Go to full page →

അദ്ധ്യായം 25 - സ്നാനം സആ 225

പരിശുദ്ധ ശുശ്രൂഷകളാകുന്ന സ്നാനവും തിരുവത്താഴവും രണ്ടു ഓർമ്മ സ്തംഭങ്ങളാകുന്നു. ഒന്ന് സഭയ്ക്കെത്തും മറ്റേത് സഭയ്ക്കു പുറത്തും. ഈ ശുശൂഷകളിൽ കർത്താവു സത്യദൈവത്തിന്റെ മഹാനാമം എഴുതിയിരിക്കുന്നു. സആ 225.1

കർത്താവു സ്നാനത്തെ തന്റെ ആദ്ധ്യാത്മിക രാജ്യത്തിലേക്കുള്ള ഒരു പ്രവേശനമാക്കിത്തീർത്തിട്ടുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അധികാരത്തിൻകീഴിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്നവരെല്ലാം അംഗീകരിക്കുവാനുള്ള പ്രത്യക്ഷമായ ഒരു വ്യവസ്ഥയായി സ്നാനത്തെ കർത്താവ് സഭയ്ക്ക് നൽകിയിരിക്കുന്നു. മനുഷ്യൻ സഭയിൽ ഒരു ഭവനം കണ്ടെത്തുന്നതിനുമുമ്പേ, ദൈവത്തിന്റെ ആദ്ധ്യാത്മിക രാജ്യത്തിലേക്കുള്ള കവാടത്തിലൂടെ പ്രവേശിക്കുന്നതിനുമുമ്പേ, അവൻ ദൈവത്തിന്റെ മഹാനാമത്തിന്റെ അടയാളം സ്വീകരിക്കേണ്ടതാണ്. “കർത്താവ് നമ്മുടെ നീതി” (യിരെമ്യാവ് 23:6). സ്നാനം വളരെ ഗൗരവമായ ഒരു സർവ്വസംഗ പരിത്യാഗമാകുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സനാനപ്പെടുന്നവരൊക്കെയും തങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്റെ പ്രാരംഭത്തിൽതന്നെ സാത്താന്റെ സേവനത്തെ നിരാകരിക്കയും സ്വർഗ്ഗീയ രാജാവിന്റെ മക്കളും രാജകീയ കുടുംബത്തിലെ അംഗങ്ങളും ആയിത്തീരുകയും ചെയ്യുന്നുവെന്നു പരസ്യമായി സാക്ഷീകരിക്കുന്നു. “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ.......... അശുദ്ധമായതൊന്നും തൊടരുത്” എന്ന കല്പന അവർ അനുസരിച്ചു. “ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും ആയിരിക്കും” എന്ന വാഗ്ദത്തം അവർക്കായി നിവർത്തിക്കപ്പെടുന്നു (2 കൊരി 6:17,18). സആ 225.2

സ്നാനത്തിൽ നാം എടുക്കുന്ന പ്രതിജ്ഞയിൽ പലതും അന്തർലീനമായിട്ടുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ക്രിസ്തുവിന്റെ മരണത്തിലെന്നപോലെ നാം സംസ്കരിക്കപ്പെടുകയും തന്റെ ഉയിർപ്പില്ലെന്ന പ്രകാരം ഉയിർത്തെഴുന്നേല്ക്കുകയും ഒരു പുതുജീവിതം നയിക്കയും ചെയ്യേണ്ടതാണ്. നമ്മുടെ ജീവിതം ക്രിസ്തു ജീവിതവുമായി സംയോജിപ്പിക്കപ്പെടണം. മേലാൽ, വിശ്വാസി പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും വേണ്ടി പ്രതിഷ്ഠിതനാണെന്നു കരുതണം. ഈ പുതിയ ബന്ധത്തിൽ അവൻ സകല ലൗകിക ചിന്തകൾക്കും അപ്രഥമമായ സ്ഥാനമേ നല്കാവു. സ്വാർത്ഥതയിലും അഹംഭാവത്തിലും മേലാൽ ജീവിക്കയില്ലെന്നവൻ സമ്മതിച്ചിട്ടുള്ളത്. സൂക്ഷ്മതയില്ലാതെയോ അലക്ഷ്യമായിട്ടോ മേലാൽ ജീവിക്കുവാൻ പാടില്ല. ദൈവവുമായി ഉഭയസമ്മതം ചെയ്തിരിക്കയാണു. ലോകത്തിനു മരിച്ച് കർത്താവിനുവേണ്ടി ജീവിക്കയും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സകല കഴിവുകളും അവനുവേണ്ടി ഉപയോഗിക്കയും ചെയ്യണം. അവൻ ദൈവമുദ്ര വഹിക്കുന്നുവെന്നും ക്രിസ്തുവിന്റെ രാജ്യത്തിലെ പ്രജയാണെന്നും ദിവ്യസ്വഭാവത്തിനു കൂട്ടാളിയാണെന്നും ഒരിക്കലും മറക്കരുത്. തനിക്കുള്ള സകലവും ദൈവത്തിനു പരിപൂർണ്ണമായി സമർപ്പിക്കണം. ലഭിക്കുന്ന സകല അനുഗ്രഹങ്ങളും ദൈവ നാമമഹത്വത്തിനായി വിനിയോഗിക്കണം. സആ 225.3