Go to full page →

നിങ്ങൾ വിലയ്ക്കു എടുക്കപ്പെട്ടവർ സആ 267

ശരീരത്തിൽ താണവികാരങ്ങൾക്കു ഇരിപ്പിടവും പ്രവർത്തനവുമുണ്ട്. “ജഡം” “ജഡീകം” അഥവാ “ജഡമോഹം” എന്നീ പദങ്ങൾ അധമവും നീചവുമായ വികാരങ്ങളെ കുറിക്കുന്നു. ശരീരത്തിനു തനിയേ ദൈവഹിതത്തിനെതിരായി പ്രവർത്തിപ്പാൻ സാദ്ധ്യമല്ല, ശരീരത്തെ അതിന്റെ രാഗമോഹാദികളോടെ ക്രൂശിപ്പാൻ നമ്മോടാജ്ഞാപിച്ചിരിക്കുന്നു. നമുക്കെങ്ങനെ ചെയ്വാൻ കഴിയും? നാം ശരീരദണ്ഡനം ഏല്പിക്കണമോ? അല്ല. പാപം ചെയ്യാനുള്ള പരീക്ഷകളെ മരിപ്പിക്കുക. ദുഷിച്ച് വികാരങ്ങൾ അകറ്റുക. എല്ലാ ചിന്തകളും യേശുക്രിസ്തുവിന്റെ അധീനതയിൽ കൊണ്ടുവരിക. എല്ലാ മൃഗീയ ശീലവും ആത്മാവിന്റെ ഉന്നത ശക്തിക്കു വിധേയമാക്കുക. സആ 267.3

ദൈവസ്നേഹം എല്ലാറ്റിനെയും അടക്കി ഭരിക്കണം, ക്രിസ്തുവിന്റെ അവിഭജിത സിംഹാസനത്തിൽ വാണരുളണം. നമ്മുടെ ശരീരങ്ങൾ അവൻ വിലയ്ക്കെടുത്ത സ്വത്തായി കരുതണം. ശരീരാവയവങ്ങൾ നീതിയുടെ ഉപകരണങ്ങളായിത്തീരണം. (AH123-128 ) സആ 267.4

*****