Go to full page →

അദ്ധ്യായം 39 - കാത്തുസൂക്ഷിക്കേണ്ട മനസ്സിലേക്കുള്ള വഴികൾ സആ 307

ആത്മാവിന്റെ വഴികളായിരിക്കുന്ന പഞ്ചേന്ദ്രിയങ്ങളുടെ മേൽ സാത്താൻ വിജയം പ്രാപിക്കാതിരിക്കാൻ നാം സൂക്ഷിക്കണം, സആ 307.1

നിങ്ങളുടെ മനസ്സിനെ നിയന്ത്രിച്ചു ആത്മാവിനെ മലിനമാക്കാതിരിപ്പാൻ അർത്ഥശൂന്യവും ദുഷിച്ചതുമായ ചിന്തകളെ തടയുന്നതിനും നിന്റെ കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ വിശ്വസ്തത കാവൽഭടനായിരിക്കണം. കൃപയുടെ ശക്തിക്കു മാത്രമേ ഈ അഭികാമ്യമായ വേല നിറവേറ്റുവാൻ കഴികയുള്ളു. സആ 307.2

ഉപദേശങ്ങളും മുന്നറിയിപ്പുകളും കേൾക്കാതിരിക്കാൻ പഞ്ചേന്ദ്രിയങ്ങളെ മരവിപ്പിക്കുന്ന വേലയിൽ സാത്താനും അവന്റെ ദൂതന്മാരും വ്യാപൃതരായിരിക്കുന്നു. അഥവാ കേട്ടാൽ തന്നെയും ഹൃദയത്തിന്റെ ഫലമുളവാക്കി ജീവിതത്തെ നവീകരിക്കാൻ അനുവദിക്കുന്നില്ല. സആ 307.3

നമ്മുടെ അനുമതി കൂടാതെ സാത്താനു മനസ്സിൽ പ്രവേശനം സാദ്ധ്യമല്ല സആ 307.4

നമുക്കു സഹിപ്പാൻ കഴിയുന്നതിലും ഉപരിയായി പരീക്ഷിക്കപ്പെടാതിരിപ്പാൻ ദൈവം കാലേകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷയോടുകൂടെത്തന്നെ പോംവഴിയും ദൈവം ഉണ്ടാക്കും. നാം പൂർണ്ണമായി ദൈവത്തിനു വേണ്ടി ജീവിക്കയാണെങ്കിൽ നമ്മുടെ മനസ്സിനെ സ്വാർത്ഥ ചിന്തയിൽ മുഴുകുവാനനുവദിക്കയില്ല. സആ 307.5

ഏതെങ്കിലും മാർഗേണ സാത്താനു മനസ്സിൽ പ്രവേശിക്കുവാൻ സാധിച്ചാൽ അവൻ കള വിതയ്ക്കുകയും വലിയ കൊയ്ത്തിനായി അതിനെ വളർത്തുകയും ചെയ്യും. നാം സ്വമനസാലെ വാതിൽ തുറന്നു പ്രവേശിക്കാൻ സാത്താനെ ക്ഷണിക്കാതെ മറ്റൊരു തരത്തിലും അവനു നമ്മുടെ ചിന്തകളിലോ, വാക്കുകളിലോ പ്രവൃത്തികളിലോ ആധിപത്യം ലഭിക്കുന്നില്ല. ക്ഷണിച്ചാലോ, അവൻ അകത്തു പ്രവേശിക്കയും ഹൃദയത്തിൽ വിതയ്ക്കപ്പെട്ട നല്ല വിത്തിനെ അപഹരിച്ചെടുത്ത് സത്യത്തെ ആർക്കും പ്രയോജനപ്പെടുത്താതിരിക്കയും ചെയ്യും. സആ 307.6

