Go to full page →

അദ്ധ്യായം 46 - ക്രിസ്തീയ വിദ്യാഭ്യാസം സആ 354

ഈ ലോക ചരിത്രത്തിന്റെ അന്ത്യപ്രതിസന്ധിഘട്ടത്തിലേക്കു നാം അതി വേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ സ്കൂളുകൾ നല്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ലോകത്തിലെ മറ്റു സ്കൂളുകളിലുള്ളതിൽ നിന്നും വ്യത്യസ്തമാണെന്നു മനസ്സിലാക്കുന്നതും പ്രധാന സംഗതിയാണ്. (CT 56) സആ 354.1

വിദ്യാഭ്യാസത്തെ സംബന്ധിച്ച നമ്മുടെ ചിന്താഗതി സങ്കുചിതവും താണതുമായ പടി സ്വീകരിക്കുന്നു. വിപുല സാദ്ധ്യതയും ഉന്നത ലക്ഷ്യവും ആവശ്യമാണ്. യഥാർത്ഥ വിദ്യാഭ്യാസം, ഏതെങ്കിലും കോഴ്സ് തുടർന്നു പഠിക്കുകയെന്നതിനെക്കാൾ പ്രധാനമാണ്. ഈ ജീവിത ഒരുക്കത്തെക്കാളും കൂടിയതാണ്. അതു മനുഷ്യനെ മുഴുവനായും അവന്റെ ജീവിത കാലത്തെയും ബാധിക്കുന്നു. കൂടാതെ ആദ്ധ്യാത്മികവും മാനസികവും ശാരീരകവുമായ ശക്തികളുടെ സമജ്ഞസ വികാസവുമാകുന്നു. വിദ്യാർത്ഥിയെ ഈ ലോകത്തിലെ സേവനസന്തോഷത്തിനും വരുവാനുള്ള ലോകത്തിലെ സേവനത്തിന്റെ ഉന്നത സന്തോഷത്തിനും ഒരുക്കുന്നു. (Ed13) സആ 354.2

കൂടുതലായി ചിന്തിക്കുമ്പോൾ വിദ്യാഭ്യാസ പ്രവർത്തനവും വീണ്ടെടുപ്പിൻ വേലയും ഒന്നുതന്നെ. എന്തുകൊണ്ടെന്നാൽ, വീണ്ടെടുപ്പിലെപ്പോലെ വിദ്യാഭ്യാസത്തിൽ, “ക്രിസ്തു എന്ന് ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നിടുവാൻ ഒരുവനാലും സാദ്ധ്യമല്ല.” (Ed 30 ) സആ 354.3

മനുഷ്യൻ സൃഷ്ടികർത്താവിന്റെ സ്വരൂപത്തെ വീണ്ടും പ്രതിബിംബിക്കുന്നതിനു തന്റെ സാന്മാർഗ്ഗിക പ്രകൃതി ഉയർത്തി ഉൽഷ്ടമാക്കാൻ ദൈവവുമായുള്ള യോജിപ്പിൽ കൊണ്ടുവരികയന്നതാണു എല്ലാ വിദ്യാഭ്യാസത്തിന്റെയും ജീവിത ശിക്ഷണത്തിന്റെയും ഉദ്ദേശം. ഇതു അത്ര പ്രധാനമാകയാലാണു രക്ഷകൻ സ്വർഗ്ഗീയ കൊട്ടാരം ഉപേക്ഷിച്ചു ഈ ഭൂമിയിൽ വന്നു ഉന്നത ജീവിത യോഗ്യത എങ്ങനെ ലഭിക്കുമെന്നു മനുഷ്യരെ പഠിപ്പിച്ചത്, (CT49) സആ 354.4

നോഹയുടെ കാലത്തു ജീവിച്ചിരുന്ന ആളുകളെക്കാൾ എളുപ്പം നാം, ജീവിക്കുന്ന സമയത്തെക്കുറിച്ചും പൂർത്തിയാക്കേണ്ട വലിയ പ്രവൃത്തിയെക്കുറിച്ചും ഒട്ടും ചിന്തിക്കാതെ ഭൗമിക പദ്ധതികളുടെയും ആചാരരീതികളുടെയും പ്രവാഹത്തിൽ പെട്ടുപോകും. ദൈവദത്തമല്ലാത്ത ആചാര്യമര്യാദകളുടെ പാരമ്പര്യങ്ങളെ അനുവർത്തിച്ചു യഹൂദന്മാർ സഞ്ചരിച്ച അതേ പാതയിലൂടെ നമ്മുടെ വിദ്യാഭ്യാസ ധൂരന്ധരന്മാർ സഞ്ചരിക്കുന്നതു ആപൽക്കരമത്രെ. പഴയ പരിചയങ്ങളിലും അത്യാവശ്യമല്ലാത്ത വിവിധ പാനങ്ങളിലുമാണ് തങ്ങളുടെ രക്ഷ ആശയിച്ചിരിക്കുന്നതെന്ന രീതിയിൽ വളരെ ഉറപ്പോടെ ഇക്കാര്യാദികളിൽ പിടിച്ചുതൂങ്ങി നില്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതു മൂലം ദൈവത്തിന്റെ പ്രത്യേക വേലയിൽ നിന്നും അവർ മാറുകയും വിദ്യാർത്ഥികൾക്കു തെറ്റായതും കുറവുള്ളതുമായ വിദ്യാഭ്യാസം നല്കു കയും ചെയ്യുന്നു. (6T150,151 ) സആ 354.5

ആത്മാക്കളെ യേശുവിങ്കലേക്കു കൊണ്ടുവരത്തക്ക പ്രത്യേക വേലയിൽ യുവാക്കൾക്കു പരിശീലനം നല്കാൻ യോഗ്യതയുള്ള സ്ത്രീപുരുഷന്മാർ സഭയിൽ ഉണ്ടായിരിക്കണം, നമ്മുടെ സ്കൂളുകളുടെയും ഉദ്ദേശം ഇതായിരിക്കണം, അല്ലാതെ മറ്റു സമുദായങ്ങളോ ജനങ്ങളോ നടത്തുന്ന കൊളെജുകളോ സെമിനാരികളോപോലെ ആകരുത്. അവിടെ നിരീശ്വരത്വം ഉണ്ടാകയോ പ്രത്യക്ഷപ്പെടുകയോ ചെയ്യാത്തെ ഉന്നത രീതി ഉണ്ടായിരിക്കണം, വിദ്യാർത്ഥികളെ പ്രായോഗിക ക്രിസ്ത്യാനിത്വത്തിൽ പഠിപ്പിക്കുകയും ബൈബിൾ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തകമായി പരിഗണിക്കയും വേണം . (FE231) സആ 355.1