Go to full page →

അദ്ധ്യായം 45 - നമ്മുടെ കുഞ്ഞുങ്ങളുടെ ശരിയായ ശിക്ഷണവും വിദ്യാഭ്യാസവും സആ 337

സ്വന്ത മനസ്സിന്റെ സ്വാഭാവിക ഭാവത്തെ പിന്തുടരാൻ യുവജനങ്ങളെ അനുവദിക്കുകയെന്നതാണു ലോകത്തിൽ ഇന്നു നിലവിലിരിക്കുന്ന പ്രേരണാശക്തി. ചെറുപ്പത്തിൽ മര്യാദ കെട്ടവരായിരുന്നാൽ, മാതാപിതാക്കൾ പറയും കുറെ കഴിയുമ്പോൾ ഇതൊക്കെ മാറിക്കൊള്ളുമെന്ന്. പതിനാറു പതിനെട്ടു വയസ്സാകുമ്പോൾ വിവേചനാപൂർവ്വം തെറ്റായ സ്വഭാവം ഉപേക്ഷിച്ച ഒടുവിൽ പ്രയോജനമുള്ള സ്ത്രീ പുരുഷന്മാരായി രൂപാന്തരപ്പെടുമെന്നും അവർ പറയുന്നു. എന്തു അബദ്ധമാണ്! ഹൃദയമാകുന്ന തോട്ടത്തിൽ അനേകവർഷം വിതയ്ക്കുവാൻ ശ്രതുവിനെ അനുവദിക്കുന്നു; തെറ്റായ തത്വങ്ങൾ വളരുവാൻ അവരനുവദിക്കുന്നു. ആ മണ്ണിൽ പില്ക്കാലം ചെയ്യുന്ന എല്ലാ പ്രയത്നങ്ങളും നിഷ്ഫലമായിട്ടേ പലരുടെ ജീവിതത്തിലും തീരുകയുള്ളു. സആ 337.1

സാത്താൻ കൗശലക്കാരനും സ്ഥിരോത്സാഹിയായ വേലക്കാരനും ഉഗ്രനായ ശത്രുവുമാണ്, മുഖസ്തുതിയായിട്ടോ ചില പാപത്തെ കുറഞ്ഞ വെറുപ്പോടെ വീക്ഷിക്കുവാൻ ഇട നല്കുന്ന സൂക്ഷ്മതയില്ലാത്ത വാക്കു യുവജനങ്ങൾക്കു ഹാനികരമായോ എപ്പോഴെങ്കിലും പറഞ്ഞാൽ സാത്താൻ ഇതിനെ തരമെന്നു കരുതുകയും, വേരൂന്നി സമൃദ്ധിയായ വിളവുണ്ടാകുവാൻ തിന്മയുടെ വിത്തു പാകി മുളപ്പിക്കുന്നു. ചില മാതാപിതാക്കന്മാർ അവരുടെ കൂട്ടികൾ ചീത്ത സ്വഭാവങ്ങൾ പരിശീലിക്കുവാൻ അനുവദിക്കുന്നു. അതിന്റെ അടയാളങ്ങൾ ജീവിതാന്ത്യം വരെ കാണാം. ഈ പാപം മാതാപിതാക്കളുടെ മേൽ നില്ക്കും. ഈ കുട്ടികൾ ക്രിസ്ത്യാനികളെന്നഭിമാനിച്ചേക്കാമെങ്കിലും അവരുടെ ഹൃദയത്തിൽ കൃപയുടെ പ്രത്യേക പ്രവൃത്തി കൂടാതെയും ജീവിതത്തിൽ ഒരു ശരിയായ നവീകരണം കൂടാതെയും പഴയ സ്വഭാവങ്ങൾ എല്ലാ അനുഭവങ്ങളിലും കാണപ്പെടുകയും മാതാപിതാക്കന്മാരുടെ അനുവാദത്തോടെ രൂപീകരിച്ച അതേ സ്വഭാവം അവർ പ്രദർശിപ്പിക്കുകയും ചെയ്യും. (1T 403) സആ 337.2

