Go to full page →

അവിശ്വാസിയോടുള്ള കിസ്ത്യാനിയുടെ മറുപടി സആ 249

മതതത്വങ്ങളുടെ സ്ഥിരത പരീക്ഷണഘട്ടത്തിനു വിധേയമാകുമ്പോൾ ഓരോ ക്രിസ്ത്യാനിയും എന്താണു ചെയ്യേണ്ടത്. അനുകരണയോഗ്യമായ ഉറപ്പോടെ അവൻ വെട്ടിത്തുറന്നു പറയണം. “ഞാൻ മനസാക്ഷിയുള്ള ക്രിസ്ത്യാനിയാണ്. ഏഴാംദിന ശബ്ബത്തു വേദാനുസൃതമെന്നു ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ വിശ്വാസവും തത്വങ്ങളും വിരുദ്ധ മാർഗ്ഗങ്ങളിലേക്കു നയിക്കുന്നവയാണ്. ഞങ്ങൾക്കിരുവർക്കും സന്തോഷപൂർണ്ണരായിരിക്കാൻ സാധിക്കുന്നില്ല, കാരണമെന്തെന്നാൽ, ദൈവഹിതത്തെക്കുറിച്ചുള്ള പൂർണ്ണ പരിജ്ഞാനം പ്രാപിക്കാൻ ഞാൻ പിന്തുടരുകയാണെങ്കിൽ കൂടുതൽ കൂടുതൽ ലോക സാദൃശനല്ലാതായിത്തീരുകയും ക്രിസ്തസാദൃശ്യത്തിൽ അലിഞ്ഞുചേരുകയും ചെയ്യും. ക്രിസ്തുവിൽ മനോഹരത്വവും, സത്യത്തിൽ ആകർഷണീയതയും നീ കാണുന്നില്ലെങ്കിൽ എനിക്കു സ്നേഹിക്കാൻ കഴിയാത്ത ലോകത്തെ നീ സ്നേഹിക്കയും നിനക്കു സ്നേഹിക്കുവാൻ കഴിയാത്ത ദൈവിക കാര്യങ്ങളെ ഞാൻ സ്നേഹിക്കയും ചെയ്യും. ആത്മിക കാര്യങ്ങളെ ആത്മികമായി വിവേചിക്കണം. ആത്മിക വിവേചനാ ശക്തികൂടാതെ എന്നിലുള്ള ദൈവികാവകാശങ്ങളെ നിനക്കു കാണാൻ അസാദ്ധ്യമാകയോ, ഞാൻ സേവിക്കുന്ന യജമാനനോടുള്ള കടപ്പാടുകളെ മനസ്സിലാക്കാൻ കഴിയാതെയോ വരും. ഇപ്രകാരം, ഞാൻ മതപരമായ കർമ്മങ്ങളെ അവഗണിക്കുന്നുവെന്നു നിനക്കു തോന്നുകയും ചെയ്യും. സന്തോഷ മായിക്കഴിയാൻ നിനക്കു സാദ്ധ്യമല്ല. എന്റെ ദൈവസ്നേഹത്തിൽ നീ അസൂയപ്പെടും. എന്റെ മതവിശ്വാസത്തിൽ ഞാൻ ഏകനായും ഭവിക്കും. നിന്റെ ആശയങ്ങൾക്കു മാറ്റമുണ്ടാകുകയും, ദൈവികാവകാശങ്ങൾക്കു നിന്റെ ഹൃദയം മറുപടി നല്കുകയും ചെയ്യുമ്പോൾ, എന്റെ രക്ഷകനെ നീ സ്നേഹി ക്കാൻ പഠിക്കും, അപ്പോൾ നമ്മുടെ ബന്ധം പുനരാരംഭിക്കും.” സആ 249.4

ഇപ്രകാരം മനസ്സാക്ഷിയുടെ അംഗീകരണത്തോടെ വിശ്വാസി ക്രിസ്തുവിനുവേണ്ടി ത്യാഗം അനുഷ്ഠിക്കുന്നു. നിത്യജീവൻ നഷ്ടപ്പെടുത്തുന്നതിനെക്കാൾ ഉപരിയായി അതിനെ അവൻ വിലമതിക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. യേശുവിനെക്കാൾ ലോകത്തെ തെരഞ്ഞെടുക്കുന്ന ഒരാളുമായി ജീവിതത്തിൽ തന്റെ താല്പര്യങ്ങളെ ബന്ധിപ്പിക്കുന്നതിനെക്കാൾ അവിവാഹിതനായി കഴിയുന്നതാണു ഭേദമെന്നു അയാൾ വിചാരിക്കുന്നു. സആ 250.1