Go to full page →

സാക്ഷ്യങ്ങളെ ആക്ഷേപിക്കുന്നതിലുള്ള അപകടം സആ 201

ഈയിടെ ഉണ്ടായ ഒരു സ്വപ്നത്തിൽ ഞാൻ ഒരു ജനക്കൂട്ടത്തിൻ മുമ്പിൽ കൊണ്ടു വരപ്പെട്ടു. അവരിൽ ചിലർ ഞാൻ നല്കിയ മുന്നറിയിപ്പിൻ സാക്ഷ്യം അവരിൽ ഉണ്ടാക്കിയ ധാരണയെ നീക്കുവാൻ വേണ്ട യത്നങ്ങൾ ചെയ്കയായിരുന്നു. അവർ, “ഞങ്ങൾ സഹോദരി വൈറ്റിന്റെ സാക്ഷ്യങ്ങൾ വിശ്വസിക്കുന്നു. എന്നാലും അവർ ദർശനത്തിൽ നേരിട്ടു കാണാത്ത കാര്യ ങ്ങളെക്കുറിച്ചു ഞങ്ങളോടു പറയുമ്പോൾ ആലോചനയിലിരിക്കുന്ന പ്രത്യേക വിഷയം സംബന്ധിച്ചു തന്നെ അവരുടെ വാക്കുകൾക്കു മറ്റേതെ ങ്കിലും ഒരാളുടെ വാക്കുകളെക്കാൾ ഒട്ടും കൂടുതൽ വില കല്പിക്കയില്ല” എന്നു പറഞ്ഞു. ദൈവത്തിന്റെ ആത്മാവു എന്റെ മേൽ വന്നു. ഞാൻ എഴു ന്നേറ്റു കർത്താവിന്റെ നാമത്തിൽ അവരെ ശാസിച്ചു. സആ 201.5

ഇപ്പോൾ ഈ ഗൗരവമേറിയ മുന്നറിവു സംബോധന ചെയ്യപ്പെട്ടവർ, “അതു സഹോദരി വൈറ്റിന്റെ സ്വന്തം വ്യക്തിപരമായ അഭിപ്രായമാണ്, ഞാൻ ഇനിയും എന്റെ സ്വന്തം ആലോചനതന്നെ തുടർന്നു കൊണ്ടു പോകും” എന്നു പറഞ്ഞുകൊണ്ടു അവരോട് ചെയ്യരുതെന്ന് വിലക്കിയ കാര്യങ്ങൾതന്നെ ചെയ്യാണെങ്കിൽ അവർ ദൈവത്തിന്റെ ആലോചനയെ നിന്ദിക്കയും അതിന്റെ ഫലം ദൈവം എനിക്കു കാണിച്ചു തന്നതുതന്നെ ആയിരി ക്കയും ചെയ്യുമായിരുന്നു. ദൈവത്തിന്റെ വേലയ്ക്ക് അപമാനവും അവർക്കു നാശവുംതന്ന, തങ്ങളുടെ സ്വന്ത നിലപാടു ബലപ്പെടുത്തുവാൻ ആഗ്രഹി ക്കുന്ന ചിലർ സാക്ഷ്യങ്ങളിൽ നിന്നു ചില പ്രസ്താവനകൾ എടുത്തു കാണിക്കും. ആ പ്രസ്താവനകൾ അവരുടെ സ്വന്തം അഭിപ്രായങ്ങളെ അനുകൂലിക്കു മെന്നു അവർ വിചാരിച്ചു. അവയ്ക്കു ഏറ്റവും സുശ്ശക്തമായ അർത്ഥം കല്പിക്കും, എന്നാൽ അവരുടെ പ്രവർത്തനഗതിയെ ചോദ്യം ചെയ്യത്തക്കതോ, അവരുടെ അഭിപ്രായങ്ങളോടൊത്തു വരാത്തതോ ആയ ഭാഗങ്ങളെപ്പറ്റി അവ സഹോദരി വൈറ്റിന്റെ സ്വന്തം അഭിപ്രായങ്ങളാണെന്നു പറഞ്ഞ് അവയുടെ സ്വർഗീയോത്ഭവത്തെ നിഷേധിച്ചിട്ട് അവയെ തങ്ങളുടെ സ്വന്ത ആലോചനയ്ക്ക് സമമാക്കിത്തീർക്കുന്നു. സആ 202.1

ആകയാൽ ഇപ്പോൾ സഹോദരന്മാരേ, നിങ്ങൾ ഇപ്പോൾ എനിക്കും ജനത്തിനും മദ്ധ്യേ കടന്നുവന്ന്, ദൈവം അവർക്കു നല്കുവാനിരിക്കുന്ന വെളിച്ചം ലഭിക്കാതാകത്തക്കവണ്ണം അതിനെ തിരിച്ചുകളയരുതെന്നു നിങ്ങളോടഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിമർശനങ്ങളാൽ സാക്ഷ്യങ്ങളിൽനിന്നു അവയുടെ ഗൗരവവും എല്ലാഅംശങ്ങളും ശക്തിയും എടുത്തുകളയരുത്. നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾക്കനുയോജ്യമായി നിങ്ങൾക്കവയെ വിഭജിക്കുവാനും സ്വർഗ്ഗത്തിൽ നിന്നുള്ള വെളിച്ചത്തെയും മാനുഷിക ജ്ഞാനത്തിന്റെ പ്രസ്താവനകളെയും വിവേചിച്ചറിവാനുള്ള കഴിവു നല്കീട്ടുണ്ടെന്നും ഭാവിക്കരുത്. സാക്ഷ്യങ്ങൾ ദൈവവചനത്തിനു യോജ്യമായി വന്നില്ലെങ്കിൽ അവയെ തള്ളിക്കളയുക. ക്രിസ്തുവിനെയും ബലിയാലിനെയും തമ്മിൽ യോജിപ്പിപ്പാൻ കഴികയില്ല. മാനുഷിക തർക്കങ്ങളും അവിശ്വാസവും കൊണ്ടു ജനങ്ങളുടെ മനസ്സുകളെ കുഴക്കീട്ട് കർത്താവ് ചെയ്യുന്ന വേലയെ നിഷ്ഫലമാക്കരുതെന്നു ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ആത്മിക വിവേചനാശക്തിക്കുറവു നിമിത്തം, ഈ ദൈവിക മുഖാന്തിരം, പലരും അതിന്മേൽ ഇടറിവീണ്, “കുടുക്കിൽ അകപ്പെട്ടു പിടിപെടാതിരിപ്പാൻ” ഒരു തടങ്ങൽ പാറയാക്കരുത്. (5T 687-691) സആ 202.2