മാതാപിതാക്കന്മാർ കുട്ടികളെ ഭരിച്ചു അവരുടെ വികാരങ്ങളെ ശരിപ്പെടുത്തുകയും കീഴ്പ്പെടുത്തുകയും ചെയ്യണം. അല്ലാത്തപക്ഷം ദൈവത്തിൻ ഉഗ്രകോപ ദിവസത്തിൽ അവൻ കുട്ടികളെ കണിശമായി നശിപ്പിക്കയും, അപ്പോൾ കുട്ടികളെ നിയന്ത്രിക്കാത്ത മാതാപിതാക്കൾ കുറ്റക്കാരായിത്തീരുകയും ചെയ്യും. പ്രത്യേകിച്ചു ദൈവശുശൂഷകന്മാർ സ്വന്തം കുടുംബങ്ങളെ കീഴടക്കി ശരിയായി ഭരിക്കണം. സ്വന്ത കുടുംബത്തെ ശരിയായി ഭരിക്കാൻ കഴിവില്ലാത്തവർ സഭാകാര്യത്തിൽ വിധിക്കാൻ പ്രാപ്തരല്ല എന്നു ഞാൻ കണ്ടു. ആദ്യമേ സ്വന്ത കുടുംബത്തിൽ ക്രമം പാലിക്കണം. അപ്പോൾ അവരുടെ പ്രേരണാശക്തി സഭയിൽ ഫലിക്കും. ( IT 119) സആ 337.3

രാത്രിയിൽ സ്വന്തവീട്ടിൽ ഹാജരുണ്ടായിരുന്നില്ലെങ്കിൽ അതിനെപ്പറ്റി ഓരോ പുത്രനും പുതിയും കണക്കു ബോധിക്കേണ്ടതാണ്. തങ്ങളുടെ കുട്ടികൾ എങ്ങനെയുള്ള കൂട്ടിലാണെന്നറിയണം. വൈകുന്നേരം ഏതു ഭവനത്തിൽ അവർ സമയം ചെലവഴിക്കുന്നുവെന്നു ആരായണം. (4T651) സആ 338.1

കുട്ടികളോടു ഇടപെടുന്നതിൽ ദൈവം ആസൂത്രണം ചെയ്തിട്ടുള്ള തിലോ ദൈവത്തിനറിയാവുന്നതിലോ കൂടുതലായ മാനുഷിക തത്വജ്ഞാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല, കുട്ടികളുടെ സ്രഷ്ടാവിനെക്കാൾ കൂടുതൽ നന്നായി അവരുടെ ആവശ്യങ്ങൾ ആർക്കാണറിയാൻ കഴിയുന്നത്? സ്വന്തം രക്തത്താൽ വിലക്കു വാങ്ങിയവനെക്കാൾ അഗാധമായി അവരുടെ ക്ഷേമത്തിൽ താല്പര്യം ആർക്കു ജനിക്കും? ദൈവവചനം സൂക്ഷ്മതയോടെ പഠിക്കയും വിശ്വസ്തതയോടെ അനുസരിക്കയും ചെയ്യുകയാണെങ്കിൽ ചീത്തക്കുട്ടികളുടെ അനുസരണക്കേടു മുലമുള്ള ആത്മീയ അധപ്പതനം ഉണ്ടാകയില്ല. സആ 338.2

മാതാപിതാക്കളെ അംഗീകരിക്കയും ആദരിക്കയും ചെയ്യേണ്ട അവകാശങ്ങൾ കുട്ടികൾക്കുണ്ട്. സമുദായത്തിൽ പ്രയോജനമുള്ളവരും ബഹുമാനിതരുമാക്കിത്തീർക്കുന്നതും, വരുവാനുള്ള വിശുദ്ധവും നിർമ്മലവുമായ സമുദായത്തിനു സാന്മാർഗ്ഗിക യോഗ്യത പ്രദാനം ചെയ്യുന്നതുമായ വിദ്യാഭ്യാസവും പരിശീലനവും അവർക്കാവശ്യമുണ്ട്. ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ ക്ഷേമം കൂടുതൽ ആശ്രയിച്ചിരിക്കുന്നതു ചെറുപ്പത്തിലും യൗവനത്തിലും അവർ രൂപീകരിക്കുന്ന സ്വഭാവത്തെ ആശ്രയിച്ചാണെന്നു ചെറുപ്പക്കാരെ പഠിപ്പിക്കുക. (AH 306) - ബൈബിളിനെ ബഹുമാനിക്കുകയും അതിലെ ഉപദേശങ്ങളെ അനുസരിക്കുകയും ചെയ്യുന്നുവെന്നഭിമാനിക്കുന്ന സ്ത്രീപുരുഷന്മാർ പലതിലും പരാജിതരാണ്. കുട്ടികളുടെ പരിശീലനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവഹിതത്തിനു പകരം അനുസരണമില്ലാത്ത സ്വന്ത പ്രകൃതി അനുവദിക്കുന്നു. ഈ കർത്തവ്യ അവഗണനയിൽ ആയിരക്കണക്കിനാത്മാക്കൾ നശിക്കുന്നു. മാതാപിതാക്കൾ ദൈവത്തിന്റെ ആവശ്യങ്ങളെ ആദരിച്ചിരുന്നെങ്കിൽ ഇന്നു വ്യത്യസ്തമായ ഒരു കൂട്ടം യുവാക്കൾ പ്രവൃത്തി രംഗത്തു വരുമായിരുന്നു. സആ 338.3

