Go to full page →

അദ്ധ്യായം 36 - ഭവനത്തിലെ ധനകാര്യം സആ 289

തന്റെ ജനങ്ങൾ ചിന്താശീലരും സൂക്ഷ്മതയുള്ളവരുമായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അവർ എല്ലാ കാര്യത്തിലും മിതവ്യയം ശീലിക്കുന്നതിനും ഒന്നും നഷ്ടപ്പെടുത്താതിരിക്കാനും ദൈവം ആഗ്രഹിക്കുന്നു. എപ്പോൾ മിച്ചം പിടിക്കണം, എപ്പോൾ ചെലവു ചെയ്യണം എന്നു നിങ്ങൾ പഠിക്കണം, സ്വയത്തെ വർജ്ജിച്ചു ക്രൂശിനെ ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ നമുക്കു കിസ്തുവിന്റെ പിൻഗാമികളായിരിക്കാൻ സാദ്ധ്യമല്ല. നാം പോകുമ്പോൾ ശരിയായി കൊടുക്കുക; തയ്ക്കേണ്ടതു തയ്ക്കുക; അഴിഞ്ഞ ചരടു പിരിച്ചു ചേർക്കുക; സ്വന്തമെന്നു വിളിക്കാൻ കഴിയുന്നതെന്തെന്നറിയുക. സ്വയസംതൃപ്തിക്കുവേണ്ടി ചെലവഴിച്ച അല്പസ്വല്പങ്ങളെ കണക്കു കൂട്ടേണ്ടതാകുന്നു. അഭിലാഷ പൂരണത്തിനും ദുഷിച്ച വിഷയാസക്തി വളർത്തുന്നതിനും മാത്രം എന്തു മാത്രം ചെലവിടുന്നുവെന്നു ശ്രദ്ധിക്കുക. പ്രയോജനമില്ലാത്ത വിശിഷ്ട ഭോജനങ്ങൾക്കു ചെലവഴിക്കുന്ന പണം ഭവനത്തിലെ പധാന സുഖസൗകര്യാദികളെ വർദ്ധിപ്പിക്കുവാൻ ചെലവിടാവുന്നതാണ്. നിങ്ങൾ ലുബ്ധരായിരിക്കാതെ നിങ്ങളോടും സഹോദര വർഗ്ഗങ്ങളോടും വിശ്വസ്തരായിരിക്കണം. ലുബ്ധനായിരിക്കുന്നത് ദൈവത്തിന്റെ ഔദാര്യങ്ങളുടെ ദുർവിനിയോഗമത. ധൂർത്തായി ചെലവഴിക്കുന്നതും ദുർവിനിയോഗം തന്നെ, നിസ്സാര ചെലവുകളെന്നു വിചാരിക്കുന്നവ അവസാനം വലിയ തുകയായിത്തീരും. സആ 289.1

കളിപ്പാട്ടങ്ങൾക്കുവേണ്ടി പണം ചെലവിടാൻ നിങ്ങൾ പ്രലോഭിതരാകുമ്പോൾ, വീണുപോയ മനുഷ്യനെ രക്ഷിപ്പാൻ ക്രിസ്തു സഹിച്ച സ്വയത്യാഗവും സ്വയവർജ്ജനവും നിങ്ങൾ ഓർക്കുക, സ്വയത്യാഗവും സ്വയനിയന്ത ണവും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അനേകം ശുശൂഷകരും പണസം ബന്ധമായി പ്രയാസം അനുഭവിക്കുന്നതു അവരുടെ സ്വാദിനെയും അഭിരുചിയെയും അഭിലാഷത്തെയും നിയന്ത്രിക്കാഞ്ഞിട്ടാണ്. അനേകരും പാപ്പരായിപ്പോകയോ സത്യസന്ധതയില്ലാത്തവരായി പണമിടപാടു നടത്തുകയോ ചെയ്യുന്നതു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അമിതാഗ്രഹങ്ങളുടെ സമ്പൂർത്തിക്കുവേണ്ടിയാണ്. മാതാപിതാക്കന്മാർ മാതൃകയാലും ഗുണദോഷങ്ങളാലും കുട്ടികളെ മിതവ്യയം പഠിപ്പിക്കുന്നതിൽ എത്ര ജാഗ്രതയുളളവരായിരിക്കണം. സആ 289.2

ധനികരെന്നോ, ഇരിക്കുന്ന നിലയിൽ നിന്നു കൂടിയവരെന്നോ അഭിനയിക്കുന്നതു നല്ലതല്ല.സൌമ്യനും വിനീതനുമായ രക്ഷകന്റെ അനുഗാമിക ളെന്ന നിലയിൽ നിന്നു കൂടിയവരെന്നു നടിക്കരുത്. നമുക്കനുകരിക്കാൻ പാടില്ലാത്തവിധം നമ്മുടെ അയൽവാസികൾ വീടുകൾ പണിതു വീട്ടുപകരണങ്ങളെക്കൊണ്ടു മോടിപിടിപ്പിക്കുമ്പോൾ നാം അതിൽ അസ്വസ്ഥ ചിത്തരാകരുത്. വിഷയാസക്തിക്കും അതിഥികളെ പ്രസാദിപ്പിക്കുന്നതിനും സ്വാഭി ലാഷ പൂർത്തിക്കുമുള്ള നമ്മുടെ കരുതൽ നടപടിയെ യേശു എങ്ങനെ വീക്ഷി ക്കണം! ആഡംബരം കാട്ടുവാനുദ്ദേശിക്കുന്നതോ നമ്മുടെ നിയന്ത്രണത്തിൻകീഴിലുള്ള കുട്ടികളെ അതു ചെയ്യാനനുവദിക്കുന്നതോ കെണിയാണ്. (AH379-384) സആ 290.1

ഉപയോഗപ്പെടുത്താവുന്ന യാതൊന്നും വലിച്ചെറിഞ്ഞു കളയരുത്. ഇതിനു ബുദ്ധിയും മുൻവിചാരവും നിരന്തര സൂക്ഷ്മതയും ആവശ്യമാണ്. അനേക കുടുംബങ്ങളും ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങളുടെ കുറവു മൂലം കഷ്ടപ്പെടുന്നതിന്റെ കാരണങ്ങളിൽ ഒന്നു ചെറിയ കാര്യങ്ങളിൽ മിച്ചം പിടിക്കുവാനുള്ള കഴിവുകേടാണെന്നു എനിക്കു വെളിപ്പെടുത്തി. (CG 135) സആ 290.2