേണ്ടതായ സമയം വിദൂരതയിലല്ല. യെഹൂദ്യയിലെ ക്രിസ്ത്യാനികൾക്ക് അവരുടെ ഓടിപ്പോക്കിന് റോമൻ പട്ടാളത്താലുള്ള യെരൂശലേമിന്റെ നിരോധനം ഒരു അടയാളമായിരുന്നതുപോലെ, പാപ്പാത്വ ശബ്ബത്തിനെ നിർബ്ബന്ധമാക്കുവാനുള്ള കല്പനയ്ക്കായി രാഷ്ടീയ അധികാരം തേടുന്നത് നമുക്കു ഒരു മുന്നറിയിപ്പ് ആയിരിക്കും. അത് വൻനഗരങ്ങൾ വിട്ടുപോകുന്നതിനും പർവ്വതങ്ങളുടെ ഇടയിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി പാർപ്പിടങ്ങൾ ഉണ്ടാക്കുന്നതിനുമായി ചെറിയ നഗരങ്ങളും വിടുന്നതിനുള്ള തയ്യാറെടുപ്പുമായി മാറുന്നു - 5T 464, 465 (1885). LDEMal 89.5

കൊല്ലുന്നതിനുള്ള കല്പന പുറപ്പെട്ടതിനുശേഷവും ചില LDEMal 89
നീതിമാന്മാർ പട്ടണങ്ങളിൽ തന്നെയായിരിക്കുന്നു LDEMal 90

പീഡനകാലത്ത് ഞങ്ങളെല്ലാവരും പട്ടണങ്ങളും ഗ്രാമങ്ങളും വിട്ട് ഓടി പ്പോയി, എന്നാൽ ദുഷ്ടന്മാർ പിന്നാലെ പായുകയും വാളുമേന്തിക്കൊണ്ട് വിശുദ്ധന്മാരുടെ വീടുകളിലേക്കു പ്രവേശിക്കുകയും ചെയ്തു.--Ew 34 (1851). LDEMal 90.1

എല്ലാ വിശുദ്ധന്മാരും പട്ടണങ്ങളും ഗ്രാമങ്ങളും വിട്ടു. അവരെ കൊല്ലുവാൻ അന്വേഷിച്ചുകൊണ്ട് ദുഷ്ടന്മാർ പിന്നാലെ പാഞ്ഞു. എന്നാൽ അവരെ കൊല്ലുവാൻ ഉയർത്തപ്പെട്ട വാളുകൾ പുല്ലുപോലെ ശക്തിയില്ലാത്തതായിത്തീർന്നു. വിശുദ്ധന്മാർക്ക് ദൈവദൂതന്മാർ കവചമായി.-EW 284 285 (1858). LDEMal 90.2

ദൈവകല്പന പ്രമാണിക്കുന്നവരെ കൊലചെയ്യുവാൻ പൊതുവായ ഒരു കല്പനയുടെ സമയം നിശ്ചയിച്ചുയെങ്കിലും, അവരുടെ ശത്രുക്കൾ ചില സന്ദർഭങ്ങളിൽ മുൻകൂട്ടി കല്പന നടപ്പിലാക്കുവാൻ ആലോചിക്കുകയും നിർദ്ദിഷ്ട സമയത്തിനുമുമ്പ് അവരുടെ ജീവൻ എടുക്കുവാൻ ഒരുമ്പെടുകയും ചെയ്യും. എന്നാൽ വിശ്വസ്തരായ ഓരോ ആത്മാവിന്റെയും ചുറ്റുമുള്ള ശക്തരായ കാവൽ മാലാഖമാരെ കുടന്ന് ആർക്കും വരുവാൻ കഴിയുകയില്ല. പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്കുള്ള ഓടിപ്പോക്കിൽ ചിലർ ആക്രമിക്കപ്പെട്ടു. എന്നാൽ അവരുടെ നേരെ ഉയർത്തപ്പെട്ട വാൾ പുല്ലുപോലെ ശക്തിയില്ലാത്തതായിത്തീർന്നു. മറ്റു പലരും മനുഷ്യരൂപത്തിൽ വന്ന മാലാഖമാരാൽ സംരക്ഷിക്കപ്പെട്ടു.-GC631 (1911). LDEMal 90.3