Go to full page →

ബാലോപദേശത്തിന്റെ വ്യക്തിപരമായ അനുഭവം സആ 350

ചില മാതാക്കൾ കുഞ്ഞുങ്ങളെ ഒരുപോലെ പരിചരിക്കുന്നില്ല. ചിലപ്പോൾ അവരെ ക്ഷതപ്പെടുത്തുകയും ബാല മനസ്സിനെ സന്തോഷിപ്പിക്കുന്ന നിർദ്ദോഷകരങ്ങളായ സംഗതികളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ അവർ ക്രിസ്തുവിനെ അനുഗമിക്കുന്നില്ല; അവൻ കുഞ്ഞുങ്ങളെ സ്നേഹിച്ചു: അവൻ അവരുടെ വിചാരങ്ങളെ ഗ്രഹിച്ചു പായസത്തിലും സന്തോഷത്തിലും സഹതാപം പ്രകടിപ്പിച്ചു. (MH389, 390) സആ 350.1

കുട്ടികൾ കൂട്ടുകെട്ടുകൾക്കോ തമാശകൾക്കോ പോകാനഭ്യർത്ഥിക്കുമ്പോൾ അവരോടു പറയുക: “കുഞ്ഞുങ്ങളേ, നിങ്ങളെ വിടാൻ സാദ്ധ്യമല്ല. ഇവിടെ ഇരുന്നാൽ എന്താണെന്നു ഞാൻ പറയാം. ഞാൻ ദൈവത്തിനും നിത്യതയ്ക്കും വേണ്ടിയാണു പ്രവർത്തിക്കുന്നത്. നിങ്ങളെ സൂക്ഷിക്കാൻ സആ 350.2

ദൈവം എന്നെ ഭരമേല്പിച്ചിരിക്കുകയാണ്. എന്റെ കുഞ്ഞുങ്ങളേ, ഞാൻ നിങ്ങൾക്കുവേണ്ടി ദൈവത്തിന്റെ സ്ഥാനത്തു നില്ക്കുന്നു; ദൈവദിവസത്തിൽ ഞാൻ കണക്കു ബോധിപ്പിക്കേണ്ടതാകയാൽ ഞാൻ നിങ്ങളെ സൂക്ഷിക്കണം. കുട്ടികളോടുള്ള കടമ നിർവ്വഹിക്കുന്നതിൽ നിങ്ങളുടെ അമ്മ പരാജയമടഞ്ഞുവെന്നു സ്വർഗ്ഗീയ പുസ്തകത്തിൽ എഴുതാൻ നിങ്ങൾക്കിഷ്ടമുണ്ടോ? ഞാൻ ഇരിക്കേണ്ട സ്ഥാനത്തു ശത്രു പ്രവേശിക്കാൻ അനുവദിച്ചു എന്നു എന്നെക്കുറിച്ചു രേഖപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? കുഞ്ഞുങ്ങളേ, ഏതാണു ശരിയായ വഴിയെന്നു പറയാൻ പോകയാണ്. നിങ്ങളുടെ അമ്മയുടെ അടുക്കൽ നിന്നു ദുഷ്ടതയുടെ മാർഗ്ഗത്തിലേക്കു പോകാൻ തീരുമാനിച്ചാൽ, അമ്മ നിരപരാധിയായി നില്ക്കും. പക്ഷെ നിങ്ങളുടെ പാപത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കും.” സആ 350.3

ഈ വിധമാണു ഞാൻ എന്റെ കുഞ്ഞുങ്ങളോടു ചെയ്തിട്ടുള്ളത്. ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പു കരഞ്ഞു കൊണ്ടവർ പറയും: “ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമോ?’‘ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ ഞാൻ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല. ഞാൻ അവരോടുകൂടി മുട്ടു കുത്തി പ്രാർത്ഥിച്ചിട്ടുണ്ട്. അനന്തരം ഞാൻ അവിടെനിന്നും എഴുന്നേറ്റു പോയി ശ്രതുവിന്റെ മാന്ത്രിക ശക്തിയെ തകർത്തു വിജയം കൈവരിക്കാൻ രാതി മുഴുവനും സൂര്യോദയം വരെ ദൈവത്തോടു പ്രാർത്ഥിക്കുമായിരുന്നു. അതൊരു രാത്രി അദ്ധ്വാനമായിരുന്നെങ്കിലും കുട്ടികൾ പിന്നീടു വന്നു. എന്നോടു: “അമ്മേ, അന്നു ഞങ്ങളെ വിടാതിരുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അതു തെറ്റാണെന്നു ഞങ്ങൾ കാണുന്നു” എന്നു പറഞ്ഞു എന്റെ കഴുത്തിൽ കെട്ടിപ്പിടിക്കുമ്പോൾ എന്റെ വേലക്കു ധാരാളം പ്രതിഫലം കിട്ടി എന്നു ഞാൻ വിചാരിക്കുക പതിവാണ്. സആ 350.4

മാതാപിതാക്കന്മാരേ, ഇപ്രകാരമാണു നിങ്ങൾ പ്രവർത്തിക്കേണ്ടത്. ദൈവരാജ്യത്തിലേക്കു നിങ്ങളുടെ കുട്ടികളെ രക്ഷിക്കണമെന്നാഗ്രഹിക്കുന്നുവെങ്കിൽ വേല തുടർന്നു ചെയ്യണം. (AH 528, 529) സആ 351.1

നഗരങ്ങളിൽനിന്നും വളരെയകലെ യുവജനങ്ങളെ അകറ്റുന്നില്ലെങ്കിൽ ഈ രാജ്യത്താ മറ്റേതെങ്കിലും രാജ്യത്താ യുവാക്കൾക്കു ശരിയായ വിദ്യാഭ്യാസം നല്കുവാൻ കഴിയുന്നതല്ല. പട്ടണത്തിലെ പരിചയങ്ങളും ആചാരങ്ങളും യുവാക്കളുടെ മനസിനെ സത്യത്തിന്റെ പ്രവേശനത്തിനു അയോഗ്യമാക്കുന്നു. (FE 312} സആ 351.2