Go to full page →

ഐക്യതയിൽ ബലമുണ്ട് സആ 182

ഐക്യത്തിനായി ഉറ്റു ശമിപ്പിൻ. അതിനുവേണ്ടി പ്രാർത്ഥിക്കയും (പ്രവർത്തിക്കയും ചെയ്താൽ അതു ആത്മീകാരോഗ്യവും നിരൂപണോന്നമനവും സ്വഭാവ ശ്രേഷ്ഠതയും സ്വർഗ്ഗീയ മനസ്സും പ്രദാനം ചെയ്തിട്ട് സ്വാർത്ഥതയെയും ദോഷാരോപണമനോഭാവത്തെയും ജയിച്ചടക്കി, നമ്മെ സ്നേഹിച്ച് നമുക്കുവേണ്ടി തന്നെത്താൻ ഏൽപിച്ചുകൊടുത്തവൻ മുഖാന്തിരം പൂർണ്ണ ജയം പ്രാപിച്ചവരാകും. സ്വാർത്ഥതയെ ക്രൂശിക്കയും മറ്റുള്ള വരെ നിങ്ങളെക്കാൾ ശ്രേഷ്ഠന്മാരെന്നു എണ്ണുകയും ചെയ്വിൻ. ഇങ്ങനെ നിങ്ങൾ ക്രിസ്തുവിനോടു ഏകത്വത്തിൽ കൊണ്ടുവരപ്പെടും. സ്വർഗ്ഗീയാഖിലാണ്ഡത്തിന്റെയും സഭയുടെയും ലോകത്തിന്റെയും മുമ്പിൽ നിങ്ങൾ സആ 182.4

ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആണെന്ന സാക്ഷ്യം തെളിവായി വഹിക്കും. നിങ്ങൾ കാണിക്കുന്ന ദൃഷ്ടാന്തത്താൽ ദൈവം മഹത്വപ്പെടും. സആ 182.5

ദൈവജനങ്ങളുടെ ഹൃദയങ്ങളെ ക്രിസ്തീയ കൂട്ടായ്മയിൽ കുട്ടിച്ചേർക്കുന്ന അത്ഭുത പ്രവൃത്തി ലോകം കാണണം. കർത്താവിന്റെ ജനം സ്വർഗ്ഗീയ സ്ഥലങ്ങളിൽ ക്രിസ്തുവിൽ ഒരുമിച്ചിരിക്കുന്നതു ലോകം കാണണം, ദൈവത്തെ സ്നേഹിക്കയും സേവിക്കയും ചെയ്യുന്നവർക്ക് ദൈവത്തിന്റെ സത്യത്തിനു എന്തുചെയ്വാൻ കഴിയുമെന്ന് വെളിവാക്കുന്ന ഒരു തെളിവു നിങ്ങളുടെ ജീവിതത്തിൽ തരുവാൻ നിങ്ങൾക്കു കഴിയുകയില്ലയോ? നിങ്ങൾ എന്തായിരിപ്പാൻ കഴിയുമെന്നു ദൈവത്തിനു അറിയാം. സആ 183.1

ദിവ്യസ്വഭാവത്തിനു പങ്കാളികളായിത്തീരേണ്ടതിനു ദിവ്യകൃപയക്കെന്തു ചെയ്തുതരുവാൻ സാധിക്കുമെന്നും അവനറിയാം. “നിങ്ങൾ എല്ലാവരും ഒന്നുതന്നെ സംസാരിക്കയും നിങ്ങളിൽ ഭിന്നത ഭാവിക്കാതെ ഏക മനസ്സിലും ഏക അഭിപ്രായത്തിലും യോജിച്ചിരിക്കുകയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.‘ 1 കൊരി. 1:10. സആ 183.2

ഐകമത്യം മഹാബലം, ഭിന്നത ദുർബ്ബലം. ഏതൽക്കാല സത്യം വിശ്വസിക്കുന്നവർ ഐക്യപ്പെട്ടിരിക്കുമ്പോൾ അവർ ഒരു സഫലമായ സ്വാധീന ശക്തിയെ വ്യാപരിപ്പിക്കും. സാത്താനു ഇതു നല്ലവണ്ണം അറിയാം. അതു കൊണ്ടു ദൈവജനത്തിന്റെ ഇടയിൽ ഭിന്നതയും കലഹങ്ങളും ഉളവാക്കി അവന്റെ സത്യത്തെ നിഷ്ഫലമാക്കുവാൻ അവൻ ഇപ്പോഴത്തെപ്പോലെ മുമ്പൊരിക്കലും അത്ര അധികം ദൃഢയത്നം ചെയ്തിരുന്നില്ല. (5T236) സആ 183.3

*****