Go to full page →

കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ച ഉപദേശം സആ 279

മക്കൾ കർത്താവിന്റെ അവകാശമാണ്. നാം അവന്റെ സമ്പത്തിനെ കൈകാര്യം ചെയ്യുമ്പോൾ ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണ്. “കണ്ടാലും, ഞാനും, യഹോവ എനിക്കു നല്കിയ കുഞ്ഞുങ്ങളും” എന്നു യഹോവയുടെ സന്നിധിയിൽ സന്തോഷത്തോടെ വന്നു പറയുന്നതുവരെ സ്നേഹത്തിലും പ്രാർത്ഥനയിലും കുടുംബത്തിനുവേണ്ടി മാതാക്കൾ പ്രാർത്ഥിക്കട്ടെ. സആ 279.2

ഓരോ കുട്ടിക്കും ശരിയായ വിദ്യാഭ്യാസം നല്കുന്നതിനും സ്വർഗ്ഗീയ ദൂതന്മാരുടെ സഹവാസത്തിനു തന്റെ പിഞ്ചു കിടാങ്ങളുടെ മാനസിക ശക്തിക ളുടെ ശിക്ഷണത്തിനുവേണ്ടി മാതാവിനു ബലവും സമയവും ഉണ്ടാകത്തക്ക രീതിയിലും മാതാപിതാക്കൾ വിവേകശാലികളായി പ്രവർത്തിച്ചു ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കുട്ടികൾ കുടുംബത്തിനും സമുദായത്തിനും അനുഗ്രഹമായി തെളിയിക്കാൻ ദൈവസ്നേഹത്തിലും ഭയത്തിലും തന്റെ ഭാഗം മഹനീയമായി വഹിക്കാൻ മാതാവിനു ധൈര്യം ഉണ്ടായിരിക്കണം. സആ 279.3

ഭാര്യയും കുട്ടികളുടെ മാതാവുമായവൾ കൂടുതൽ ഭാരപ്പെട്ടു ഇപകാരം നിരാശയിൽ ആണ്ടുപോകാതിരിപ്പാൻ ഭർത്താവും പിതാവുമായവൻ ഈ സംഗതികളെല്ലാം പരിഗണിക്കണം. ശരിയായ പരിശീലനം നല്കുവാനും സാദ്ധ്യമാകും വിധം നീതി തന്റെ എല്ലാ കുട്ടികൾക്കും ചെയ്യാനും കഴിയാത്ത നിലയിൽ കുട്ടികളുടെ മാതാവിനെ ആക്കാതിരിക്കാൻ ഭർത്താവു ശ്രദ്ധിക്കണം, സആ 279.4

ഒരു വലിയ കുടുംബത്തോടു നീതി ചെയ്യാൻ സാധിക്കുമോ ഇല്ലയോ എന്ന യാതൊരു ചിന്തയും കൂടാതെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും പൂർണ്ണമായി തങ്ങളെ ആശ്രയിക്കുന്ന ഈ നിസ്സഹായകരമായ ചെറുജീവികളെക്കൊണ്ടു ഭവനം നിറയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഇതു മാതാവിനോടു മാത്രമല്ല. കുട്ടികളോടും സമുദായത്തോടും ചെയ്യുന്ന കടുത്ത അപരാധമാണ്. സആ 279.5

വർഷാവർഷം മാതൃകരത്തിൽ ശിശു ഇരിക്കുകയെന്നതു അവളോടു ചെയ്യുന്ന വലിയ അനീതിയാണ്. ഇതു സാമൂഹ്യാനന്ദത്തെ കുറയ്ക്കുക മാത്രമല്ല പലപ്പോഴും നശിപ്പിക്കയും ഭവനസംബന്ധമായ അരിഷ്ടതകൾ വർദ്ധിപ്പിക്കയും ചെയ്യുന്നു. ഇതു നിമിത്തം മാതാപിതാക്കൾക്കു നല്കുവാൻ കടമ്പെട്ടിരിക്കുന്ന സംരക്ഷണം, വിദ്യാഭ്യാസം, സന്തുഷ്ടി എന്നിവ കുട്ടികളിൽനിന്നും അപഹരിക്കപ്പെടുന്നു. സആ 280.1

എന്തു നിവൃത്തിമാർഗ്ഗം അവരുടെ കുട്ടികൾക്കു ഉണ്ടാക്കുവാൻ സാധി ക്കുമെന്നു മാതാപിതാക്കന്മാർ ശാന്തമായി പരിഗണിക്കണം. മറ്റുള്ളവർക്കൊരു ഭാരമായിരിപ്പാൻ കുട്ടികളെ ജനിപ്പിക്കുന്നതിനു അവർക്കു യാതൊരവകാശവുമില്ല. സആ 280.2

കുട്ടിയുടെ ഭാവി ഭാഗധേയത്തെക്കുറിച്ചു എന്തു കുറച്ചു മാത്രമേ ചിന്തിക്കുന്നുള്ളു! വികാര സംതൃപ്തിയാണു ഏകചിന്ത. ഭാര്യയുടെയും മാതാവിന്റെയും ധാതുശക്തിയെ ക്ഷയിപ്പിച്ചു മാനസിക ശക്തിയെ സ്തംഭിപ്പിക്കാൻ ഭാരങ്ങൾ അവളുടെ മേൽ കൊണ്ടുവരുന്നു. ആരോഗ്യം തകർന്നു തളർന്ന മനസ്സോടുകൂടി, വേണ്ട രീതിയിൽ സംരക്ഷിക്കാൻ കഴിയാത്ത ഒരു ചെറു കൂട്ടം കുട്ടികളാൽ താൻ ചുറ്റപ്പെട്ടിരിക്കുന്നതായി അവൾ കാണുന്നു. ആവശ്യം വേണ്ടുന്ന ഉപദേശം ലഭിക്കാതെ സ്വന്ത സ്വഭാവ പ്രകൃതികളിലെ ദൂഷ്യങ്ങൾ മറ്റുള്ളവർക്കു അറിയിക്കാനും ദൈവത്തെ അപമാനിക്കാനും അവർ വളരുന്നു. ഇപ്രകാരം സാത്താനു ഇഷ്ടംപോലെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സൈന്യം രൂപീകൃതമാകുന്നു. (AH 159-164) സആ 280.3

*****