Go to full page →

ക്ഷമിക്കപ്പെടാത്ത പാപം സആ 193

പരിശുദ്ധാത്മാവിനു വിരോധമായ പാപമെന്താകുന്നു? അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ മനപ്പൂർവ്വം സാത്താന്റെതാക്കുന്നതാണ്. ഉദാഹരണമായി ഒരാൾ പരിശുദ്ധാത്മാവിന്റെ പ്രത്യേക വേലയ്ക്ക് ഒരു സാക്ഷിയാണെന്നിരിക്കട്ടെ. ആ വേല തിരുവെഴുത്തുകൾക്കു അനുയോജ്യമാണെന്നു ബോധപൂർവ്വമായ തെളിവുണ്ട്. ദൈവാത്മാവും അതു ദൈവത്തിൽ നിന്നാ ണെന്നു അവന്റെ ആത്മാവിനോടു സാക്ഷ്യം പറയുന്നു. അതിന്റെ ശേഷം എങ്ങിനെയോ, അവൻ പരീക്ഷയിൽ കുടുങ്ങിയോ, നിഗളം, തനിക്കു താൻ പോന്നവനെന്ന ഭാവത്താലോ, മറ്റേതെങ്കിലും ദുർഗുണങ്ങളാലോ നിയന്ത്രിതനായി അവൻ അതിന്റെ ദൈവിക സ്വഭാവത്തിന്റെ സകല തെളിവുകളും തിരസ്കരിച്ചിട്ടു താൻ ആദ്യം ദൈവാത്മാവിന്റെ ശക്തിയാലാണെന്നു പ്രഖ്യാപിച്ച വേല സാത്താന്റേതാണെന്നു പ്രഖ്യാപിക്കുന്നു. തന്റെ ആത്മാവു മുഖാന്തിരമാണു ദൈവം മനുഷ്യഹൃദയങ്ങളിൽ പ്രവർത്തിക്കുന്നത്. മനുഷ്യൻ മനപ്പൂർവ്വം ആത്മാവിനെ തിരസ്കരിച്ചിട്ട് അത് സാത്താനിൽ നിന്നാണെന്നു പ്രഖ്യാപിക്കയാൽ തങ്ങളോടു സമ്പർക്കം പുലർത്താനുള്ള ദൈവിക ചാലിനെ അവർ ചേദിച്ചുകളയുന്നു. അവർക്കു നല്കുവാൻ ദൈവം പ്രസാദിച്ച തെളിവുകളെ തിരസ്കരിക്കമൂലം അവരുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരുന്ന വെളിച്ചത്തെ അവർ പുറംതള്ളുകയും തൽഫലമായി അവർ ഇരുട്ടിൽ വിടപ്പെടുകയും ചെയ്യുന്നു. അങ്ങനെ ക്രിസ്തുവിന്റെ വാക്കുകൾ ശരിയാണെന്നു തെളിയിക്കപ്പെടുന്നു. “എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു?” മത്താ. 6:23. കുറെക്കാലം ഈ പാപം ചെയ്ത ആളുകൾ ദൈവമക്കൾ എന്നു കാണപ്പെട്ടേക്കാം. എങ്കിലും സ്വഭാവ വികസനത്തിനുള്ള പരിതസ്ഥിതികൾ ഉണ്ടാകയും അവനിലുള്ള ആത്മാവ് ഇന്നതാണെന്നു വെളിവാകയും ചെയ്യുമ്പോൾ അവൻ ശ്രതുവിന്റെ സ്ഥലത്തു അവന്റെ കറുത്ത കൊടിക്കീഴാണു നിലകൊള്ളുന്നതു എന്നു വെളിവാകും. (5T634) സആ 193.2