Go to full page →

ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സ്മാരകം സആ 233

അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, ഹൃദയസ്പർശിയായ സ്വരത്തിൽ അവൻ പറഞ്ഞു: “ഞാൻ കഷ്ടം അനുഭവിക്കും മുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ചയോടെ ആഗഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി. ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊ . 22:15-18). സആ 233.3

എന്നാലും തിരുവത്താഴ ശുശൂഷ ദുഃഖത്തിന്റെ അവസരമായിരിക്കരുത്. ഇതിന്റെ ഉദ്ദേശം അതല്ലായിരുന്നു. ശിഷ്യന്മാർ ഭക്ഷണ മേശയ്ക്കു ചുറ്റുമിരിക്കുമ്പോൾ തങ്ങളുടെ തെറ്റുകളെക്കുറിച്ചു ഓർക്കുകയും വിലപിക്കുകയും അരുത്. കഴിഞ്ഞകാല മതാനുഭവങ്ങൾ ഉൽഷ്ട്ടമായിരുന്നാലും താഴ്ന്ന തായാലും അതിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. അവരും അവരുടെ സഹോദ രന്മാരും തമ്മിലുള്ള വ്യത്യാസം ഓർക്കുവാനുള്ള സമയമല്ല. ഒരുക്ക ശുശ്രൂഷയിൽ ഇതെല്ലാം ഉൾപ്പെടുന്നു. ആത്മപരിശോധന, ഏറ്റുപറച്ചിൽ, അഭിപ്രായ വിത്യാസങ്ങളിൽ യോജിപ്പു എന്നിവയെല്ലാം ചെയ്തുകഴിഞ്ഞു. സആ 233.4

ഇപ്പോൾ ക്രിസ്തുവിനെ കാണാൻ വരുന്നു. ക്രൂശിന്റെ നിഴലിലല്ല. അതിന്റെ രക്ഷണ്യപ്രകാശത്തിൽ അവർ നില്ക്കണം. നീതിസൂര്യന്റെ പ്രകാശകിരണങ്ങൾക്ക് ഹൃദയം തുറന്നുകൊടുക്കണം. ക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തോടെ, അദൃശ്യനെങ്കിലും, അവന്റെ സാന്നിദ്ധ്യത്തിന്റെ പൂർണ്ണബോധ്യത്തിൽ, അവന്റെ വാക്കുകൾ അവർ ശ്രവിക്കേണ്ടിയിരുന്നു: “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം തരുന്നതു പോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത് (യോഹ. 14:27). സആ 233.5

നുറുക്കപ്പെട്ട ശരീരത്തെയും ചിന്തിയ രക്തത്തെയും സാദൃശീകരിക്കുന്ന അപ്പവും വീഞ്ഞും നാം സ്വീകരിക്കുമ്പോൾ മാളികമുറിയിലെ തിരുവത്താഴ രംഗത്തിൽ ഭാവനയിലൂടെ ഒത്തുചേരുന്നു. ഈ ലോകത്തിന്റെ പാപങ്ങളെ വഹിച്ചവന്റെ തീവ്രവേദനയാൽ പവിത്രീകരിച്ച് തോട്ടത്തിലൂടെ കടന്നുപോകുന്ന തോന്നൽ നമുക്കുണ്ടാകുന്നു. ദൈവത്തോടുള്ള നമ്മുടെ നിരപ്പു ലഭ്യമാക്കിയ പോരാട്ടം നാം ദർശിക്കുന്നു. ഇങ്ങനെ ക്രിസ്തു നമ്മുടെ ഇടയിൽ ക്രൂശിക്കപ്പെട്ടവനായി കാണുന്നു. ക്രൂശിക്കപ്പെട്ട രക്ഷകനെ നോക്കി, സ്വർഗ്ഗരാജൻ ചെയ്ത ത്യാഗത്തിന്റെ അർത്ഥവ്യാപ്തി നാം കൂടുതൽ ഗ്രഹിക്കും. രക്ഷാവ്യവസ്ഥ നമ്മുടെ മുമ്പിൽ മഹത്വീകരിക്കപ്പെടുന്നു, കാൽവരിയുടെ ചിന്ത നമ്മുടെ ഹൃദയത്തിൽ ചൈതന്യമുള്ളതും പാവനവുമായ ഹൃദയവികാരങ്ങൾ തട്ടിയുണർത്തുന്നു. ദൈവത്തിനും കുഞ്ഞാടിനുമുള്ള സ്തുതി നമ്മുടെ ഹൃദയത്തിലും അധരങ്ങളിലുമുണ്ടായിരിക്കും. കാൽവരിയിലെ രംഗങ്ങളെ നൂതനമായി ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരാളിൽ അഹങ്കാരവും സ്വയാരാധനയും വളരുകയില്ല. സആ 234.1

