Go to full page →

പിതാവായ ദൈവം ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ടു സആ 185

സ്വരൂപമുള്ള ഒരു ജീവി എന്ന നിലയിൽ ദൈവം തന്റെ പുത്രനിൽ തന്നെ ത്താൻ വെളിപ്പെടുത്തി. യേശു പിതാവിന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയുമാകുന്നു എബ്രാ. 1:3. ഈ ഭൂമിയിൽ അവൻ മനുഷ്യവേഷത്തിൽ കാണപ്പെട്ടു. ഒരു സ്വരൂപിയായ രക്ഷിതാവായി അവൻ ഉയരത്തിൽ കയറി. ഒരു സ്വരൂപിയായ രക്ഷിതാവു എന്ന നിലയിൽ അവൻ സ്വർഗ്ഗീയ കോടതിയിൽ മദ്ധ്യസ്ഥത ചെയ്യുന്നു. ദൈവസിംഹാസനത്തിന്റെ മുമ്പിൽ നമുക്കുവേണ്ടി “മനുഷ്യപുത്രനോടു സദൃശനായവൻ” ശുശ്രൂഷ ചെയ്യുന്നു വെളി . 1:13. സആ 185.4

ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു തന്റെ ദിവ്യത്വത്തിന്റെ മഹത്വപ്രകാശം മറച്ചിട്ടു മനുഷ്യരുടെയിടയിൽ ജീവീപ്പാൻ ഒരു മനുഷ്യനെപ്പോലെ വന്നു. അതു അവർ ദഹിച്ചുപോകാതെ തങ്ങളുടെ സ്രഷ്ടാവുമായി പരിചയപ്പെടാനിട വരേണ്ടതിനുതന്നെ. അവൻ ക്രിസ്തുവിൽ വെളിപ്പെട്ട പ്രകാരമല്ലാതെ ആരും ഒരു നാളും ദൈവത്തെ കണ്ടിട്ടില്ല. സആ 185.5

മനുഷ്യൻ എന്തറിയണമെന്നു ദൈവം ആഗ്രഹിച്ചുവോ അതു പഠിപ്പിപ്പാനാണ് ക്രിസ്തു വന്നത്. മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും വിശാലമായ മഹാസമുദ്രത്തിലും നാം അവന്റെ കൈവേല കാണുന്നു. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും അവന്റെ ശക്തി, ജ്ഞാനം, സ്നേഹം എന്നിവയെ സാക്ഷിക്കുന്നു. എന്നാൽ ക്രിസ്തുവിലുള്ളതുപോലെ നമുക്കു അവന്റെ നിരൂപണത്തെ ദർശിപ്പാൻ നക്ഷത്രങ്ങളിലോ മഹാസമുദ്രത്തിലോ നീരുറവകളിലോ നിന്നു സാധിക്കുന്നതല്ല. സആ 186.1

തന്റെ സ്വഭാവവും സ്വരുപവും വെളിപ്പെടുത്തുവാൻ പ്രപഞ്ചത്തെക്കാൾ പ്രസ്പഷ്ടമായ ഒരു വെളിപ്പാടു വേണമെന്നു ദൈവം കണ്ടു. അദൃശ്യനായ ദൈവത്തിന്റെ സ്വഭാവത്തെയും ഗുണ വൈശിഷ്ട്യങ്ങളെയും മനുഷ്യർക്കു വഹിക്കാവുന്ന അളവിൽ വെളിപ്പെടുത്തുവാൻ ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്കയച്ചു. ദൈവം പ്രകൃതിയിലെ പുഷ്പങ്ങൾ, മരങ്ങൾ, പുല്ലുകൾ, ആദിയായവയിൽ വസിക്കുന്നതായി പ്രതിനിധീകരിക്കപ്പെട്ടിരുന്നെങ്കിൽ ക്രിസ്തു ഈ ലോകത്തിലായിരുന്നപ്പോൾ അതിനെക്കുറിച്ചു ശിഷ്യന്മാരോടു പറയുകയില്ലായിരുന്നുവോ? എന്നാൽ ക്രിസ്തു ഒരിക്കലും ദൈവത്തെക്കുറിച്ചു അങ്ങനെ പ്രസ്താവിച്ചുകാണുന്നില്ല. ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വരൂപിയായ ഒരു ദൈവത്തിന്റെ ആസ്തിക്യത്തെ വളരെ തെളിവായി പഠിപ്പിച്ചു. സആ 186.2

പാപപൂർണ്ണരായ മനുഷ്യർ നശിപ്പിക്കപ്പെടാതെ അവർക്കു വഹിക്കത്തെക്ക നിലയിൽ ക്രിസ്തു ദൈവത്തെ വെളിപ്പെടുത്തി. അവൻ ഒരു ദിവ്യഗുരുവും പ്രകാശവുമാണ്. ക്രിസ്തുവിൽക്കൂടെയും എഴുതപ്പെട്ട തിരുവചനം മുഖാന്തിരവുമല്ലാതെ തന്നെത്താൻ വെളിപ്പെടുത്തുവാൻ വല്ല മാർഗ്ഗവും വേണമെന്നു ദൈവം കണ്ടിരുന്നെങ്കിൽ അവയെ നൽകുമായിരുന്നു. സആ 186.3