Go to full page →

ക്രിസ്തീയ വിശ്വസ്തത സആ 212

എല്ലാ തൊഴിലിടപാടുകളിലും കൃത്യമായ സത്യസന്ധത പാലിക്കണം. എങ്ങനെ പരീക്ഷിക്കപ്പെട്ടാലും ഒരിക്കലും വഞ്ചിക്കയോ ഏറ്റവും ചെറിയ കാര്യത്തിൽ തന്നെ ആയാലും വാക്കു മാറുകയോ ചെയ്യരുത്. ചിലപ്പോൾ ഒരു സ്വാഭാവിക തോന്നൽ നിർമ്മലതയുടെ നേരായ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കുവാനുള്ള പ്രേരണ നല്കിയേക്കാം. എന്നിരുന്നാലും സത്യത്തിൽ നിന്നു ഒരു തലനാരിടമെങ്കിലും മാറരുത്. ഏതെങ്കിലും ഒരു കാര്യത്തിൽ നിങ്ങൾ ഇന്നതു ചെയ്യുമെന്നു പറകയും പിന്നത്തേതിൽ നിങ്ങൾക്കു അതുമൂലം സ്വന്തനാശത്തിനായി മറ്റുള്ളവരെ അനുകൂലിക്കയുമാണ് ചെയ്യുന്നതു എന്നു കാണുകയും ചെയ്താൽ തത്വത്തിൽ നിന്നു ഒരു തലമുടി വണ്ണമെങ്കിലും മാറരുത്. നിങ്ങളുടെ ഉടമ്പടി നിവർത്തിക്കുക. (CG 154) സആ 212.3

വേദപുസ്തകം ഏറ്റവും ശക്തമായ ഭാഷയിൽ എല്ലാ വ്യാജവും കള്ളപ്പെരുമാറ്റവും അവിശ്വസ്തതയും ആക്ഷേപിക്കുന്നു. തെറ്റും ശരിയും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ ജനം തങ്ങളെത്തന്നെ. വൈരിയുടെ സ്ഥലത്താക്കിക്കളഞ്ഞു എന്നു എനിക്കു കാണിച്ചുതന്നു. അവർ അവന്റെ പരീക്ഷകൾക്കു കീഴടങ്ങി അവന്റെ സൂത്രങ്ങൾ അനുകരിച്ചു. അവരുടെ ബോധേന്ദ്രിയങ്ങൾ മൂർച്ചയില്ലാത്തതായിത്തീർന്നുപോയി. സത്യത്തിൽ നിന്നുള്ള ഒരു നിസ്സാര വ്യതിയാനം, ദൈവത്തിന്റെ കല്പ്പനകളിൽ നിന്നുള്ള അല്പമായ മാറ്റം ഇവ പണസംബന്ധമായ ലാഭം കണക്കാക്കുമ്പോൾ അത്ര പാപകരമായിത്തോന്നുകയില്ല. എന്നാൽ കോടീശ്വരൻ ചെയ്താലും തെരുവിലെ ഭിക്ഷക്കാരൻ ചെയ്താലും പാപം പാപംതന്നെ. വ്യാജ പ്രസ്താവന കൾകൊണ്ടു വസ്തു സമ്പാദിക്കുന്നവർ തങ്ങളുടെ ആത്മാവിന്റെ മേൽ ശിക്ഷാവിധി വരുത്തുന്നു. ചതിവും വഞ്ചനയുംകൊണ്ടു സമ്പാദിക്കുന്നതെല്ലാം വാങ്ങുന്നവനും ഒരു ശാപംതന്നെ. (4T311) സആ 213.1

കള്ളം പറകയോ ചതിവു പ്രയോഗിക്കയോ ചെയ്യുന്നവൻ തന്റെ സ്വാഭിമാനത്തെ നഷ്ടപ്പെടുത്തുന്നു. ദൈവം തന്നെ കാണുന്നു എന്നും അവന്റെ എല്ലാ തൊഴിൽപരമായ ഇടപാടുകളും അവനു സുപരിചിതമാണെന്നും വിശുദ്ധ ദൂതന്മാർ അവന്റെ ഉപദേശങ്ങളെ തൂക്കി നോക്കുകയും വാക്കുകൾ ശ്രദ്ധിക്കയും ചെയ്യുന്നു എന്നും അവനു കിട്ടുന്ന പ്രതിഫലം അവന്റെ (പ്രവൃത്തികൾക്കു തക്കവണ്ണം ആയിരിക്കുമെന്നും അവനു ബോദ്ധ്യമായിരിക്കയില്ല. എന്നാൽ കഴിയുമെങ്കിൽ അവന്റെ തെറ്റു പ്രവർത്തിക്കുലിനെ മാനുഷികവും ദൈവികവും ആയ പരിശോധനയിൽ നിന്നു മറച്ചുകൊൾവാൻ കഴി യുമായിരുന്നെങ്കിൽ തന്നെയും അവനതറിയാമെന്ന വസ്തുത അവന്റെ മനസ്സിനും സ്വഭാവത്തിനും അപമാനകരമായിരിക്കും. ഒരു പ്രവൃത്തി സ്വഭാവത്തെ നിർണയിക്കുന്നില്ല. എന്നാൽ അതു തടസ്സം നീക്കിക്കളയുന്നു. അടുത്ത പരീക്ഷ അധികം ക്ഷണേന സ്വീകരിക്കയും ഒടുവിൽ അതു തൊഴിൽ കാര്യങ്ങളിൽ മാറ്റിപ്പറയുന്നതിന്റെയും അവിശ്വസ്തതയുടെയും ഒരു ശീലം രൂപീകരിക്കപ്പെടുകയും അങ്ങനെ ആ മനുഷ്യൻ വിശ്വസിപ്പാൻ കൊള്ളരുതാത്തവനായിത്തീരുകയും ചെയ്യുന്നു. (5T 396) സആ 213.2

ദൈവത്തിന്റെ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ അവന്റെ കൊടിക്കീഴിൽ ഉള്ളവർ തന്നെ - നിരാക്ഷേപകരമായ സ്വഭാവമുള്ളവരും അവരുടെ നാവു വ്യാജത്തിന്റെ ഛായപോലും ഇല്ലാത്തതും ആയിരിക്കണം. നാവും കണ്ണും യഥാർത്ഥവും പ്രവൃത്തികൾ പൂർണ്ണമായും ദൈവം ശ്ലാഘി ക്കുന്നതുമായിരിക്കണം. “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു” എന്നു പ്രവചിച്ചിരിക്കുന്ന ഒരു പരിശുദ്ധ ദൈവത്തിന്റെ മുമ്പിലാണ് നാം ജീവിച്ചിരി ക്കുന്നത്. നമുക്കു ദൈവത്തിൽ നിന്നും അനീതിയുടെ ഒരു പ്രവൃത്തിയും മറച്ചുവെയ്പാൻ കഴിയുന്നതല്ല. നമ്മുടെ പ്രവൃത്തികൾക്കു ദൈവം സാക്ഷിയെ ന്നുള്ള വാസ്തവം ചുരുക്കം ചിലർ മാത്രമേ ഗ്രഹിക്കുന്നുള്ളു. (CG 152) സആ 213.3