തിരുവത്താഴകർമ്മം ക്രിസ്തുവിന്റെ രണ്ടാം വരവിനെ സൂചിപ്പിക്കുന്നു. ശിഷ്യന്മാരുടെ മനസ്സിൽ ഈ പ്രത്യാശ സുസ്പഷ്ടമായി കരുതുവാൻ ഈ ശുശൂഷ ഉദ്ദേശിക്കപ്പെട്ടിരുന്നു. തന്റെ മരണസ്മാരകം ആഘോഷിക്കുവാൻ ഒന്നിച്ചു കൂടിയപ്പോഴൊക്കെയും എപ്രകാരം “അവൻ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു. എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടു കുടെ പുതുതായി കുടിക്കും നാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനു ഭവത്തിൽ നിന്നു ഇനി കുടിക്കയില്ല” (മത്താ. 26:27-29) എന്ന വാക്കുകൾ വിവരിച്ചിരുന്നു. അവരുടെ പീഡനവേളയിൽ കർത്താവിന്റെ പ്രത്യാഗമനത്തിൽ പ്രത്യാശ കണ്ടെത്തി. “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരി 11:26) എന്ന ചിന്ത അവർക്കു അവർണ്യമാംവിധം വിലയേറിയതായിരുന്നു. സആ 234.2

ഈ സംഗതികൾ നാം ഒരിക്കലും മറക്കരുത്. യേശുവിൻ സ്നേഹം, അതിന്റെ നിർബന്ധ ശക്തിയിൽ, നമ്മുടെ സ്മൃതി മണ്ഡലത്തിൽ പുതുതായി സൂക്ഷിക്കണം. നമുക്കുവേണ്ടി വെളിപ്പെടുത്തിയ ദൈവസ്നേഹത്തിന്റെ സദ്ഭാവത്തിൽ സംസാരിക്കാനാണു ക്രിസ്തു ഇതു ഏർപ്പെടുത്തിയത്. ക്രിസ്തുവിൽക്കൂടെയല്ലാതെ മറ്റൊരു ബന്ധവും സാദ്ധ്യമല്ല. സഹോദരന്മാർ തമ്മിലുളള യോജിപ്പും സ്നേഹവും നിത്യമായി ഉറപ്പാക്കേണ്ടതും, ജനിപ്പിക്കേണ്ടതും യേശുവിൻ സ്നേഹത്താലാണ്. ക്രിസ്തുവിന്റെ മരണത്തിൽ കുറഞ്ഞ ഒന്നിനും അവന്റെ സ്നേഹത്തെ ഫലദായകമാക്കാൻ കഴിഞ്ഞിരുന്നില്ല, അവന്റെ മരണത്തിൽക്കൂടെ മാത്രമേ നമുക്കു അവന്റെ രണ്ടാം വരവിനെ സന്തോഷകരമായി വീക്ഷിക്കുവാൻ കഴിയുന്നുള്ളൂ. അവന്റെ ത്യാഗം നമ്മുടെ പ്രത്യാശാകേന്ദ്രം. ഇതിന്മേൽ നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കണം, DA643-661. സആ 235.1

അവന്റെ മരണത്തിൽക്കൂടെ മാത്രമേ നമുക്കു അവന്റെ രണ്ടാം വരവിനെ സന്തോഷകരമായി വീക്ഷിക്കുവാൻ കഴിയുന്നുള്ളൂ. അവന്റെ ത്യാഗം നമ്മുടെ പ്രത്യാശാകേന്ദ്രം. ഇതിന്മേൽ നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കണം, DA643-661. സആ 235.2

*****