Go to full page →

ഒരാളിന്റെ മാതൃഭാഷ അവഗണിക്കരുത് സആ 364

വിദ്യാഭ്യാസത്തിന്റെ ഓരോ ശാഖയിലും കേവലം ശാസ്ത്രീയ ജ്ഞാന ത്തെക്കാൾ പ്രധാനമായ ഉദ്ദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉദാഹരണമായി ഭാഷ എടുക്കുക. മാതൃഭാഷ സുഗമമായും കൃത്യമായും എഴുതാനും വായിക്കാനുമുള്ള കഴിവാണു സജീവമോ മൃതമോ ആയ വിദേശ ഭാഷ പഠിക്കുന്നതിനെക്കാൾ പ്രധാനം. എന്നാൽ ഉന്നത വീക്ഷണ കോണിൽക്കൂടെ ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെ വ്യാകരണ നിയമങ്ങളിൽക്കൂടെയുള്ള പരിജ്ഞാനം ലഭിക്കുന്ന പരിശീലനവുമായി താരതമ്യപ്പെടുത്താവുന്നതല്ല. ഏറിയ കൂറും ജീവിത സുഖദുഃഖങ്ങൾ ആശ്രയിച്ചിരിക്കുന്നതു ഈ പാഠത്തിലാണ്. (AH 289) സആ 364.3