Go to full page →

അദ്ധ്യായം 29 - വിവാഹം സആ 252

ദൈവം പുരുഷനിൽനിന്നും സ്ത്രീയെ നിർമ്മിച്ചു. പുരുഷന്റെ സഖിയും സഹായിയുമായിരിക്കാനും അവനെ ആനന്ദിപ്പിച്ചു പ്രോത്സാഹിപ്പിച്ചനുഗ്രഹിക്കാനും, പകരം അവൻ അവളുടെ ശക്തിയുള്ള സഹായകനായിരിക്കാനും നിർമ്മിക്കപ്പെട്ടു. ഭർത്താവു, സ്തീയുടെ ഹൃദയവാത്സല്യത്ത നേടാനും ഭാര്യ ഭർത്താവിന്റെ സ്വഭാവത്തെ മൃദുലമാക്കി നന്നാക്കുകയും പൂർണ്ണത വരുത്തുകയും ചെയ്യുക എന്ന പാവന ഉദ്ദേശത്തോടെ വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്ന ഏവരും അവരോടുള്ള ദൈവിക ഉദ്ദേശത്ത നിറവേറ്റുന്നു സആ 252.1

ഈ സ്ഥാപനത്തെ നശിപ്പിക്കുന്നതിനല്ല, പ്രത്യുത ഇതിനെ പ്രാരംഭ പരിശുദ്ധിയിലേക്കും ഉൽക്കർഷത്തിലേക്കും പുനഃസ്ഥാപിക്കാനാണു ക്രിസ്തു വന്നത്. മനുഷ്യനിലെ ദൈവപ്രതിമയുടെ പുനഃസ്ഥാപനത്തിനു അവൻ ഇവിടെ അവതരിച്ചു. വിവാഹബന്ധാനുമതി നല്കിക്കൊണ്ടാണു തന്റെ വേല ആരംഭിച്ചത്. സആ 252.2

ആദാമിനു ഹവ്വയെ സഹധർമ്മിണിയായി നല്കിയവനാണു വിവാഹോത്സവത്തിൽ പ്രഥമാതിശയം പ്രവർത്തിച്ചത്. വിവാഹപ്പൂപ്പന്തലിൽ ബന്ധുമിത്രാദികൾ ഒരുമിച്ചു സന്തോഷമുള്ളവരായിക്കഴിയുമ്പോഴാണ് ക്രിസ്തു പരസ്യ ശുശ്രൂഷയാരംഭിച്ചത്. താൻതന്നെ സ്ഥാപിച്ച ശുശ്രൂഷയാണിതെന്ന് അംഗീകരിച്ച് ഇപ്രകാരം വിവാഹത്തിനനുമതി നല്കി. ബഹുമാനത്താൽ മകുടം ചൂടുന്ന അംഗങ്ങൾ ഉൾക്കൊള്ളുന്ന ഭവനങ്ങൾ നിർമ്മിക്കുവാനും സ്വർഗ്ഗീയ ഭവനത്തിലെ അംഗങ്ങളായി അംഗീകരിക്കപ്പെടുന്നതിനും സ്ത്രീപുരുഷന്മാർ വിശുദ്ധ വിവാഹത്തിൽ ബന്ധിതരാകണമെന്നു അവൻ വിധിച്ചു. സആ 252.3