Go to full page →

വിനോദത്തോടുള്ള പെരുമാറ്റം സആ 298

ശരിയായ ഭാവനാശക്തി ഇല്ലാത്തവർ ധാരാളമുണ്ട്. അവർക്കു മതം ഇരുമ്പുകോൽ കൊണ്ടു ഭരണം നടത്തുന്ന ഒരു കൂരഭരണാധികാരിയാണ്. അങ്ങനെയുള്ളവർ തങ്ങളുടെ ദുഷ്ക്കാര്യത്തെപ്പറ്റി സദാ കരഞ്ഞും സാങ്കല്പിത ദുരവസ്ഥയെക്കുറിച്ചു ഞെരങ്ങിയും കഴിയുന്നു. അവരുടെ ഹൃദയങ്ങളിൽ സ്നേഹമില്ല; മുഖങ്ങളിൽ കോപഭാവം എപ്പോഴും ദൃശ്യമായിരിക്കുന്നു. യുവ ജനങ്ങളുടെയോ മറ്റാരുടെയോ നിർമ്മല ചിരികളിൽ നിരുത്സാഹിതരായി ത്തീരുന്നു. എല്ലാ വിനോദങ്ങളും അഥവാ വിശ്രമവേളകളും പാപമായി കണക്കാക്കുന്നതു കൂടാതെ മനസ്സിനെ സദാ ഉഗ്രവും കടുപ്പവുമായ നിലയിൽ വാർത്തെടുക്കണമെന്നു ചിന്തിക്കുകയും ചെയ്യുന്നു. ഇതു അതിർ കടന്ന ഒന്നാണ്. ആരോഗ്യം പ്രാപിക്കുവാൻ നവംനവങ്ങളായ വിനോദങ്ങളും വൈവിദ്ധ്യങ്ങളും കണ്ടുപിടിക്കാൻ മനസ്സു എപ്പോഴും ഉദ്യമിച്ചുകൊണ്ടിരിക്കണമെന്നു മറ്റുള്ളവർ ചിന്തിക്കുന്നു. സംരംഭങ്ങളിൽ ആശ്രയിക്കാൻ പഠി ക്കയും അതുകൂടാതെ കഴിയുന്നത് അസുഖം തോന്നുകയും ആകുന്നു. അങ്ങിനെയുള്ളവർ യഥാർത്ഥ ക്രിസ്ത്യാനികളല്ല. അവരുടെ മറ്റൊരു അതിർ കടന്ന ചിന്താഗതിയാണത്. സന്തോഷത്തിന്റെ ഉറവിടമായി യഥാർത്ഥ ക്രിസ്തീയ തത്വങ്ങൾ ഏവർക്കും തുറന്നുവെച്ചിരിക്കുന്നു. അതിന്റെ നീളം, വീതി, ഉയരം എന്നിവ അളക്കുവാൻ അസാദ്ധ്യമതെ. (IT 565) സആ 298.2

തങ്ങളുടെ ശാരീരികവും മാനസികവുമായ ശക്തികളെ ദൈവനാമ മഹത്വത്തിനുവേണ്ടി ഉപയോഗിക്കാനുള്ള ഉദ്ദേശത്തോടെ ആത്മാവിനെ ഉന്മേഷ ഭരിതമാക്കുകയും ശരീരങ്ങളെ നിർദ്ദോഷങ്ങളായ വിനോദങ്ങളാൽ ബലസംവർദ്ധകമാക്കിത്തീർക്കുകയും ചെയ്യേണ്ടതു ക്രിസ്ത്യാനികളുടെ കടമയും പ്രത്യേകാധികാരവും കൂടിയാണ്. നമ്മുടെ വിനോദങ്ങൾ അർത്ഥശൂന്യമായ കേളീരംഗമായിരിക്കരുത്. നമ്മോടു സഹവസിക്കുന്നവരെ ഉൽകൃഷ്ടരും ധന്യരുമാക്കിത്തീർക്കുന്ന കർത്തവ്യങ്ങളെ കൂടുതൽ വിജയകരമായി നിർവ്വഹിക്കുന്നതിനു യോഗ്യരാക്കിത്തീർക്കുന്ന വിധത്തിലും നാം വിനോദങ്ങൾ നടത്തേണ്ടതാണ്. (AH493) സആ 298.3

ഒരു ജനമെന്ന നിലയ്ക്കു ശബ്ബത്തനുസാരികൾ ഒരു വിശ്രമവേളക്കും ഇടം കൊടുക്കാതെ കഠിനാദ്ധ്വാനം ചെയ്യുന്നതായി എനിക്കു കാണിച്ചുതന്നു. കായികദ്ധ്വാനത്തിലേർപ്പെട്ടിരിക്കുന്നവർക്കു വളരെ ഏറെ അത്യന്താപേക്ഷി തമാണ് വിശ്രമം, മതപരമായ സംഗതികൾക്കുപോലും മനസ്സിനെ എപ്പോഴും അതിരുകവിഞ്ഞു പ്രവർത്തിപ്പിക്കുന്നതു രക്ഷയ്ക്കോ ദൈവനാമ മഹത്വത്തിനോ അത്യന്താപേക്ഷിതമല്ല. കായികാഭ്യാസങ്ങൾക്കു ചെലവിടുന്ന സമയം നഷ്ടമല്ല. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും മാനസിക ശക്തികളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിനു വ്യായാമം ആവശ്യമാണ്. ശരീരയന്തത്തിലെ മറ്റവയവങ്ങൾ പ്രവർത്തനരഹിതാവസ്ഥയിലായിരിക്കുമ്പോൾ തലച്ചോറിനെ സദാ ആയാസപ്പെടുത്തിയാൽ കായികവും മാനസികവുമായ ശക്തിക്ഷയം സംഭവിക്കും. കായവ്യൂഹത്തിൽ ആരോഗ്യം അപഹരിക്കപ്പെടുന്നതു കൂടാതെ മനസ്സിന്റെ തേജസ്സും ഓജസ്സും നഷ്ടപ്പെടുന്നു. ഇതിന്റെ അനന്തരഫലമോ ആരോഗ്യമില്ലാത്ത ക്ഷോഭവും. സആ 298.4

ജോലി ചെയ്യുന്നതിനും ഉറങ്ങുന്നതിനും ക്ലിപ്തസമയം പാലിക്കുന്നതിൽ ശദ്ധിക്കണം. വിശ്രമത്തിനും വിനോദത്തിനും ധ്യാനത്തിനും പ്രത്യേക സമയം എടുക്കണം. സംയമനതത്വങ്ങൾക്കു അനേകർ ചിന്തിക്കുന്നതിനെ ക്കാളും വിപുലമായ വീക്ഷണപരിധിയുണ്ട്. സആ 299.1

പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വിശ്രമവേള ആവശ്യമാണ്, മൃദു ലമായ മാനസിക യന്ത്രത്തിനു ക്ഷീണം ഭവിക്കുന്നതിനാൽ മനസിനെ സദാ ഗാഢചിന്തയിൽ മുഴുകാൻ അനുവദിക്കരുത്, ശരീരത്തിനും മനസിനും വ്യായാമം ആവശ്യമാകുന്നു. (AH 494, 495) സആ 299.2