Go to full page →

വേദനപഠനത്തിനായുള്ള താല്പര്യം സ്വാഭാവികമല്ല സആ 209

പ്രായം കൂടിയവരും കുറഞ്ഞവരും വേദപുസ്തകം ഉപേക്ഷിക്കുന്നു. അവർ അതിനെ അവരുടെ ജീവിത ചട്ടമായി പഠിക്കുന്നില്ല. പ്രത്യേകിച്ചു യൗവനക്കാർ ഈ ഉപേക്ഷ സംബന്ധിച്ച് കുറ്റക്കാരാണ്. അവരിൽ അധിക പേരും ഇതര പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തുന്നു. എന്നാൽ നിത്യജീവങ്കലേക്കുള്ള വഴി കാണിക്കുന്ന പുസ്തകം അവർ നാൾതോറും പഠിക്കുന്നില്ല. അനാവശ്യമായ കഥകൾ വളരെ താൽപര്യപൂർവ്വം വായിക്കു ന്നു. എന്നാൽ വേദപുസ്തകങ്ങൾ അവർ തിരസ്ക്കരിക്കുന്നു. ഈ പുസ്തകം നമുക്ക് അധികം ഉന്നതവും വിശുദ്ധവുമായ ജീവിതത്തിലേക്കു ഒരു വഴികാട്ടി യാണ്. യൌവനക്കാർ നിർമ്മിതകഥകൾ അടങ്ങിയ പുസ്തകങ്ങൾ വായി ക്കുകമൂലം തങ്ങളുടെ മനസ്സു മറിഞ്ഞു പോകാതിരുന്നെങ്കിൽ ഈ പുസ്തകം തങ്ങൾ വായിച്ചിട്ടുള്ളതിലേക്കും ഏറ്റവും താല്പര്യജനകമായ ഒരു പുസ്തകമായി പ്രഖ്യാപിക്കുമായിരുന്നു. (CT 138, 139) സആ 209.1

കൂടുതൽ വെളിച്ചം നല്കീട്ടുള്ള ഒരു ജനത എന്ന നിലയിൽ നാം നമ്മുടെ നടപ്പിലും വാക്കിലും ഗാർഹിക ജീവിതത്തിലും സാമൂഹ്യ ഇടപാടിലും ഉൽക്കർഷം പാപിക്കുന്നവരായിരിക്കണം. വീട്ടിൽ ഒരു വഴികാട്ടി എന്ന നിലയിൽ അതിനൊരു ബഹുമാന്യസ്ഥാനം നൽകണം. എല്ലാ പ്രയാസങ്ങളിലും അത് ഒരാലോചനാകർത്താവും എല്ലാ ദിനചര്യകളിലും ഒരു മാനദണ്ഡവുമായി പരിഗണിക്കപ്പെടട്ടെ. ദൈവത്തിന്റെ സത്യം, നീതിയുടെ ജ്ഞാനം എന്നിവ കുടുംബവൃത്തത്തിൽ അദ്ധ്യക്ഷം വഹിച്ചില്ലെങ്കിൽ യാതൊരാത്മാ വിനും യഥാർത്ഥമായ അഭിവൃദ്ധിയുണ്ടാകയില്ല എന്നു സഹോദരന്മാർക്കും സഹോദരിമാർക്കും ബോദ്ധ്യമാകുന്നുണ്ടോ? ദൈവത്തിന്റെ ശുശൂഷ ഒരു ഭാരമാണെന്നു കരുതുന്ന അലസതാശീലത്തിൽ നിന്നു തങ്ങളുടെ സ്വന്ത മനസ്സുകളെ മാറ്റുന്നതിന്റെ മാതാപിതാക്കന്മാർ എല്ലാ ശ്രമങ്ങളും ചെയ്യണം. സത്യത്തിന്റെ ശക്തി ഭവനത്തിൽ ഒരു വിശുദ്ധീകരണ മുഖാന്തിരമായിരിക്കണം. (cs 508, 509 സആ 209.2

പാപക്കറകളിൽ നിന്നു തങ്ങളെ ശുദ്ധീകരിപ്പാൻ നമ്മുടെ വീണ്ടെടുപ്പുകാരനായ യേശുവിലെ വിശ്വാസത്തിനും ദൈവത്തിന്റെ ന്യായപ്രമാണത്തിനും ഉള്ള അവകാശവാദങ്ങളെ ചെറുപ്പം മുതല്ക്കേ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ഈ വിശ്വാസം നാൾതോറും അവരെ പ്രമാണവും ദൃഷ്ടാന്തവും കൊണ്ടു പഠിപ്പിക്കണം . (5T 329) സആ 209.3