ബൈബിൾ വായനക്കാരും അനുഗാമികളെന്നഭിമാനിക്കുന്നതുമായ മാതാപിതാക്കൾ അതിലെ ഉപദേശത്തിനു വിപരീതമായി പോകുന്നു. കുട്ടികളുടെ സ്വഭാവത്തെക്കുറിച്ചു വിലപിക്കുന്ന മാതാപിതാക്കളുടെ മനോവ്യഥയും രോദനവും നാം കേൾക്കുന്നു. തെറ്റായ വാത്സല്യത്താൽ കുട്ടികളെ അവർ തന്നെ നശിപ്പിക്കുന്നുവെന്നവർ മനസ്സിലാക്കുന്നില്ല. ശൈശവം മുതല്ക്കേ ശരിയായ സ്വഭാവരൂപീകരണത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ ദൈവദത്തമായ ഉത്തരവാദിത്വങ്ങളെ അവർ മനസിലാക്കുന്നില്ല. (4T 313) സആ 338.4

ക്രിസ്തീയ കുഞ്ഞുങ്ങൾ ദൈവഭക്തരായ മാതാപിതാക്കളുടെ സ്നേഹവും അംഗീകരണവും എല്ലാ ലൗകിക അനുഗ്രഹങ്ങളെക്കാളും ഇഷ്ടപ്പെടും. അവർ മാതാപിതാക്കന്മാരെ സ്നേഹിക്കുകയും ബഹുമാനി ക്കയും ചെയ്യും. എങ്ങനെ മാതാപിതാക്കന്മാരെ സന്തോഷിപ്പിക്കാം എന്നതു അവരുടെ (പധാന പഠനത്തിൽ ഒന്നായിരിക്കണം. ഈ ക്ഷോഭയുഗത്തിൽ ശരിയായ ഉപദേശവും ശിക്ഷണവും കുട്ടികൾക്കു ലഭിച്ചില്ലെങ്കിൽ അവരുടെ മാതാപിതാക്കന്മാരോടുള്ള ചുമതലാബോധം തീരെ ഉണ്ടാകയില്ല. മാതാപി താക്കന്മാർ അവരുടെ നന്മയ്ക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുന്തോറും അവർ കൂടുതൽ നന്ദികേടും ബഹുമാനക്കുറവും കാട്ടുന്നതു പലപ്പോഴും കാണാറുണ്ട്. - കുഞ്ഞുങ്ങളുടെ ഭാവി സന്തോഷം കൂടുതലും മാതാപിതാക്കന്മാരുടെ കയ്യിൽ സ്ഥിതിചെയ്യുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണം എന്ന പ്രധാനവേല അവരിലാശ്രയിച്ചിരിക്കുന്നു. ചെറുപ്പകാലത്തു നല്കുന്ന ഉപദേശങ്ങൾ ജീവിതകാലം മുഴുവനും അവരെ അനുഗമിക്കും. മുളച്ചു നന്മയുടെയോ തിന്മയുടെയോ ഫലം കായ്ക്കുന്ന വിത്തു മാതാപിതാക്കന്മാർ വിതക്കുന്നു. പുതീപുത്രന്മാരെ സന്തോഷത്തിനോ സങ്കടത്തിനോ യോഗ്യരാക്കാൻ മാതാപിതാക്കൾക്കു കഴിയും. (IT 392, 393) സആ 339.1