Go to full page →

ആദ്ധ്യായം 26 - തിരുവത്താഴം സആ 229

കർത്താവിന്റെ മന്ദിരത്തിലെ അടയാളങ്ങൾ സുലളിതവും സുഗ്രാഹ്യവുമത്രേ. അവകളാൽ പ്രതിനിധീകരിക്കപ്പെടുന്ന സത്യം നമുക്കു അത്യഗാധമേറിയവ ആകുന്നു. (Ev. 273) സആ 229.1

ക്രിസ്തു, രണ്ടു ആചാര സമ്പദായങ്ങളുടെയും അവയുടെ രണ്ടു വലിയ ഉത്സവങ്ങളുടെയും മദ്ധ്യേ ഒരു പരിവർത്തനഘട്ടത്തിൽ നില്ക്കുകയായിരുന്നു. ഊനമില്ലാത്ത ദൈവത്തിന്റെ കുഞ്ഞാടായവൻ, തന്റെ മരണത്തെ നാലായിരം വർഷങ്ങളായി ചൂണ്ടിക്കാണിച്ച കർമ്മാചാര പ്രതിരൂപ സന്പ്രദായത്ത നിർത്തലാക്കുവാൻ പാപപരിഹാര ബലിയായി അർപ്പിക്കപ്പെടുവാൻ സമയമായി. ശിഷ്യന്മാരുമായി പെസഹ കഴിച്ചപ്പോൾ, തന്റെ വലിയ ബലിയുടെ സ്മാരകമായിരിക്കേണ്ട ശുശ്രൂഷ അതിനുപകരം സ്ഥാപിക്കപ്പെട്ടു. യെഹൂദന്മാരുടെ ദേശീയ ഉത്സവം എന്നെന്നേക്കുമായി മാറിപ്പോകേണ്ടതായിരുന്നു. ക്രിസ്തുവിനാൽ സംസ്ഥാപിതമായ ശുശ്രൂഷ തന്റെ പിൻഗാമികളിൽ ഏതു കരയിലും ഏതുകാലത്തും ആചരിക്കേണ്ടതായിരുന്നു. സആ 229.2

മിസ്രയീമ്യ അടിമത്വത്തിൽനിന്നുള്ള യിസ്രായേൽ മക്കളുടെ വിമോചനസമാരകമായിട്ടാണ് പെസഹ സ്ഥാപിച്ചത്. വർഷംതോറും ഈ ഉത്സവം ആചരിക്കുന്ന സമയം കുഞ്ഞുങ്ങൾ ഇതിന്റെ അർത്ഥം ചോദിക്കുമ്പോൾ ആ ചരിത്രം ആവർത്തിച്ചു പറഞ്ഞുകൊടുക്കണമെന്നു ദൈവം നിർദ്ദേശിച്ചിരുന്നു. ഇപ്രകാരം അത്ഭുത വിമോചനത്തിന്റെ ഓർമ്മ പുതുമയിൽ സൂക്ഷിക്ക ണമായിരുന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ ഫലമായി ലഭ്യമായ വലിയ വിമോചനത്തെ സ്മരിക്കുവാനാണു തിരുവത്താഴകർമ്മം നല്കിയത്, തേജസ്സോടും ശക്തിയോടും അവൻ രണ്ടാമതു വരുന്നതുവരെ ഈ ശുശ്രുഷ ആഘോഷിക്കേണ്ടതുണ്ട്. ഇത്, അവൻ നമുക്കു ചെയ്ത പ്രവർത്തനത്ത നമ്മുടെ ഹൃദയത്തിൽ പുതുമയോടെ സൂക്ഷിക്കുവാനുള്ള മാർഗ്ഗമാണ്. സആ 229.3

തിരുവത്താഴശുശ്രൂഷയിൽ പങ്കുകൊള്ളുന്നതിൽനിന്നു ആരെയും വിലക്കിനിറുത്തുവാൻ ക്രിസ്തുവിന്റെ മാതൃക നമ്മെ അനുവദിക്കുന്നില്ല. പരസ്യപാപം കുറ്റക്കാരനെ ഒഴിവാക്കുന്നുവെന്നതു പരമാർത്ഥമാണ്. ഇക്കാര്യം പരിശുദ്ധാത്മാവു സുവ്യക്തമായി പഠിപ്പിക്കുന്നു (1 കൊരി. 5:11). എന്നാലിതിനപ്പുറം ആരും വിധി കല്പിക്കരുത്. ഈ സന്ദർഭത്തിൽ ആർക്കെല്ലാം പങ്കുകൊള്ളാമെന്നു പറയുവാൻ ദൈവം ഇക്കാര്യം മനുഷ്യർക്കു വിട്ടുകൊടുക്കുന്നില്ല. ഹൃദയത്തെ വായിക്കുവാൻ ആർക്കു കഴിയും? ഗോതമ്പിൽനിന്നും കളയെ വേർതിരിച്ചറിയാൻ ആർക്കു കഴിയും? “മനുഷ്യൻ തന്നെത്താൻ ഗോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽ നിന്നു കുടിക്കയും ചെയ്വാൻ.” അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.” “തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാ ഞ്ഞാൽ എനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു” (1 കൊരി. 11:27, 28, 29). സആ 229.4

അയോഗ്യരായ ചിലർ സംബന്ധിക്കുമെന്നതിനാൽ ആരും തിരുവത്താഴ ശുശ്രൂഷയിൽനിന്നു ഒഴിയരുത്. ഇതിൽ പരസ്യമായി പങ്കുകൊണ്ടുകൊണ്ട് ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്നുവെന്നു സാക്ഷ്യം വഹിക്കാൻ ഓരോ ശിഷ്യനെയും വിളിച്ചിരിക്കുന്നു. സആ 230.1

ശിഷ്യന്മാരോടൊപ്പം അപ്പവും വീഞ്ഞും അനുഭവിച്ചുകൊണ്ട് താൻ അവരുടെ വീണ്ടെടുപ്പുകാരനായി ക്രിസ്തു പ്രതിജ്ഞയെടുത്തു. അവൻ പുതിയ നിയമം അവർക്കു സമർപ്പിച്ചു. ഈ നിയമത്താൽ അവനെ സ്വീകരിക്കുന്നവ രെല്ലാം ദൈവമക്കളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമായിത്തീരുന്നു. ഈ നിയമത്താൽ, ഇഹപര ജീവിതത്തിൽ സ്വർഗ്ഗത്തിനു നല്കാൻ കഴിയുന്ന എല്ലാ അനുഗ്രഹങ്ങളും അവർക്കു സ്വായത്തമായി. ഈ നിയമപ്രതം ക്രിസ്തുവിന്റെ രക്ത ത്താൽ സ്ഥിരീകരിക്കപ്പെടേണ്ടതാ യിരുന്നു. അധഃപതിച്ച മുഴു നരകുലത്തിലെ ഒരു ഭാഗമെന്നോണം വ്യക്തിപരമായി തങ്ങൾക്കോരോരുത്തർക്കും അർപ്പിച്ച അപാര ബലിയെ ശിഷ്യന്മാർ പാലിക്കയെന്നതാണു തിരുവത്താഴ കർമ്മാനുഷ്ഠാനം. സആ 230.2