Go to full page →

സ്വർഗ്ഗീയ സ്വഭാവം ഭൂമിയിൽ സമ്പാദിക്കണം സആ 333

വഞ്ചിക്കപ്പെടരുത്, ദൈവത്തെ പരിഹസിച്ചുകൂടാ. വിശുദ്ധിയില്ലാതെ മറ്റൊന്നും നിങ്ങളെ സ്വർഗ്ഗത്തിലേക്കു ഒരുക്കുകയില്ല. അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന ദൈവസന്നിധിയിൽ പ്രവേശിക്കാൻ പ്രാപ്തരാക്കുന്ന നിർമലവും ശ്രേഷ്ഠവുമായ സ്വഭാവം തരാൻ കഴിയുന്നതു ആത്മാർത്ഥവും പ്രായോഗികവുമായ ഭക്തിക്കു മാത്രം. സ്വർഗ്ഗീയ സ്വഭാവം ഭൂമിയിൽവെച്ചു സമ്പാദിക്കണം. അല്ലെങ്കിൽ ഒരിക്കലും സമ്പാദിക്കാൻ കഴിയുകയില്ല. ഉടൻ തന്നെ ആരംഭിക്കുക. ഇപ്പോഴുള്ളതിനെക്കാൾ നിഷ്പ് യാനാം ശ്രവിക്കാവുന്ന അവസരം പിന്നീടുണ്ടാകുമെന്ന് വൃഥാ ആശിക്കരുത്. ഓരോ ദിവസവും ദൈവത്തിൽ നിന്നുള്ള അകലം വർദ്ധിക്കുന്നു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തീക്ഷണതയോടെ നിത്യർക്കു ഒരുങ്ങുക. ബൈബി ളിനെയും, പ്രാർത്ഥനായോഗത്തെയും ധ്യാനസമയത്തെയും എല്ലാറ്റിനും ഉപരിയായി ദൈവത്തോടുള്ള സംസർഗ്ഗത്തെയും സ്നേഹിപ്പാൻ മനസ്സിനെ പഠിപ്പിക്കുക. സ്വർഗ്ഗിയ കൊട്ടാരത്തിലുള്ള ഗായകസംഘത്തോടു നിങ്ങൾ ചേരുവാൻ ആഗ്രഹിക്കുന്നെങ്കിൽ സ്വർഗ്ഗീയ മനസ്സുള്ളവരായിത്തീരുക, (2T 267, 268) സആ 333.2