Go to full page →

ഒരു കുട്ടി കോപിച്ചിരിക്കുമ്പോൾ ഒരിക്കലും തിരുത്തരുത് സആ 347

നിങ്ങളുടെ കുട്ടികൾ അനുസരണം ഇല്ലാത്തവരാണെങ്കിൽ അവരെ തിരുത്തണം. അവരെ തിരുത്തുന്നതിനുമുമ്പു നിങ്ങൾ കർതൃസന്നിധിയിൽ ചെന്നു നിങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളെ മൃദുലമാക്കി വശത്താക്കുന്നതിനും അവരോടിടപെടുവാൻ വേണ്ട ബുദ്ധി നല്കുന്നതിനും പ്രാർത്ഥിക്കുക. ഈ മാർഗ്ഗം ഒരിക്കൽപ്പോലും പരാജയപ്പെട്ടു ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ ഹൃദയം ക്ഷോഭത്താൽ ഇളകിയിരിക്കുമ്പോൾ കുട്ടിയെ ആത്മിക സംഗതികളെ ഗ്രഹിപ്പിക്കാൻ കഴിയുകയില്ല. സആ 347.1

നിങ്ങളുടെ കുട്ടികളെ സ്നേഹത്തിൽ തിരുത്തണം. നിങ്ങൾക്കു കോപം വരുന്നതുവരെ അവരുടെ സ്വന്ത ഇഷ്ടത്തിനു വിട്ടതിനുശേഷം അവരെ ശിക്ഷിക്കരുത്. അപ്രകാരമുള്ള തിരുത്തൽ ഗുണത്തിനുപകരം ദോഷമുളവാക്കും. സആ 347.2

തെറ്റുചെയ്യുന്ന കുട്ടിയോടു അമർഷം പ്രകടിപ്പിച്ചാൽ ദോഷം വർദ്ധിക്കുന്നു. അതു കുട്ടിയിൽ അതിയായ ചീത്ത ക്ഷോഭമുളവാക്കി അവനെ നിങ്ങൾ അത ഗണ്യമാക്കുന്നില്ലെന്നുള്ള ചിന്തയിലേക്കു നയിക്കുന്നു. അവന്റെ കാര്യമായി വിചാരിച്ചിരുന്നെങ്കിൽ അങ്ങനെ അവനെ പരിചരിക്കയില്ലായിരുന്നുവെന്നവൻ തന്നെത്താൻ വാദിക്കുന്നു. സആ 347.3

ഈ കുട്ടികളെ തിരുത്തുന്ന മാർഗ്ഗം ദൈവം അറിയുന്നില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അവൻ അറിയുന്നു. കൂടാതെ, തള്ളിക്കളയുന്നതിനെക്കാൾ ആദായപ്പെടുന്ന രീതിയിൽ തെറ്റു തിരുത്തൽ ജോലി നിർവ്വഹിക്കപ്പെട്ടാൽ അനുഗൃഹീതമായ എന്തു ഫലങ്ങളാണുണ്ടാവുകയെന്നും അവൻ അറിയുന്നു. (CG244, 245) സആ 347.4