സാത്താന്റെ അഭിപ്രായങ്ങൾക്ക് കീഴ്പ്പെടുന്നതുമൂലം ഉണ്ടാകാവുന്ന ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ സുരക്ഷിതമല്ല. പാപമെന്നാൽ അതിൽ മുഴുകുന്ന ഓരോ ആത്മാവിന്റെ നാശവും അപമാനവുമാണെന്നർത്ഥം. എന്നാൽ അതിന്റെ പ്രകൃതമോ അന്ധതയും ചതിയുമാണ്. സ്തുതിമയമായ അവതരണത്താൽ അതു നമ്മെ അകപ്പെടുത്തും. നാം അവന്റെ ഭാഗത്തു നില്പാൻ ഒരുമ്പെട്ടാൽ, അവന്റെ ശക്തിയിൽ നിന്നു വിടുവിപ്പാൻ നമുക്കു യാതൊരു സംരക്ഷണത്തിന്റെ ഉറപ്പും ഇല്ല. അതിനാൽ പരീക്ഷകൻ നമ്മിൽ പ്രവേശിക്കുവാൻ കണ്ടുപിടിക്കുന്ന എല്ലാ മാർഗ്ഗങ്ങളും നാം അടയ്ക്കണം. സആ 308.1

സാത്താനു പ്രവേശിക്കാവുന്ന ആത്മാവിന്റെ മാർഗ്ഗങ്ങളെ നാം നിരന്തരം സൂക്ഷ്മതയോടെ പരിരക്ഷിക്കണം, ക്രിസ്ത്യാനി ദിവ്യസഹായത്തിനു പ്രാർത്ഥിക്കയും അതേസമയം പാപത്തിലേക്കള്ള ഓരോ ചായ്വിനെയും ദൃഢമായി എതിർക്കയും ചെയ്യണം. ധൈര്യം, വിശ്വാസം, നിരന്തര പരിശ്രമം ഇവയാൽ അവനു വിജയിക്കാം. എന്നാൽ വിജയിക്കുന്നതിനു ക്രിസ്തു അവനിലും അവൻ ക്രിസ്തുവിലും വസിക്കേണ്ടതാണെന്നോർമ്മിപ്പിക്കട്ടെ. സആ 308.2

ലോകത്തിൽ നടമാടുന്ന പാപം കാണാതവണ്ണം നമ്മയും കുട്ടികളെയും സൂക്ഷിക്കാൻ നമ്മാലാവതു ചെയ്യണം. കണ്ണിന്റെ കാഴ്ചയും ചെവിയുടെ കേൾവിയും നാം സശ്രദ്ധം കാക്കുമെങ്കിൽ ഈ ഭയങ്കര കാര്യങ്ങൾ നമ്മുടെ മനസ്സിൽ പ്രവേശിക്കയില്ല. വലിയ ചെങ്കുത്തായ ചെരിവിന്റെ അറ്റത്തുകൂടെ സുരക്ഷിതമായി പോകാൻ ശ്രമിക്കരുത്. ആപത്തിലേക്കുള്ള പ്രഥമ സമീപനം ഒഴിവാക്കുക. ആത്മാവിന്റെ താല്പര്യങ്ങൾ നിസ്കാരങ്ങളാക്കാൻ പാടില്ല. നിങ്ങളുടെ സ്വത്തു നിങ്ങളുടെ സ്വഭാവമാണ്. സ്വർണ്ണനിധിയായി അതിനെ കാത്തുകൊള്ളുക. സാന്മാർഗ്ഗിക വിശുദ്ധി, ആത്മാഭിമാനം, നല്ല പ്രതിരോധശക്തി, ഇവ നിരന്തരം ദൃഢമായി പാലിക്കണം. നിയന്ത്രണത്തിൽ നിന്നും പിന്മാറ്റം ഉണ്ടാകരുത്. ഒരു സുപരിചിതപ്രവർത്തനമോ, ഒരവിവേകമോ പരീക്ഷക്കു വാതിൽ തുറന്നു ആത്മാവിനെ അപകടത്തിലാക്കിയേക്കാം. കൂടാതെ പ്രതിരോധ ശക്തി ബലഹീനമായിത്തീരുകയും ചെയ്യുന്നു. (AH 401-404 ) സആ 308.3

*****