Go to full page →

സ്നേഹം യേശുവിന്റെ വിലയേറിയ ദാനം സആ 239

യേശുവിൽ നിന്നു നാം പ്രാപിക്കുന്ന വിലയേറിയ ദാനമാണ് സ്നേഹം. അത് പാവനവും വിശുദ്ധവുമായ വാത്സല്യം അനുഭൂതി അഥവാ തോന്നലല്ല, തത്വമാണ്. യഥാർത്ഥ സ്നേഹത്താൽ പ്രേരിതരായവർ യുക്തിരഹിതരോ അന്ധരോ ആയിരിക്കില്ല. സആ 239.1

യഥാർത്ഥവും നിഷ്ക്കളങ്കവും ഭക്തിനിരതവുമായ നിർമ്മല സ്നേഹം കുറവാണ്. ഈ വിലയേറിയ വസ്ത വളരെ ദുർല്ലഭമത്രേ. കാമവികാരത്തെ സ്നേഹമെന്നു നാമകരണം ചെയ്തിരിക്കുന്നു. സആ 239.2

യഥാർത്ഥ സ്നേഹം സമുന്നതവും വിശുദ്ധവുമായ തത്വമാണ്. വികാരത്താൽ തട്ടിയുണർത്തപ്പെട്ടതും, തീവമായി പരീക്ഷിക്കപ്പെടുമ്പോൾ അതി വേഗം കെട്ടടങ്ങുന്നതുമായ ഒരു തരം സ്നേഹത്തിൽ നിന്നും തികച്ചും വിഭിന്നമാണ് യഥാർത്ഥ സ്നേഹം. സആ 239.3

സ്വർഗ്ഗീയമായി വളരുന്ന ചെടിയാണു സ്നേഹം. ഇതിനെ പോറ്റി വളർത്തണം. സ്നേഹമസൃണമായ ഹൃദയങ്ങൾ, സത്യസന്ധവും സ്നേഹമയവുമായി വാക്കുകൾ എന്നിവ സന്തോഷ ഭവനങ്ങൾ നിർമിക്കയും, ഇവയുടെ സ്വാധീനശക്തിയുടെ പരിധിയിൽ വരുന്ന എല്ലാവരിലും ഉൽക്കുഷ്ട പ്രേരണാശക്തി ചെലുത്തുകയും ചെയ്യും. സആ 239.4

യഥാർത്ഥ സ്നേഹം, അതിന്റെ എല്ലാ പദ്ധതികളിലും ദൈവത്തെ സ്വീകരിക്കുകയും ദൈവാത്മാവിന്റെ പരിപൂർണ്ണ ഐക്യതയിൽ ഇരിക്കയും ചെയ്യുമ്പോൾ, കാമവികാരം ഒതുക്കവും അടക്കവുമില്ലാതെയും അവിവേകമായും ന്യായരഹിതമായും, പ്രതിരോധത്തെ അനാദരിച്ചും ഇതു തെരഞ്ഞെടുക്കുന്ന ആളുടെ പ്രഥവസ്തുവാക്കിത്തീർക്കയും ചെയ്യും. യഥാർത്ഥ സ്നേഹമുള്ള ഒരാളിന്റെ എല്ലാ നടപ്പിലും ദൈവകൃപ വെളിപ്പെട്ടിരിക്കും. മര്യാദ, ലാളിത്യം, ആത്മാർത്ഥത, സാന്മാർഗ്ഗികത്വം, മതഭക്തി എന്നിവ വിവാഹബന്ധത്തിലെ ഓരോ പടിയെയും വിശേഷിപ്പിക്കുന്നു. ഈ പ്രകാരം നിയന്ത്രിക്കപ്പെടുന്നവർ (പാർത്ഥനായോഗങ്ങളിലും മതശുശ്രൂഷകളിലും താല്പര്യമില്ലാതെ പര സ്പര സഹവാസത്തിൽ മുഴുകുകയില്ല. ദൈവം കൃപാലുവായി നല്കിയ സന്ദർഭങ്ങളെയും സൗകര്യങ്ങളെയും വിഗണിക്കുന്നതുമൂലം സത്യത്തോടുള്ള അവരുടെ തീക്ഷ്ണത നശിക്കയില്ല. വെറും വിഷയ സുഖസംതൃപ്തിയെക്കാൾ മെച്ചമായ അടിസ്ഥാനമില്ലാത്ത സ്നേഹം അടക്കവുമൊതുക്കവുമില്ലാത്തതും അന്ധവും നിയന്ത്രണാതീതവുമായിരിക്കും. കാമവികാരത്തിന്റെ അടിമത്വത്തിൻ കീഴിൽ ബഹുമാനം, സത്യം എന്നിവ മനസ്സിന്റെ എല്ലാ ഉൽക്കുഷ്ടവും കഷ്ടവുമായ ശക്തികളെ കൊണ്ടുവരുന്നു. കാമശാപത്താൽ ബന്ധിതനായ മനുഷ്യൻ പലപ്പോഴും ന്യായത്തിന്റെയും മനഃസാക്ഷിയുടെയും ശബ്ദത്തിനു ചെവികൊടുക്കുന്നില്ല. തന്റെ മാർഗ്ഗത്തിന്റെ ബുദ്ധിശൂന്യത കാണിക്കുവാൻ വാദത്തിനോ അഭ്യർത്ഥനയക്കോ കഴിയില്ല. സആ 239.5

യഥാർത്ഥ സ്നേഹം ശക്തവും ജ്വലിക്കുന്നതും അവിവേകവുമായ വികാരമല്ല. നേരേമറിച്ചു അതു (പശാന്തവും അഗാധവുമത്രേ. വെറും ബാഹ്യമായതിനപ്പുറം ദർശിക്കയും, യോഗ്യതകളിൽ മാത്രം ആകർഷിക്കപ്പെടുകയും ചെയ്യുന്നു. അതു ബുദ്ധിയുള്ളതും വിവേചനാശക്തിയുള്ളതും, അതിന്റെ ഭക്തി യഥാർത്ഥവും നിലനിൽക്കുന്നതുമാണ്. സആ 240.1

കാമവികാരത്തിന്റെ നാട്ടിൽ നിന്നും പൊക്കിയെടുത്ത സ്നേഹം ആദ്ധ്യാത്മികമായിത്തീരുകയും വാക്കിലും പ്രവൃത്തിയിലും വെളിപ്പെടുകയും ചെയ്യുന്നു. അക്ഷമയോ, മനഃക്ഷോഭമോ ഇല്ലാത്ത നിർമ്മലമായ കാരുണ്യവും സ്നേഹവും കിസ്ത്യാനിക്കുണ്ടായിരിക്കണം. ക്രിസ്തുവിന്റെ കൃപയാൽ രൂക്ഷവും പരുഷവുമായ പ്രകൃതി ശാന്തമാക്കപ്പെടണം. സആ 240.2