Go to full page →

അദ്ധ്യായം 35 - ഭവനത്തിലെ അത്മീക പ്രേരണകൾ സആ 285

നമ്മുടെ കുടുംബങ്ങളിൽ രക്ഷ ലഭ്യമാണെങ്കിലും നാം അതിനുവേണ്ടി വിശ്വസിക്കുകയും ജീവിക്കയും ദൈവത്തിൽ നിരന്തരവും നിലനില്ക്കുന്നതുമായ വിശ്വാസവും ആശയവും ഉണ്ടായിരിക്കയും വേണം. തിരുവചനം നമ്മിൽ ചുമത്തുന്ന നിരോധനങ്ങൾ നമ്മുടെ സ്വന്ത ക്ഷേമത്തിനാണ്. ഇതു നമ്മുടെ കുടുംബങ്ങളെയും നമ്മുടെ ചുറ്റുപാടിലുള്ളവരുടെയും സന്തോഷം വർദ്ധിപ്പിക്കുന്നു.നമ്മുടെ അഭിരുചിയെ സംസ്ക്കരിക്കയും വിവേചനാശക്തിയെ വിശുദ്ധീകരിക്കുകയും മനഃസമാധാനം നല്കുകയും ഒടു വിൽ നിത്യജീവൻ നല്കുകയും ചെയ്യും. സേവകാത്മാക്കൾ നമ്മുടെ വസതി യിൽ കാവൽ നില്ക്കയും, നമ്മുടെ ദിവ്യജീവിതപുരോഗതിയുടെ സന്ദേശം സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്കയക്കുകയും, രേഖകൾ സൂക്ഷിക്കുന്ന ദൂതൻ സന്തോഷകരവും പ്രസന്നവുമായ രേഖ എഴുതിവെയ്ക്കുകയും ചെയ്യും. സആ 285.1

ക്രിസ്തുവിന്റെ ആത്മാവായിരിക്കും കുടുംബ ജീവിതത്തിലെ സ്ഥായിയായ സ്വാധീനശക്തി. സത്യത്തിന്റെയും സ്നേഹത്തിന്റെയും സ്വർഗ്ഗീയ പ്രേരണാശക്തിക്കു ഹൃദയങ്ങളെ സ്ത്രീപുരുഷന്മാർ തുറന്നു വെയ്ക്കുമെങ്കിൽ ഈ തത്വങ്ങൾ മരുഭൂമിയെ അരുവിപോലെ വീണ്ടും ഒഴുക്കുന്നതായിരിക്കും . (CG 484) സആ 285.2

ഭവനത്തിലെ മതഭക്തിയും ശിശുപരിശീലനവും അവഗണിക്കുന്നതു ദൈവത്തിനു ഏറ്റവും വെറുപ്പായ സംഗതിയാണ്. നിങ്ങളുടെ കുട്ടികളിലൊന്നു വെള്ളത്തിൽ വീണു ആസന്ന മരണത്തിൽ നിന്നു രക്ഷപ്പെടാൻ തിരമാലകളോടു മല്ലിടുമ്പോൾ എന്തുമാത്രം പരിശ്രമം നിങ്ങൾക്കുണ്ടാകും! മനുഷ്യ ജീവനെ രക്ഷിക്കാൻ എന്തെല്ലാം പരിശ്രമങ്ങൾ നടത്തും, എന്തുമാത്രം പ്രാർത്ഥിക്കും, എന്തുമാത്രം ഉത്സാഹം പ്രകടിപ്പിക്കും! ഇതാ നിങ്ങളുടെ കുട്ടികൾ ക്രിസ്തുരഹിതരായിരിക്കുന്നു. അവർ രക്ഷ പ്രാപിക്കാതിരിക്കുന്നു. അഡ്വന്റിസ്റ്റു നാമത്തിനു അപമാനകരമായി മര്യാദകെട്ടവരും ധാർഷ്ട്യക്കാരുമായിരുന്നേക്കാം, പ്രത്യാശാരഹിതമായും ദൈവമില്ലാത്തവരായും അവർ നശിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോ, അശ്രദ്ധരായും നിർവ്വിചാരികളായും ഇരിക്കുന്നു. സആ 285.3

ദൈവത്തിൽനിന്നു ജനങ്ങളെ അകറ്റാൻ സാത്താൻ എല്ലാ യത്നങ്ങളും ചെയ്യുന്നു. സാത്താൻ തന്റെ ഉദ്ദേശങ്ങളിൽ വിജയിക്കുന്നു. മതജീവിതം തൊഴിൽ ചിന്തയിൽ ആണ്ടുപോകുമ്പോൾ, ബൈബിൾ വായനയ്ക്കും രഹസ്യപ്രാർത്ഥനയ്ക്കും കാലത്തും വൈകുന്നേരത്തുമുള്ള സ്തുതിസ്തോത്രങ്ങൾക്കും സമയം എടുക്കാതിരിക്കാൻ ജോലിയിൽ വ്യാപൃതരാക്കാൻ അവനു കഴിയുമ്പോൾ സാത്താൻ വിജയിക്കുന്നു. ഈ വഞ്ചക പ്രമാണിയുടെ തന്ത്രങ്ങളെ എത്ര കുറച്ചുപേർ മാത്രം ഗ്രഹിക്കുന്നു! അവന്റെ ചതിപ്രയോഗങ്ങളെക്കുറിച്ചു എത്രപേർ അജ്ഞരായിരിക്കുന്നു! (5T424 426) സആ 286.1