Go to full page →

വളരെ ചെറുപ്പത്തിൽ കുട്ടികളെ സ്കൂളിൽ വിടുന്നതിലുള്ള ആപത്ത് സആ 361

ഏദൻ നിവാസികൾ പ്രകൃതിയുടെ താളുകളിൽ നിന്നും മോശെ അറേബ്യൻ സമതലങ്ങളിലും പർവ്വതങ്ങളിലും നിന്നും യേശു നസറേത്തിലെ കുന്നിൻ ചരിവുകളിൽനിന്നും ദൈവത്തിന്റെ കയ്യെഴുത്തു തിരിച്ചറിഞ്ഞതു പോലെ; ഇന്നത്തെ കുഞ്ഞുങ്ങൾക്കു ദൈവത്തിൽനിന്നും പഠിക്കാം. അദൃശ്യമായതിനെ ദൃശ്യവസ്തുവിനാൽ ഉദാഹരിച്ചിരിക്കുന്നു. സആ 361.4

ഈ അത്ഭുതകരമായ പാഠപുസ്തകം കുട്ടിക്കു വളരെ ചെറുപ്പത്തിൽ തന്നെ തുറന്നു വെയ്ക്കണം . (Ed 100, 101) സആ 361.5

നിങ്ങളുടെ കൊച്ചുകുട്ടികളെ നന്നേ ചെറുപ്പത്തിൽ സ്ക്കൂളിൽ അയയ്ക്കരുത്. ശിശുവിന്റെ മനസ്സിനെ രൂപീകരിക്കുന്നതിനു മറ്റുള്ളവരെ ഏല്പിക്കുന്ന തിൽ മാതാക്കൾ വളരെ ശ്രദ്ധിക്കണം. കുട്ടികൾ എട്ടു പത്തു വയസ്സാകുന്നതു വരെ അവരുടെ ഉത്തമ അദ്ധ്യാപകർ മാതാപിതാക്കളായിരിക്കണം. അവരുടെ ക്ലാസ്സുമുറി പുഷ്പങ്ങളും പക്ഷികളും ഉള്ള വെളിമ്പ്രദേശവും, പാഠപുസ്തകം പ്രകൃതിസമ്പത്തും ആയിരിക്കണം. മനസ്സിനു ഗ്രഹിപ്പാൻ കഴിയുന്നത്രവേഗം, ദൈവത്തിന്റെ പ്രകൃതിയിലെ മഹൽ ഗ്രന്ഥം അവരുടെ മുമ്പിൽ തുറന്നു വെയ്ക്കണം, ഈ പരിതസ്ഥിതിയിൽ നല്കുന്ന പാഠങ്ങൾ പെട്ടെന്നവർ മറക്കുകയില്ല. (FE 156, 157 ) സആ 361.6

കുട്ടികളെ വളരെ ചെറുപ്പത്തിലേ സ്കൂളിലയയ്ക്കുന്നതിനാൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അപകടത്തിലാക്കുക മാത്രമല്ല, സാന്മാർഗ്ഗിക വീക്ഷണത്തിലും നഷ്ടം സഹിക്കേണ്ടിവരും, സംസ്ക്കാരമില്ലാത്ത കുട്ടികളുമായി പരിചയിക്കാനുള്ള സന്ദർഭം ലഭിക്കുന്നു. കള്ളം പറയുകയും ശപിക്കുകയും മോഷ്ടിക്കുകയും ചതിക്കുകയും തങ്ങളെക്കാൾ പ്രായം കുറഞ്ഞവർക്കു ദുർഗുണങ്ങളുടെ അറിവു പകർന്നു കൊടുക്കാൻ സന്തുഷ്ടി കാണിക്കുന്നവരുടെയും നീചരും മുരടന്മാരുമായവരുടെയും സഹവാസത്തിൽ തള്ളിവിടുന്നു. കൊച്ചുകുട്ടികളെ തനിയേ വിട്ടാൽ അവർ നന്മയെക്കാൾ വേഗം തിന്മ പഠിക്കും, സ്വാഭാവിക ഹ്യദയത്തിനു കൂടുതൽ യോജ്യമായിട്ടുള്ളതു ചീത്ത സ്വഭാവങ്ങളാണ്. ശൈശവത്തിലും കൗമാരദശയിലും അവർ കാണുകയും കേൾക്കുകയും ചെയ്യുന്ന സംഗതികൾ മനസ്സിൽ ആഴമായി പതിയുകയും ചെറു ഹൃദയത്തിൽ വിതച്ച ചീത്ത വിത്തു മുളച്ചു മാതാപിതാക്കളുടെ ഹൃദയങ്ങളെ വൃണപ്പെടുത്താൻ തക്ക മൂർച്ചയേറിയ മുള്ളായിത്തീരുകയും ചെയ്യും. (C) 302) സആ 362.1